കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂലം, അല്ലെങ്കില്‍ ഉദിച്ചുയര്‍ന്ന സൂര്യന്‍: പുതിയ ചിഹ്നത്തിനും പേരിനും അനുമതി തേടി ഉദ്ധവ് പക്ഷം

Google Oneindia Malayalam News

മുംബൈ: പുതിയ ചിഹ്നത്തിന് അനുമതി തേടി ശിവസേനയിലെ ഉദ്ധവ് പക്ഷം. മൂന്ന് പേര്‍ അടങ്ങിയ പട്ടികയാണ് ഉദ്ധവ് പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ചിഹ്നമായി എന്തൊക്കെ വേണമെന്ന് ലിസ്റ്റും ഉദ്ധവ് പക്ഷം നല്‍കിയിട്ടുണ്ട്. അതേസമയം മുംബൈയിലെ അന്ധേരി ഈസ്റ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ചിഹ്നം മാറ്റം ഉദ്ധവ് തീരുമാനിച്ചത്.

ശിവസേനയ്ക്ക് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയുണ്ട്. ഇവര്‍ നേരത്തെ ഉദ്ധവ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ്. ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തോട് ചിഹ്നത്തില്‍ കാര്യത്തില്‍ അടിയറവ് പറഞ്ഞ പോലെയാണ് ഈ തീരുമാനം.

1

ശിവസേന ബാലാസാഹേബ് താക്കറെ എന്ന പേരിനാണ് പ്രഥമ പപരിഗണന. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നതാണ് രണ്ടാമത്തെ പേര്. ശിവസേന ബാലാസാഹേബ് പ്രബോധന്‍കര്‍ താക്കറെ എന്ന പേരാണ് മൂന്നാമത്തേത്. ഇതില്‍ ഏത് പേരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുക എന്ന് അറിയില്ല.

60 ദിവസത്തിനുള്ളില്‍ ഭൂമിയില്‍ അവരെത്തും; ടെെം ട്രാവലറുടെ പ്രവചനം, 5 കാര്യങ്ങള്‍ സംഭവിച്ചിരിക്കും!!60 ദിവസത്തിനുള്ളില്‍ ഭൂമിയില്‍ അവരെത്തും; ടെെം ട്രാവലറുടെ പ്രവചനം, 5 കാര്യങ്ങള്‍ സംഭവിച്ചിരിക്കും!!

അതേസമയം പുതിയ ചിഹ്നങ്ങളുടെ ലിസ്റ്റും ഇതിലുണ്ട്. തൃശൂലം, ഉദിച്ചുയരുന്ന സൂര്യന്‍, ടോര്‍ച്ച് എന്നിവയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നങ്ങളുടെ പട്ടികയിലുള്ളത്. ഉപതിരഞ്ഞെടുപ്പ് ഇതോടെ ഉദ്ധവ് പക്ഷം ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ

ഉദ്ധവും ഏക്‌നാഥ് ഷിന്‍ഡെയും ഇന്ന് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കാണ് ഉദ്ധവിന്റെ യോഗം. അമ്പും വില്ലും ചിഹ്നമായി ശിവസേനയ്ക്ക് ലഭിക്കുന്നത് 1989ലാണ്. അതിന് മുമ്പ് പല ചിഹ്നങ്ങളിലായിരുന്നു ശിവസേന മത്സരിച്ചത്. വാളും പരിചയും, തെങ്ങ്, റെയില്‍വേ എഞ്ചിന്‍, കപ്പും പ്ലേറ്റും തുടങ്ങിയവയായിരുന്നു മുന്‍കാല ശിവസേന ചിഹ്നങ്ങളാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ശിവസേനയുടെ പേരും, അവരുടെ അമ്പും വില്ലും ചിഹ്നവും നേരത്തെ മരവിപ്പിച്ചിരുന്നു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണിത്. ഇത് രണ്ട് വിങാഗത്തിനും തിരിച്ചടിയായിരുന്നു.

രണ്ട് വിഭാഗങ്ങളോടും മൂന്ന് വീതം പേരും ചിഹ്നങ്ങളും അടങ്ങിയ ലിസ്റ്റ് നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇതില്‍ നിന്ന് ഓരോ പേരും ചിഹ്നവും തുടര്‍ന്ന് ഇസി അനുവദിക്കും. നേരത്തെ ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തെ തുടര്‍ന്നായിരുന്നു ശിവസേന പിളര്‍ന്നത്. ഷിന്‍ഡെ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.

അന്ധേരിയിലെ ഉപതിരഞ്ഞെടുപ്പില്‍ അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. മുംബൈയില്‍ ആര്‍ക്കാണ് കരുത്ത് എന്ന് തെളിയിക്കുന്നതിന് കൂടി ഈ ഉപതിരഞ്ഞെടുപ്പ് വഴിയൊരുക്കും.

വലിച്ചെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് കോടികള്‍; യുവതിയെ ഭാഗ്യം കൈവിട്ടില്ല, പണം കിട്ടിയത് ഇങ്ങനെവലിച്ചെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് കോടികള്‍; യുവതിയെ ഭാഗ്യം കൈവിട്ടില്ല, പണം കിട്ടിയത് ഇങ്ങനെ

English summary
uddhav thackeray faction gave 3 names and symbols to election commisson to contest in bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X