ആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ എത്തും

മുംബൈ: ആര്യന്‍ ഖാന് ഇന്നും ജാമ്യം കിട്ടിയില്ല എന്നത് ഷാരൂഖ് ഖാന് ഹൃദയഭേദകമായ കാര്യമാണ്. മന്നത്തില്‍ ദീപങ്ങള്‍ എല്ലാം തെളിഞ്ഞ് കഴിഞ്ഞു. ആര്യനെ വീട്ടിലെത്തിക്കുകയും അതേസമയം തന്നെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യാനാണ് ഷാരൂഖ് ഖാന്റെയും ഗൗരിയുടെയും പ്ലാന്‍.

അടുത്ത ദിവസം തന്നെ മകള്‍ സുഹാനയും അവധിക്കാല ആഘോഷങ്ങള്‍ കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തും. എന്നാല്‍ കേസില്‍ ആര്യനെ കേസില്‍ സ്ഥിരമായി പൂട്ടാനുള്ള വഴികള്‍ എന്‍സിബി തേടുന്നുണ്ട്. അന്വേഷണം മറ്റൊരു ഏജന്‍സിയിലേക്ക് പോകും. ഷാരൂഖ് മകന് കുറച്ച് കാലത്തേക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഗൗരി നേരത്തെ നിര്‍ദേശിച്ചതാണ്.

1

മന്നത്തില്‍ മൂകത മാറി ആഘോഷങ്ങള്‍ വന്നിരിക്കുകയാണ്. മൂന്ന് മാസത്തോളം ആര്യനെ വീട്ടില്‍ തന്നെ നിര്‍ത്താനാണ് ഷാരൂഖും ഗൗരിയും പ്ലാന്‍ ചെയ്തിരിക്കുന്നത്. പുറത്ത് പോകാന്‍ അനുവാദമുണ്ടായിരിക്കില്ല. ഒപ്പം രാത്രികളിലെ പാര്‍ട്ടികളിലോ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാനോ ആര്യനെ അനുവദിക്കില്ല. ഇനിയൊരു കേസില്‍ ആര്യന്‍ കുടുങ്ങുമെന്നോ കുടുക്കുമെന്നോ എന്ന ഭയമുണ്ട്. പാര്‍ട്ടികളില്‍ നിന്ന് പ്രത്യേകം വിട്ടുനില്‍ക്കും. മൂന്ന് കാര്യങ്ങള്‍ ആര്യന്റെ കാര്യത്തില്‍ ഷാരൂഖ് നിര്‍ബന്ധമായും നടപ്പാക്കും. മാധ്യമങ്ങളുടെ മുന്നിലേക്ക് ആര്യനെ കൊണ്ടുവരില്ല. പുറത്തിറങ്ങിയാല്‍ അത് സംഭവിക്കും. മാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ആര്യനോട് നിര്‍ദേശിക്കും.

2

ആര്യന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് മാധ്യമങ്ങളുടെ മുന്നില്‍ ചെല്ലുന്നത് കൂടുതല്‍ പ്രശ്‌നത്തിന് കാരണമാകുമെന്ന് ഷാരൂഖ് കരുതുന്നു. മാധ്യമങ്ങളില്‍ ആര്യനെ കുറിച്ച് പറഞ്ഞതും എഴുതിയതുമെല്ലാം ആര്യനെ ആകെ തകര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ മാധ്യങ്ങളുടെ ശ്രദ്ധ ഒരിക്കലും ആര്യനില്‍ കേന്ദ്രീകരിക്കരുതെന്നാണ് ഷാരൂഖും ഗൗരിയും ആഗ്രഹിക്കുന്നത്. മറ്റൊന്ന് സുഹൃദ്ബന്ധത്തിലുള്ള നിയന്ത്രണങ്ങളാണ്. സോഷ്യല്‍ മീഡിയയിലുള്ളതും ഫോണ്‍ വഴി ബന്ധമുള്ളതുമായ സുഹൃത്തുക്കളെ ഷാരൂഖും ഗൗരിയും പരിശോധിക്കും. ആര്യന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ പോലും മാറ്റിനിര്‍ത്തും.

3

പൊതുമധ്യത്തിലോ പൊതുപരിപാടികളിലോ കുറച്ചു കാലത്തേക്ക് ആര്യന്റെ സാന്നിധ്യമുണ്ടാകില്ല. കേസിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും ആര്യന്‍ അറിയേണ്ടെന്നാണ് ഷാരൂഖിന്റെ തീരുമാനം. പൊതുമധ്യത്തില്‍ പല ദുരനുഭവങ്ങള്‍ക്കും വഴിയൊരുക്കാതിരിക്കാനാണ് ഇത്തരം പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ആര്യന്റെ സ്വഭാവത്തെ കുറിച്ചുള്ള വിലയിരുത്തല്‍, ചോദ്യങ്ങള്‍ എന്നിവ പൊതു ഇടങ്ങൡ വരുമ്പോള്‍ ആര്യന്‍ നേരിടും. അതുകൊണ്ട് വല്ലാതെ തന്നെ ആര്യനെ സംരക്ഷിച്ച് നിര്‍ത്താനാണ് ഷാരൂഖും ഗൗരിയും കൂടി തീരുമാനിച്ചിരിക്കുന്നത്. കേസിനെ ശക്തി കുറഞ്ഞാല്‍ ആര്യന്‍ പതിയെ ഈ പറഞ്ഞതില്‍ എല്ലാം തിരിച്ചെത്തും. അതുവരെ നിയന്ത്രണങ്ങള്‍ സഹിക്കേണ്ടി വരും.

4

അതേസമയം ഷാരൂഖ് ഖാന്‍ ആത്മാര്‍ത്ഥ സുഹൃത്തായ ജൂഹി ചൗളയ്ക്ക് ആര്യന്റെ ജാമ്യത്തില്‍ നിര്‍ണായക റോളുണ്ട്. ആര്യന് വേണ്ടി ജാമ്യത്തിനായി മുംബൈ സെഷന്‍സ് കോടതിയില്‍ എത്തിയത് ജൂഹി ചൗളയാണ്. ഒരു ലക്ഷം രൂപയാണ് ആര്യന്‍ ജാമ്യത്തിനായി കെട്ടിവെക്കുക. ആര്യന്‍ പണം നല്‍കിയാല്‍ വൈകിയാല്‍ അതിന്റെ ഉത്തരവാദിത്തം ജൂഹിക്കായിരിക്കും. ഷാരൂഖിന്റെ കുടുംബത്തിന് ഇപ്പോഴാണ് ശ്വാസം നേരെ വീണത്. എല്ലാം അവസാനിച്ചെന്നും ജൂഹി ചൗള പറഞ്ഞു. ഷാരൂഖിനൊപ്പം ദര്‍, യെസ് ബോസ്, രാംജാനെ തുടങ്ങിയ പ്രമുഖ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജൂഹി ചൗള. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജൂഹിയും ഷാരൂഖും ചേര്‍ന്നാണ് സ്വന്തമാക്കിയത്.

5

കേസ് പക്ഷേ ഷാരൂഖ് ഖാന്‍ വിചാരിച്ചത് പോലെ അവസാനിക്കില്ലെന്നാണ് സൂചന. എന്‍സിബി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറുമെന്നാണ് സൂചന. ദേശീയ അന്വേഷണ ഏജന്‍സിയായിരിക്കും കേസ് ഏറ്റെടുക്കുക. ആര്യന്‍ ഖാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണെന്ന് നേരത്തെ എന്‍സിബി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎയ്ക്ക് പോകാനൊരുങ്ങുന്നത്. വലിയ ഗൂഢാലോചന നടന്നുവെന്നും, രാജ്യത്തിന് ഭീഷണിയാണെന്നും എന്‍സിബി പറയുന്നു. ഇതേ തുടര്‍ന്നാണ് കേസ് അവര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. എന്‍ഐഎയുടെ ടീം നേരത്തെ എന്‍സിബിയുടെ മുംബൈയിലുള്ള സോണല്‍ ഓഫീസും സന്ദര്‍ശിച്ചിരുന്നു.

6

രണ്ട് മണിക്കൂറോളാണ് എന്‍സിബിയുടെ ഓഫീസില്‍ എന്‍ഐഎയുടെ ടീം ഉണ്ടായിരുന്നത്. കേസിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇവര്‍ തേടിയത്. അതേസമയം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ കേസില്‍ വലിയ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ഇനിയും പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. അതേസമയം എന്‍സിബിക്ക് ഇതില്‍ ചില എതിര്‍പ്പുകളുണ്ട്. എന്‍ഐഎ വരുന്നതോടെ എന്‍സിബിയുടെ കരുത്തില്ലാതാവുമെന്നും, ഭാവിയില്‍ ഇത്തരം കേസുകളില്‍ എന്‍സിബിയുടെ തന്നെ അന്വേഷണം പ്രസക്തിയില്ലാതായി പോകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കേസില്‍ നിലവില്‍ തീവ്രവാദ ബന്ധമൊന്നുമില്ലെന്ന നിലപാടിലാണ് എന്‍സിബി.

7

അതേസമയം എന്‍ഐഎ കേസ് ഏറ്റെടുത്താല്‍ അത് ആര്യന് കൂടുതല്‍ ആശങ്കയാണ്. ഇപ്പോള്‍ പരമാവധി ഒരു വര്‍ഷം വരെ ലഭിക്കാവുന്ന തടവുള്ള വകുപ്പുകളാണ് ആര്യനെതിരെ ഉള്ളത്. എന്‍ഐഎ വന്നാല്‍ വകുപ്പ് മാറും, രാജ്യദ്രോഹത്തിന്റെ പരിധിയിലേക്ക് കാര്യങ്ങള്‍ വരും. അത് വലിയ കുരുക്കായി മാറും. ബിജെപി സര്‍ക്കാരിന് കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സി കൂടിയാണിത്. ഷാരൂഖ് ഖാനുമായി അത്ര നല്ല ബന്ധത്തിലുമല്ല കേന്ദ്രം. ഈ സാഹചര്യത്തില്‍ ആര്യന് കുരുക്ക് മുറുകാനുള്ള സാധ്യതയും ശക്തമാണ്. എന്നാല്‍ എന്‍സിബിയുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമാകും. ഇതുവരെ എന്‍സിബി അന്വേഷിച്ച മയക്കുമരുന്ന് കേസൊന്നും ശക്തമായ തെളിവില്ലാതെ ദുര്‍ബലമായി പോയിരിക്കുകയാണ്. ഇവിടെയാണ് എന്‍ഐഎക്ക് കൂടുതല്‍ സാധ്യതയുള്ളത്.

8

ഇതിനിടെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തി. സമീര്‍ വാങ്കഡെയുടെ ആദ്യ ഭാര്യയുടെ ചിത്രം താന്‍ പുറത്തുവിട്ടത് അവരുടെ സമ്മതപ്രകാരമാണ്. അതേസമയം വാങ്കഡെയുടെ ഇപ്പോഴത്തെ ഭാര്യ ക്രാന്തി റെഡ്കര്‍ മറാത്തി കാര്‍ഡ് പയറ്റാന്‍ നോക്കേണ്ടെന്നും മാലിക് പറഞ്ഞു. ശബാന ഖുറേഷിയോട് ഈ ചിത്രങ്ങള്‍ ലഭിച്ചപ്പോള്‍ തന്നെ അനുവാദം ചോദിച്ചിരുന്നു. അവരാണ് അനുമതി നല്‍കിയത്. അവര്‍ക്ക് ഇക്കാര്യത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്.

9

സമീര്‍ ഹിന്ദുവാണെന്ന് പറയുന്നു. എന്നാല്‍ അവരുടെ പിതാവ് പറയുന്നു സമീര്‍ മുസ്ലീമാണെന്ന്. ക്രാന്തിക്കെതിരെ ഞാനൊന്നും പറഞ്ഞിട്ടില്ല. അവര്‍ മറാത്ത കാര്‍ഡ് ഇറക്കരുത്. ഞാനും കുടുംബവും ഇവിടെ 70 വര്‍ഷമായിട്ടുണ്ട്. ഞങ്ങളും മഹാരാഷ്ട്രക്കാരാണ്. അവരുടെ ഭര്‍ത്താവ് മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. മഹാരാഷ്ട്രക്കാരനായി എന്നത് കൊണ്ട് മാത്രം ഒരാളെ രക്ഷപ്പെടുത്താനാവില്ല. ചില ജാതിയിലോ മതത്തിലോ ഉള്ളയാളാണെങ്കിലും സംരക്ഷിക്കില്ല. അതുകൊണ്ട് ഇത്തരം വാദങ്ങളൊന്നും ക്രാന്തി റെഡ്കര്‍ ഉന്നയിക്കേണ്ടെന്നും മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+