കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കൊവിഡ് കേസുകള്‍ താഴേക്ക്, ഉദ്ധവിന്റെ ആ തന്ത്രം വിജയിച്ചു, 50 ശതമാനത്തിന്റെ കുറവ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ് തുടങ്ങുന്നതായി സൂചന. മുംബൈയില്‍ വലിയ മാറ്റങ്ങളാണ് പ്രകടമായിരിക്കുന്നത്. ലോക്ഡൗണിന് സമാനമായ സാഹചര്യങ്ങളാണ് മുംബൈ നഗരത്തിലുള്ളത്. കൊവിഡ് പ്രതിരോധത്തിന് ഏറെ പഴികേട്ട ഉദ്ധവ് താക്കറെ ഇവിടെ നടപ്പാക്കിയ കാര്യങ്ങള്‍ ഫലം കണ്ട് തുടങ്ങിയിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. 50 ശതമാനത്തോളം കേസുകളുടെ കുറവാണ് മുംബൈയില്‍ ശനിയാഴ്ച്ച രേഖപ്പെടുത്തി. കൊവിഡ് രോഗമുക്തി മഹാരാഷ്ട്രയില്‍ കുറഞ്ഞതും വലിയ പ്രതീക്ഷയാണ്.

മുംബൈയില്‍ പ്രതീക്ഷ

മുംബൈയില്‍ പ്രതീക്ഷ

മുംബൈയില്‍ 5888 കേസുകളാണ് ശനിയാഴ്ച്ച രേഖപ്പെടുത്തി. ഇത് 50 ശതമാനത്തിന്റെ കുറവാണ്. ഏപ്രില്‍ നാലിന് 11163 കേസുകളാണ് മുംബൈയില്‍ മാത്രം രേഖപ്പെടുത്തിയത്. അതിന് ശേഷം എട്ടായിരത്തിന് മുകളില്‍ കേസുകള്‍ നിത്യേന ഉണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെയുള്ള ഏറ്റവും കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണ് ശനിയാഴ്ച്ച. ഏപ്രില്‍ 23ന് 7221 കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനേക്കാള്‍ 20 ശതമാനം കുറവാണ് 24ന് രേഖപ്പെടുത്തിയത്.

പോസിറ്റീവ് കാര്യങ്ങള്‍

പോസിറ്റീവ് കാര്യങ്ങള്‍

നിത്യേനയുള്ള പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ താഴെ എത്തിയിരിക്കുകയാണ്. അതേസമയം മരണനിരക്കും കുറഞ്ഞ് വരുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. 75 കൊവിഡ് മരണങ്ങളാണ് വ്യാഴാഴ്ച്ച രേഖപ്പെടുത്തി. ശനിയാഴ്ച്ച അത് 71 ആയി കുറഞ്ഞു. ഏപ്രില്‍ 22ന് ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു മരണം രേഖപ്പെടുത്തിയത്. അത് പതിയെ താഴേക്ക് വരുന്നതും പ്രതീക്ഷയാണ്. രോഗവ്യാപന തോതും കുറഞ്ഞിരിക്കുകയാണ്. മുംബൈ കൊവിഡ് കേസുകള്‍ കുറച്ച് വരുന്നത് സാമ്പത്തികമായുള്ള പ്രതിസന്ധിയെയും മറികടക്കാന്‍ മഹാരാഷ്ട്രയെ സഹായിക്കും.

ഉദ്ധവിന്റെ തന്ത്രം ഫലിച്ചു?

ഉദ്ധവിന്റെ തന്ത്രം ഫലിച്ചു?

മുംബൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഉദ്ധവിന്റെ നീക്കം ഫലിച്ചുവെന്ന സൂചനകളാണ് ലഭിക്കുന്നത്. 120 കണ്ടെയിന്‍മെന്റ് സോണുകളാണ് മുംബൈ നഗരത്തില്‍ ഇപ്പോഴുള്ളത്. 1200 ഓളം കെട്ടിടങ്ങള്‍ അടച്ച് പൂട്ടിയിട്ടുണ്ട്. ലോക്ഡൗണ്‍ അല്ല എന്ന് ഉദ്ധവ് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, അതിന് സമാനമാണ് സാഹചര്യങ്ങള്‍. ഏപ്രില്‍ 22നാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നഗരങ്ങളിലേക്കുള്ള യാത്രയും, ജില്ലകളിലേക്കുള്ള യാത്രകളും സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. ഓഫീസുകളുടെ പ്രവര്‍ത്തനവും ഹാജരും നിയന്ത്രിച്ചിരുന്നു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

നിയന്ത്രണങ്ങള്‍ ഇങ്ങനെ

അഞ്ച് പേരില്‍ കൂടുതല്‍ ഒരു സ്ഥലത്ത് ഒത്തുകൂടാന്‍ പാടില്ല. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. അവശ്യ സാധന സര്‍വീസുകളും പലചരക്ക് കടകളും രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മെയ് ഒന്ന് വരെ ഇത് തുടരും. ജിമ്മുകള്‍, സ്പാകള്‍, തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ മാളുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവ അടച്ച് പൂട്ടാനും ഉദ്ധവ് ഉത്തരവിട്ടു. ജീവിതമാര്‍ഗം വളരെ പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് ജീവനെന്ന് ഉദ്ധവ് വ്യക്തമാക്കി.

കടുത്ത വിമര്‍ശനങ്ങള്‍

കടുത്ത വിമര്‍ശനങ്ങള്‍

ഉദ്ധവിന് ഈ വിഷയത്തില്‍ വലിയ പിന്തുണ സഖ്യത്തില്‍ നിന്ന് കിട്ടിയിട്ടില്ല. എന്‍സിപി ലോക്ഡൗണിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും ഉദ്ധവിന് പിന്തുണ കിട്ടിയിട്ടില്ല. ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് കടുത്ത ഭാഷയില്‍ ഉദ്ധവിനെ വിമര്‍ശിച്ചു. കൊവിഡ് നിയന്ത്രണം വിട്ടതിന് കാരണം ഉദ്ധവാണെന്നും അദ്ദേഹം തുറന്നടിച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മരണനിരക്ക് കുറയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ലോക്ഡൗണ്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസുകള്‍ കുറയുന്നത് ഉദ്ധവിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷികളുടെ എതിര്‍പ്പുകളെയും ഇതോടെ നേരിട്ട് വിജയിക്കാനും ഉദ്ധവിന് സാധിച്ചു.

English summary
mumbai covid cases dropping, uddhav thackeray's decision found success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X