കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വീഴും മുമ്പേ ഉദ്ധവിന്റെ രഹസ്യമായ ഫോണ്‍.... ബിജെപി ക്യാമ്പിലേക്ക്, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴാതിരിക്കാനും ശിവസേന പിളരാതിരിക്കാനും ഏതറ്റം വരെയും പോകാന്‍ ഉദ്ധവ് താക്കറെ തയ്യാറായിരുന്നതായി റിപ്പോര്‍ട്ട്. ബിജെപി ക്യാമ്പിലേക്ക് വരെ വിളികള്‍ പോയിരുന്നതായിട്ടാണ് വിവരം. എന്നാല്‍ അവിടെ സംഭവിച്ച കാര്യങ്ങള്‍ ഉദ്ധവിനെയും ബിജെപിയെയും രണ്ട് തട്ടിലാക്കി മാറ്റിയിരിക്കുകയാണ്.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

ഇനിയൊരിക്കലും ബിജെപിയുമായി ചേരാന്‍ പറ്റാത്ത തരത്തിലുള്ള സംഭവങ്ങളും ഇക്കാര്യത്തില്‍ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉദ്ധവോ ശിവസേനയിലെ നേതാക്കളോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ബിജെപിയുടെ മനസ്സില്‍ പകയുണ്ടെന്ന് നേതാക്കള്‍ സ്ഥിരീകരിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

ശിവസേന തകര്‍ന്ന് തരിപ്പണമാകുമെന്ന് ഉദ്ധവ് താക്കറെ ആദ്യമേ മനസ്സിലാക്കിയിരുന്നു. വിമത നീക്കം വന്നപ്പോഴേ ഇത് തനിക്ക് പരിഹാരിക്കാനാവില്ലെന്ന് ഉദ്ധവ് കരുതിയിരുന്നു. വിമതരെ ഉദ്ധവ് നിരന്തരം മഹാരാഷ്ട്രയിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഇല്ലെന്ന നിലപാടിലായിരുന്നു ഇവര്‍. ഇതേ തുടര്‍ന്ന് ബിജെപി ഉദ്ധവ് ക്യാമ്പുമായി ബന്ധപ്പെട്ടുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയാണ് ഉദ്ധവ് വിളിച്ചത്. ഫട്‌നാവിസുമായി സംസാരിച്ച് ശിവസേനയിലെ പിളര്‍പ്പ് എങ്ങനെയെങ്കിലും ഒഴിവാക്കാനായിരുന്നു ശ്രമം.

2

മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കളിച്ചത് ദേവേന്ദ്ര ഫട്‌നാവിസാണെന്ന കൃത്യമായ ബോധം ഉദ്ധവിനുണ്ടായിരുന്നു. എന്നാല്‍ ബിജെപി ക്യാമ്പ് ഉദ്ധവുമായി ചേരാന്‍ തയ്യാറല്ലായിരുന്നു. പിളര്‍പ്പ് ഒഴിവാക്കാനാവാത്തതാണെന്ന് ഉദ്ധവ് കരുതിയിരുന്നു. നേരിട്ട് ഫട്‌നാവിസിനെ ഉദ്ധവ് ആവശ്യപ്പെട്ട് ബിജെപി താനുമായി നേരിട്ട് ഇടപെടണമെന്നാണ് ആവശ്യപ്പെട്ടത്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടി മൊത്തത്തില്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് ഉദ്ധവ് ഫട്‌നാവിസിനോട് പറഞ്ഞത്. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കൂട്ടത്തോടെ പിന്തുണ ലഭിക്കില്ലെന്നാണ് ഉദ്ധവ് കരുതിയത്.

3

പക്ഷേ ഉദ്ധവ് പറഞ്ഞത് കേട്ടെങ്കിലും ഇതിനോട് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ഫട്‌നാവിസിന്. ഇതോടെയാണ് പ്ലാന്‍ പൊളിഞ്ഞത്. ഇത് വളരെ രഹസ്യമായി ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയാണ്. പാര്‍ട്ടിയിലെ വിമത നീക്കത്തില്‍ ഉദ്ധവ് ആകെ പതറിപ്പോയിരുന്നു എന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉദ്ധവ് താക്കറെ വിളിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന അര്‍ത്ഥത്തിലായിരുന്നു വിളിച്ചത്. എന്നാല്‍ ഇവര്‍ പ്രതികരിച്ചതേയില്ല. ഫോണും എടുത്തില്ല. ഇത് അദ്ദേഹത്തോടുള്ള പ്രതികാരമായിരുന്നു.

4

2019ല്‍ ഉദ്ധവ് താക്കറെയെ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതുപോലെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അന്ന് ഒരു ചര്‍ച്ചയും വേണ്ടെന്ന് പറഞ്ഞ് പിരിഞ്ഞതാണ് ഉദ്ധവ് താക്കറെ. അതാണ് ഇപ്പോള്‍ പകരം വീട്ടലിലെത്തിയത്. ശിവസേനയെ ഒപ്പം വേണം. എന്നാല്‍ ഉദ്ധവിനെ ആവശ്യമില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അടുത്തിടെ ഉദ്ധവിനൊപ്പമുള്ള എംപിമാര്‍ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ബിജെപിയുമായി മധ്യസ്ഥ ശ്രമത്തിന് ഇവരെയാണ് ഉദ്ധവ് ഏല്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

5

ബിജെപി കേന്ദ്ര നേതൃത്വം ഈ എംപിമാരെ പരിഗണിക്കുക പോലും ചെയ്തില്ല. ഉദ്ധവിന്റെ ഭാര്യ രശ്മി താക്കറെയുടെ സന്ദേശവുമായി ചില ശിവസേന പ്രവര്‍ത്തകര്‍ ഏക്‌നാഥ് ഷിന്‍ഡെയെ കാണാന്‍ ചെല്ലുകയും ചെയ്തു. എന്നാല്‍ ഉദ്ധവുമായി യാതൊരു ഒത്തുതീര്‍പ്പിനും ഷിന്‍ഡെ തയ്യാറല്ല. കാരണം ബിജെപി നേതൃത്വത്തില്‍ നിന്ന് അതിന് അനുമതി ഇല്ലെന്നാണ് ഷിന്‍ഡെ അറിയിച്ചത്. അതേസമയം ഉദ്ധവ് തുടങ്ങി വെച്ച പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായതെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഉപദേശിച്ചവര്‍ തന്നെ കുഴിയില്‍ ചാടിച്ചുവെന്നാണ് വിമര്‍ശനം.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

English summary
uddhav thackeray calls devendra fadnavis before splitting shiv sena, but didnt get positive response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X