ഷീസാനെ പരിചയപ്പെട്ട ശേഷം തുനിഷ മാറി; ഹിജാബ് ധരിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് അമ്മാവന്‍
മുംബൈ: ടിവി താരം തുനിഷ ശര്‍മയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അമ്മാവന്‍ പവന്‍ ശര്‍മ. ഷീസാന്‍ ഖാനെ പരിചയപ്പെട്ട ശേഷം തുനിഷ ആകെ മാറിയിരുന്നുവെന്ന് പവന്‍ ശര്‍മ പറയുന്നു. അവള്‍ ഹിജാബ്് ധരിക്കാന്‍ തുടങ്ങിയിരുന്നുവെന്നും പവന്‍ ശര്‍മ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഈ മരണം ലൗജിഹാദില്‍ വരുന്നതാണെന്നും അമ്മാവന്‍ പറഞ്ഞിരുന്നു.
പോലീസ് ഇക്കാര്യം കൃത്യമായി അന്വേഷിക്കാതെ ആത്മഹത്യയാക്കി മാറ്റരുത്. ലൗ ജിഹാദിന്റെ എല്ലാ ലക്ഷണങ്ങളും ഈ കേസിന് ഉണ്ടെന്നും നടിയുടെ അമ്മാവന്‍ പറഞ്ഞിരുന്നു. അതേസമയം തുനിഷയുടെ ജീവിതത്തില്‍ സീഷാനെ കണ്ടുമുട്ടിയ ശേഷം വലിയ മാറ്റങ്ങളുണ്ടായിരുന്നുവെന്നും പവന്‍ ശര്‍മ പറഞ്ഞു.

പോലീസ് പറഞ്ഞിരിക്കുന്നത് ഷീസാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ്. പോലീസ് എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും തുനിഷയുടെ അമ്മാവന്‍ പറഞ്ഞു. അതേസമയം നടിയുടെ ആത്മഹത്യാക്കേസില്‍ ഷീസാന്‍ രണ്ട് ദിവസം കൂടി കസ്റ്റഡിയില്‍ തുടരും. നടനെ ചോദ്യം ചെയ്‌തെങ്കിലും പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ മാറ്റിപറഞ്ഞ് കൊണ്ടിരിക്കുകയാണ്.
നടി ആത്മഹത്യ ചെയ്യുന്നതിന് പതിനഞ്ച് ദിവസം മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞതായിട്ടായിട്ടാണ് സൂചന. ഷീസാനാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നും, മകളെ അയാള്‍ ഉപയോഗിച്ചതാണെന്നും തുനിഷയുടെ അമ്മ പരാതിയില്‍ പറയുന്നുണ്ട്.
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
തുനിഷയുടെയും, ഷീസാന്റെയും ഫോണുകള്‍ നേരത്തെ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ തെറ്റായിട്ടുള്ള കാര്യങ്ങളൊന്നും അതില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. അതേസമയം ഷീസാനെ കേസില്‍ കുടുക്കിയതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തുനിഷയുടെ കേസില്‍ ഷീസാന്‍ തീര്‍ത്തും നിരപരാധിയാണ്.
അദ്ദേഹത്തിന്റെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശൈലേന്ദ്ര മിശ്ര പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് തുനിഷയെ ഷീസാന്‍ കണ്ടത്. അതിന് മുമ്പുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നില്ലെന്നും ശൈലേന്ദ്ര പറഞ്ഞു.
ഇവര്‍ ഒന്നിച്ച് അഭിനയിക്കുന്ന സീരിയല്‍ ആരംഭിച്ചതിന് ശേഷം മാത്രമാണ് ഇവര്‍ പരിചയപ്പെട്ടതും, അടുത്തതും. അതിന് മുമ്പ് എന്തൊക്കെ സംഭവിച്ചു എന്നറിയേണ്ടേ. അത് പോലീസ് അന്വേഷിക്കുന്നില്ല. നല്ലൊരു പെണ്‍കുട്ടിയായിരുന്നു തുനിഷ. തെറ്റായ രീതിയില്‍ വ്യാഖാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കൊന്നും താനില്ല.
ഷീസാനും, കുടുംബത്തിനുമൊപ്പമാണ് അവള്‍ എപ്പോഴും സമയം ചെലവിടാറുള്ളത്. ഷീസാന്‍ നിരപരാധിയാണ്. സമ്മര്‍ദം വരാതിരിക്കാനാണ് ഈ കേസില്‍ നേരത്തെ ഷീസാനെ കുടുക്കിയത്. അദ്ദേഹത്തെ അന്യായമായി അറസ്റ്റ് ചെയ്തതാണെന്നും ശൈലേന്ദ്ര പറഞ്ഞു.












Click it and Unblock the Notifications