Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തിന്റെ മരണത്തില്‍ മഹേഷ് ഭട്ടിനെ ചോദ്യം ചെയ്തു, പറഞ്ഞത് ഇങ്ങനെ, ഇനി കരണ്‍ ജോഹറിലേക്ക്!!

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. നേരത്തെ യഷ്‌രാജ് ഫിലിംസിന്റെ ഉടമ ആദിത്യ ചോപ്രയെയും പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം കരണ്‍ ജോഹറിനോട് ഈ ആഴ്ച്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

1

സുശാന്തിന്റെ അവസരങ്ങളെല്ലാം കരണ്‍ ജോഹറും മഹേഷ് ഭട്ടും അടങ്ങുന്ന സ്വജനപക്ഷ പാത സംഘം ഇല്ലാതാക്കിയെന്നാണ് ആരോപണം. നടി കങ്കണ റനൗത്ത് ഇവര്‍ക്കെതിരെ ശക്തമായി രംഗത്തുണ്ട്. കങ്കണയുടെ മൊഴിയും മുംബൈ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം സുശാന്തിനെ താന്‍ ആകെ രണ്ട് തവണ മാത്രമാണ് കണ്ടതെന്നാണ് മഹേഷ് ഭട്ട് മൊഴി നല്‍കിയിരിക്കുന്നത്. 2018 നവംബറിലും 2019ലുമായിരുന്നു കൂടിക്കാഴ്ച്ചയെന്ന് മഹേഷ് ഭട്ട് പറഞ്ഞു. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, തന്നെ ഒരു ഉപദേശകനെന്ന പോലെ റിയ ബഹുമാനിച്ചിരുന്നുവെന്ന് മഹേഷ് ഭട്ട് വ്യക്തമാക്കി.

Recommended Video

cmsvideo
    Sushant Singh Rajput's Last Movie Dil Bechara Breaks Records | Oneindia Malayalam

    റിയ തന്നെ ബഹുമാനിക്കാന്‍ കാരണം, അവര്‍ക്ക് തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കി എന്നത് കണക്കിലെടുത്താണ്. സുശാന്തിനെ തന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനായി താന്‍ ശ്രമിച്ചിരുന്നില്ലെന്നും മഹേഷ് ഭട്ട് പറഞ്ഞു. തന്റെ പുതിയ ചിത്രമായ സഡക്കിന്റെ രണ്ടാം ഭാഗത്തില്‍ സുശാന്തിനെ അഭിനയിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന് തന്റെ സിനിമകളില്‍ അഭിനയിക്കണമെന്ന് താല്‍പര്യമുണ്ടായിരുന്നു. തന്റെ ഏതെങ്കിലും ചിത്രങ്ങളില്‍ ഒരു ചെറിയ വേഷമെങ്കിലും നല്‍കണമെന്നാണ് സുശാന്ത് ആവശ്യപ്പെട്ടതെന്നും മഹേഷ് ഭട്ട് വെളിപ്പെടുത്തി.

    അതേസമയം കങ്കണ റനൗത്തിനോട് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ മുംബൈ പോലീസ് വിളിച്ചിട്ടുണ്ട്. നേരത്തെ താന്‍ അങ്ങോട്ട് പറഞ്ഞിട്ടും മൊഴി എടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് കങ്കണ ആരോപിച്ചിരുന്നു. എന്നാല്‍ ഹിമാചല്‍ പ്രദേശിലാണ് കങ്കണയുള്ളത്. അവിടെ ചെന്ന് മൊഴിയെടുക്കുക ബുദ്ധിമുട്ടാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ ബോളിവുഡിലെ ലോബിക്ക് പങ്കുള്ളതായി തനിക്ക് അറിയാമെന്നാണ് കങ്കണയുടെ വാദം. നിരവധി നടിമാരെ ഇതിന്റെ പേരില്‍ കങ്കണ ചോദ്യം ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+