മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസ്: സല്മാന് ഖാനോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് കോടതി
മുംബൈ: മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് മുംബൈ കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയാണ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് കേസ് നല്‍കിയത്. കേസില്‍ ഏപ്രില്‍ അഞ്ചിന് ഹാജരാവാന്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐപിസി 504, 506, വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് അന്ധേരി മജിസ്ട്രേറ്റ് കോടതി താരത്തിന് സമന്‍സ് അയച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

2019 ഏപ്രില്‍ 24ന് പുലര്‍ച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ മുംബൈ തെരുവിലൂടെ സൈക്കിള്‍ സവാരിക്കിറങ്ങിയ സല്മാന് ഖാന്റെ ചിത്രങ്ങള്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകര്‍ എടുത്തപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ അദ്ദേഹം തട്ടിപ്പറിച്ചെന്ന് അശോക് പാണ്ഡെ പറഞ്ഞു. താനുമായി വാക്കുതര്‍ക്കമാണ് പിന്നീട് ഉണ്ടായത്. തന്നെ കൈയ്യേറ്റം ചെയ്യുകയും, ഭീഷണിപ്പെടുത്തിയെന്നും പാണ്ഡെ പറയുന്നു. കോടതി നേരത്തെ പാണ്ഡെയുടെ പരാതിയില്‍ ഡിഎന്‍ നഗര്‍ പോലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
സല്മാന് സൈക്ലിംഗ് നടത്തുമ്പോള്‍ താന്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു. അംഗരക്ഷരുടെ സമ്മതം തേടിയാണ് താന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ സല്മാന് ഇതില്‍ പ്രകോപിതനായി. അംഗരക്ഷകരെ വെച്ച് തന്നെ കാറില്‍ നിന്നും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നുവെന്നും പാണ്ഡെ പരാതിയില്‍ പറയുന്നു. കുറ്റം ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ് പോലീസ് തന്റെ പരാതി തീര്‍പ്പാക്കാന്‍ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് മാധ്യമപ്രവര്ത്തകന് പറഞ്ഞു. കേസില്‍ വിചാരണയ്ക്കായി ആരോപണവിധേയരെ വിളിച്ച് വരുത്താന്‍ ആവശ്യമായ തെളിവുകള്‍ പ്രഥമദൃഷ്്ടിയില് തന്നെ ഉണ്ടെന്നും കോടതി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications