Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യനെതിരെ 2 വകുപ്പുകള്‍ നിര്‍ണായകം, വാട്‌സ്ആപ്പ് രേഖകള്‍ പണിയാവും, സ്വസ്ഥതയില്ലാതെ ഷാരൂഖ് ഖാന്‍

മുംബൈ: ആര്യന്‍ ഖാനെതിരെ കേസുകള്‍ കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഷാരൂഖ് കൂടുതല്‍ നിയമവിദഗ്ധരെ ടീമിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. മകനെ സാധാരണ വാദം കൊണ്ട് പുറത്തിറക്കുക എളുപ്പമല്ലെന്ന് ഷാരൂഖും ഇപ്പോഴുള്ള അഭിഭാഷകരും കരുതുന്നു. അതോടൊപ്പം എന്‍സിബി ആര്യനെതിരെ ചുമത്തിയ രണ്ട് നിര്‍ണായക വകുപ്പുകള്‍ ആര്യനെ കുറച്ച് കാലം ജയിലില്‍ തന്നെ അടയ്ക്കുന്നതിന് കാണമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ പുതിയ കാര്യങ്ങളും കേസില്‍ സംഭവിക്കുന്നുണ്ട്. ആര്യനൊപ്പം കസ്റ്റഡിയില്‍ വെച്ച് സെല്‍ഫിയെടുത്തയാള്‍ അറസ്റ്റിലായതും വഴിത്തിരിവാണ്. ഇയാളും എന്‍സിബിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വേറെ ചില വാദങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

1

നാര്‍ക്കോട്ടിക് വിരുദ്ധ നിയമത്തിലെ ഏറ്റവും കടുപ്പമേറിയ വകുപ്പുകളാണ് 27 എയും സെക്ഷന്‍ 29, എന്നിവയും. ഇത് രണ്ടുമാണ് ആര്യനെതിരെ ചുമതത്തിയത്. റിയ ചക്രവര്‍ത്തിക്കെതിരെ ചുമത്തിയതും ഇതേ വകുപ്പുകളാണ്. ഒരു മാസം കഴിഞ്ഞാല്‍ റിയ ചക്രവര്‍ത്തിക്ക് കേസില്‍ ജാമ്യം ലഭിച്ചത്. ഈ രണ്ട് വകുപ്പുകളും പ്രത്യേക നിയമമാണ്. അതുകൊണ്ട് കടുപ്പവുമാണ്. മയക്കുമരുന്ന് കടത്തോ വില്‍പ്പനയോ ഉല്‍പ്പാദനമോ അടക്കമുള്ള കാര്യങ്ങളില്‍ ധനപരമായ ഇടപാടുകള്‍ നടത്തുന്നതിലാണ് 27 എ ചുമത്തുക. പത്ത് വര്‍ഷം തടവും പിഴയും ഇതില്‍ പറയുന്നുണ്ട്. ആര്യന്റെ കേസില്‍ മയക്കുമരുന്ന് വാങ്ങിയെന്നും, ഉപയോഗിച്ചെന്നുമുള്ള വാദം എന്‍സിബി ഉയര്‍ത്തുന്നുണ്ട്.

2

അറസ്റ്റ് മെമ്മോയില്‍ ഈ വകുപ്പിനെ കുറിച്ച് പറയുന്നത് പോലുമില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായ് പറഞ്ഞത്. എന്നാല്‍ ജാമ്യത്തെ തടയാന്‍ ഈ വകുപ്പുകളാണ് ഉപയോഗുിച്ചത്. ആര്യന്റെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സംഭാഷണം നടത്തിയെന്ന് പറയുന്നുണ്ട്. വലിയ തോതില്‍ മയക്കുമരുന്ന് വാങ്ങാനായിരുന്നുവെന്ന് ഇതിലൂടെ എന്‍സിബി സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ വകുപ്പ് നിലനില്‍ക്കില്ലെങ്കിലും, മറ്റുള്ളവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി എന്ന കാരണത്താല്‍ ഉപയോഗിക്കാനാവും.അത് നിലനില്‍ക്കുകയും ചെയ്യും. ഇതിനെ എതിര്‍ത്ത് വേണം ആര്യന് ഏത് അഭിഭാഷകനും ജാമ്യം നേടി കൊടുക്കാന്‍.

3

സെക്ഷന്‍ 29 ആര്യനുള്ള അടുത്ത തലവേദനയാണ്. ക്രിമിനല്‍ കുറ്റത്തിന് ഗൂഢാലോചന നടത്തിയതാണ് ഇതില്‍ വരിക. ഈ വകുപ്പ് പ്രകാരം മയക്കുമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിക്കൊപ്പം അത് എത്തിക്കാനായി ഗൂഢാലോചന നടത്തിയവരും ശിക്ഷപ്പെടും. ഇവര്‍ ഇനി ആക്ടീവായി ഇതില്‍ പങ്കെടുത്തില്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് കണ്ടാല്‍ മാത്രം മതി കഠിന ശിക്ഷ ലഭിക്കാന്‍. എന്നാല്‍ അറസ്റ്റ് ചെയ്തവരെ പരസ്പരം അറിയില്ല എന്നാണ് ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞത്. എന്‍സിബിയുടെ വാദത്തെ പൊളിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ഇതാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും, അന്വേഷണത്തില്‍ കണ്ടെത്തുമെന്നുമാണ് എന്‍സിബിയുടെ വാദം. മയക്കുമരുന്ന് കടത്തുകാരനായ ആചിത് കുമാറിന് ആര്യനെയും അര്‍ബാസിനെയും അറിയാം എന്നത് മറ്റൊരു പ്രശ്‌നമാണ്.

4

അതേസമയം ആര്യന്‍ അറസ്റ്റിലായി എന്നതിനോട് ഷാരൂഖ് ഖാനും കുടുംബത്തിനും പൊരുത്തപ്പെടാനായിട്ടില്ല. കരണ്‍ ജോഹറും പ്രീതി സിന്റയും സല്‍മാന്‍ ഖാനും ഷാരൂഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിയിരുന്നു. മകനെ എങ്ങനെയെങ്കിലും പുറത്തിറക്കുക എന്ന ലക്ഷ്യത്തിലാണ് ഇവര്‍. ജാമ്യം കിട്ടുക എ ന്നത് മാത്രമല്ല, കേസ് തന്നെ ഇല്ലാതാക്കുക എന്നാണ് ഇവരുടെ ആവശ്യം. താന്‍ ശരിക്കും പരാജയപ്പെട്ടെന്ന രീതിയിലാണ് ഷാരൂഖിന്റെ മനോനിലയെന്ന് സുഹൃത്തുക്കളും പറയുന്നു. ആര്യന്‍ ഒരു ദിവസം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. ഇതിനടുത്ത ദിവസമാണ് അദ്ദേഹം അറസ്റ്റിലായത്. ജാമ്യം വൈകുമെന്ന് ഒരിക്കലും ഷാരൂഖ് ഖാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

5

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിഭാഷകരെയാണ് ആര്യനെ പുറത്തിറക്കാനായി ഷാരൂഖ് ഖാന്‍ എത്തിച്ചിരിക്കുന്നത്. കൂടുതല്‍ ലീഗല്‍ അഡൈ്വസര്‍മാരും ഈ ടീമിലെത്തിയിട്ടുണ്ട്. ഇത് വെറും നിയമപരമായ കാര്യം മാത്രമല്ലെന്ന് ഷാരൂഖും കുടുംബവും വിശ്വസിക്കുന്നുണ്ട്. എന്‍സിബിയുടെ പിടിവാശി മാത്രമല്ല, ഒപ്പം രാഷ്ട്രീയവും ഇതിന് പിന്നിലുണ്ടെന്ന് ഷാരൂഖ് വിശ്വസിക്കുന്നുണ്ട്. നേരത്തെ ഗൗരിയുടെ സഹോദരന്‍ അടക്കം മന്നത്തില്‍ എത്തിയിരുന്നു. രാഷ്ട്രീയമായുള്ള പക പോക്കലിനെ നേരിടാന്‍ കൂടിയാണ് മികച്ച അഭിഭാഷകരെ ഷാരൂഖ് രംഗത്തിറക്കിയത്. ഇരുപതാം തിയതിയുള്ള ജാമ്യാപേക്ഷയില്‍ വാദം കുറച്ച് കൂടി അഗ്രസീവാകാനാണ് സാധ്യത.

6

അതേസമയം ആര്യനൊപ്പം കസ്റ്റഡിയില്‍ വെച്ച് സെല്‍ഫിയെടുത്ത ഷെര്‍ബാനോ ഖുറേഷിയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നേരത്തെ വിവാദമായ സെല്‍ഫിയായിരുന്നു ഇത്. കേസില്‍ ആരോപണവിധേയനായ കിരണ്‍ ഗോസാവിയുടെ അസിസ്റ്റന്റാണ് ഖുറേഷി. ഇയാളെ തട്ടിപ്പ് കേസിലാണ് അറസ്റ്റ് ചെയ്തത്. കിരണ്‍ ഗോസാവിക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് പൂനെ പോലീസ്. എന്‍സിബിയുടെ ആര്യനെതിരെയുള്ള കേസില്‍ സാക്ഷി കൂടിയാണ് കിരണ്‍ ഗോസാവി. കേസിലെ നിര്‍ണായക വഴിത്തിരിവാണിത്. ഗോസാവിയുടെ സാന്നിധ്യം കസ്റ്റഡിയില്‍ വലിയ ദുരൂഹതയുണര്‍ത്തുന്നതായിരുന്നു. എന്നാല്‍ എന്‍സിബി ഇയാളുമായുള്ള ബന്ധത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

7

ആര്യന്റെ കേസും റിയയുടെ കേസും തമ്മില്‍ സമാനതകള്‍ ഏറെയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. രണ്ട് പേരും മയക്കുമരുന്ന് കൈവശം വെച്ചതിനാണ് അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണിലെ ചാറ്റുകളാണ് നിര്‍ണായക തെളിവായി മാറിയത്. ഇതിലൂടെ മയക്കുമരുന്ന് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുമായി. വാട്‌സ്ആപ്പ് രേഖ മാത്രം വെച്ചാണ് എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ എട്ടിന് അറസ്റ്റിലായ റിയക്ക് ഒക്ടോബര്‍ ഏഴിനാണ് ജാമ്യം ലഭിച്ചത്. റിയ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. പക്ഷേ സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തു എന്നാണ് എന്‍സിബി പറഞ്ഞത്. വ്യക്തിപരമായ ഉപയോഗത്തിനല്ല, മറ്റൊരാളും ഉപയോഗത്തിന് വേണ്ടിയാണ് വിതരണം ചെയ്തത് എന്നും എന്‍സിബി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

8

റിയ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിലെ സുപ്രധാന അംഗമാണെന്ന് എന്‍സിബി പറഞ്ഞിരുന്നു. സമാനമായ ആര്യന്റെ കേസിലുമുള്ളത്. റിയയെ പോലെ ആര്യനും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. പക്ഷേ ഓര്‍ഡര്‍ ചെയ്തു എന്നതാണ് കേസ്. റിയയെ പോലെ ആര്യനും കുടുങ്ങും എന്ന് ഇതിലൂടെ വ്യക്തമാണ്. ഇതിനിടെ ശിവസേന വീണ്ടും ബിജെപി നേതാക്കളെ പരിഹസിച്ചു. ദേവേന്ദ്ര ഫട്‌നാവിസും ചന്ദ്രകാന്ത് പട്ടേലും പറയുന്ന കാര്യങ്ങളില്‍ നിന്ന് അവര്‍ നിലവാരക്കുറവുള്ള കഞ്ചാവാണ് ഉപയോഗിക്കുന്നുവെന്നാണ് തോന്നുന്നതെന്നും പരിഹസിച്ചു. ആര്യന്‍ കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പരിഹാസം. ബിജെപി നേതാക്കള്‍ക്ക് കഞ്ചാവ് വലിക്കുന്നത് കൊണ്ടാണോ ഇത്തരം നിലവാരമില്ലാത്ത ആശയങ്ങള്‍ കിട്ടുന്നത് എന്ന് എന്‍സിബി അന്വേഷിക്കണമെന്നും ശിവസേന പരിഹസിച്ചു.

സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+