ആര്യനെതിരെ തെളിവില്ല, കൈവശം മയക്കുമരുന്നുമില്ല, റെയ്ഡില്‍ നിയമവിരുദ്ധ നീക്കങ്ങളെന്ന് എന്‍സിബി
മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെയുള്ള അന്വേഷണത്തില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും നടന്നുവെന്ന് എന്‍സിബിയുടെ റിപ്പോര്‍ട്ട്. ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് എന്‍സിബി വ്യക്തമാക്കി. പ്രത്യേക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആര്യനെ കുടുക്കാനായി സമീര്‍ വാങ്കഡെ നടത്തിയ നീക്കമാണ് റെയ്ഡ് എന്ന അഭ്യൂഹം ഇതോടെ ഉറപ്പായിരിക്കുകയാണ്.
വാക്വം ബോംബിന് മറുപടി ബെയരാക്തര്‍ ഡ്രോണ്‍, അസര്‍ബൈജാനെ വിജയിപ്പിച്ച തന്ത്രം, യുക്രൈന് ഞെട്ടിക്കും
നേരത്തെ ഹൈക്കോടതി ജാമ്യം നല്കുന്ന വേളയിലും ആര്യനെതിരെ യാതൊരു തെളിവുമില്ലെന്ന് പറഞ്ഞിരുന്നു. കേസിന്റെ അന്വേഷണത്തെ അനാവശ്യമായി സമീര്‍ വാങ്കഡെയും സംഘവും നീട്ടിക്കൊണ്ടുപോയെന്നാണ് വ്യക്തമാകുന്നത്.

എന്‍സിബിയുടെ പ്രത്യേക അന്വേഷണസംഘം മുംബൈ യൂണിറ്റിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിരിക്കുന്നത്. ആര്യന് ഖാന്റെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് എസ്ഐടപി പറഞ്ഞു. അതുകൊണ്ട് തന്നെ ആര്യന്റെ ഫോണ്‍ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലായിരുന്നു. ആര്യന്റെ ചാറ്റുകളും പരിശോധിക്കാന്‍ പാടില്ലായിരുന്നു. ഇതല്ലാം നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് നടന്നത്. മയക്കുമരുന്ന് ഒരു വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്താല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഇതെല്ലാം സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം ലംഘിച്ചു. ഇതിലൂടെ പബ്ലിസിറ്റിക്കാണ് സമീര്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്.

ഇനിയുള്ള കാര്യം, ആര്യന്റെ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് യാതൊരു തെളിവും ലഭിച്ചില്ല എന്നതാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ ഭാഗമാണ് ആര്യനെന്ന് ചാറ്റുകളില്‍ നിന്ന് വ്യക്തമല്ല. അങ്ങനെയുള്ള തെളിവുകളൊന്നും ആര്യന്റെ ചാറ്റില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് എന്‍സിപിയുടെ പ്രത്യേക അന്വേഷണ സംഘം പറയുന്നു. റെയ്ഡ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടില്ല. ഇത് ഗുരുതരമായ വീഴ്ച്ചയാണ്. എന്‍സിബി മാനുവലില്‍ നിര്‍ബന്ധമായും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. പല പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ഒറ്റ റെയ്ഡില്‍ പിടിച്ചെടുത്തതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് കാണാനാവുക.

അതേസമയം പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇനിയും മാസങ്ങള്‍ വേണ്ടി വരും. അതിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എന്‍സിബി ഡയറക്ടര്‍ ജനറല്‍ എന്‍എന്‍ പ്രധാനാണ് റിപ്പോര്‍ട്ട് നല്‍കുക. അതിന് മുമ്പ് നിയമോപദേശവും തേടും. ആര്യന് ഖാനെതിരെ മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗത്തിനും കേസെടുക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുക. ആര്യന് മയക്കുമരുന്ന് കൈവശം വെച്ചിട്ടില്ലെങ്കിലും കേസെടുക്കാനാവുമോ എന്നും ചോദിച്ചറിഞ്ഞേക്കും. എന്നാല്‍ ആര്യനെതിരെ തെളിവ് ഇല്ലാത്ത സാഹചര്യത്തില്‍ എന്‍സിബിക്ക് അനുകൂലമായി കാര്യങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ മാത്രമാണ് സാധിക്കുക.

എന്‍സിബിയുടെ റെയ്ഡിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സമീര്‍ വാങ്കഡെ ഈ കേസില്‍ പ്രത്യേക താല്പര്യം കാണിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അടക്കം ഉത്തരം നല്‍കേണ്ടി വരും. അടിമുടി പിഴവുകളാണ് അദ്ദേഹം വരുത്തിയിരിക്കുന്നത്. നേരത്തെ സാക്ഷികളെ കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങി അതില്‍ കാര്യങ്ങള്‍ എഴുതി ചേര്‍ക്കുന്ന രീതിയാണ് സമീറിന്റേതെന്ന് സാക്ഷികള്‍ തന്നെ പറഞ്ഞിരുന്നു. ആര്യനെയോ റെയ്ഡിനെ കുറിച്ചോ അറിയാത്തവര്‍ പോലും ഇത്തരത്തില്‍ സാക്ഷികളായിട്ടുണ്ട്. ഇതെല്ലാം സമീറിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്. കേസ് നിലവില്‍ സമീര്‍ വാങ്കഡെയല്ല അന്വേഷിക്കുന്നത്.

ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം നല്കവേ കേസില്‍ തെളിവില്ലെന്ന് ഉന്നയിച്ചിരുന്നു. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു കാര്യങ്ങളും കണ്ടെത്തിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ആര്യന് ഖാന് അറസ്റ്റിലാവുന്നത്. മുംബൈ തീരത്ത് വെച്ച് നടത്തിയ റെയ്ഡിലാണ് ആര്യന് അടക്കം അറസ്റ്റിലായത്. 26 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. 13 ഗ്രാം കൊക്കെയ്നും, അഞ്ച് ഗ്രാം മെഫെഡ്രോണുമാണ് പിടിച്ചെടുത്തത്. 21 ഗ്രാം മരിജുവാനയും, 22 എംഡിഎംഎ ഗുളികകളും, 1.33 ലക്ഷം രൂപ പണമായും പിടിച്ചെടുത്തിരുന്നു. ബോംബെ ഹൈക്കോടതി നിരീക്ഷണത്തിന് സമാനമായ കാര്യങ്ങളാണ് എന്‍സിബിയുടെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആര്യന് ഒരിക്കലും സുഹൃത്ത് അര്‍ബാസ് മെര്ച്ചന്റിനോട് ക്രൂയിസ് ഷിപ്പിലേക്ക് മയക്കുമരുന്ന് കൊണ്ടുവരണമെന്നും പറഞ്ഞിട്ടില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications