കെസിആറിനെ ക്ഷണിച്ച് ഉദ്ധവ് താക്കറെ, ഒപ്പമുണ്ടെന്ന് മറുപടി, പ്രതിപക്ഷ നിരയില്‍ പുതിയ ഫോര്‍മുല
ദില്ലി: പ്രതിപക്ഷ നീക്കത്തിന് ചുക്കാന്‍ പിടിച്ച് ഉദ്ധവ് താക്കറെ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഉദ്ധവ്. ഞായറാഴ്ച്ച ഉച്ചഭക്ഷണത്തിനായിട്ടാണ് ഉദ്ധവ് കെസിആറിനെ ക്ഷണിച്ചത്. ഇതിനൊപ്പം ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്ന കാര്യവും ചര്‍ച്ചയാവും. അതേസമയം കെസിആറിന്റെ ഓഫീസ് ഉദ്ധവിനെ പ്രകീര്‍ത്തിച്ചു. നിങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. അത് തുടരൂ. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും കെസിആറിന്റെ ഓഫീസ് ഉദ്ധവിനെ അറിയിച്ചു. നേരത്തെ തന്നെ മുംബൈ സന്ദര്‍ശിക്കാനെത്തുമെന്നും, ഉദ്ധവിനെ കാണുമെന്നും കെസിആര്‍ അറിയിച്ചിരുന്നു.

അതേസമയം പ്രാദേശിക പാര്‍ട്ടികളെ വലിയൊരു സഖ്യത്തിനാണ് ഉദ്ധവിന്റെ പ്ലാന്‍. ബിജെപിയുമായി കൂടുതല്‍ അകന്നിരിക്കുന്ന സാഹചര്യത്തില്‍ സഖ്യത്തിന് വേഗം വര്‍ധിക്കും. കഴിഞ്ഞ ദിവസം ജനതാദള്‍ നേതാവ് എച്ച്ഡി ദേവഗൗഡ കെസിആറിനെ പിന്തുണച്ചിരുന്നു. ദേവഗൗഡ കെസിആറിനെ നേരിട്ട് വിളിക്കുകയായിരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് താന്‍ ഒപ്പമുണ്ടെന്ന് ദേവഗൗഡ പറഞ്ഞതായി കെസിആറിന്റെ ഓഫീസ് പറഞ്ഞിരുന്നു. പല പ്രതിപക്ഷ നേതാക്കളെയും കണ്ട് വലിയ സഖ്യത്തിന് അദ്ദേഹം ശ്രമിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ കെസിആറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുമായി കെസിആര്‍ കൂടിക്കാഴ്ച്ച നടത്തി കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹൈദരാബാദ് സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒന്നിച്ച് ഗവര്‍ണര്‍മാരെ നേരിടാനാണ് മമതയുടെ നീക്കം. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ അധികാര ദുര്‍വിനിയോഗത്തിന് ബിജെപി ശ്രമിക്കുന്നു എന്നാണ് മമതയുടെ ആരോപണം. ബംഗാളില്‍ മമത ഗവര്‍ണരുമായി പോര് നടത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം മറുവശത്ത് ബിജെപിയുമായി കടുത്ത പോരിലാണ് ശിവസേന.
സഞ്ജയ് റാവത്തിന്റെ വെളിപ്പെടുത്തല്‍ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. തന്നെയും തന്റെ അടുത്തയാളുകളെയും കേന്ദ്ര ടാര്‍ഗറ്റ് ചെയ്തതിന് പിന്നാലെ താന്‍ അമിത് ഷായെ വിളിച്ചിരുന്നുവെന്ന് റാവത്ത് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു. ഈ രാജ്യത്തെ ആഭ്യന്തര മന്ത്രിയും, വലിയ നേതാവുമാണ് അദ്ദേഹം. പക്ഷേ ഇപ്പോള്‍ സംഭവിച്ച ്‌കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒട്ടും ശരിയല്ലെന്ന് ഞാന്‍ അമിത് ഷായോട് പറഞ്ഞു. നിങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടാകും, പകയുണ്ടാവും. പക്ഷേ അത് എന്നോട് തീര്‍ക്കുക. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ എന്തിനാണ് എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യമിടുന്നതെന്ന് താന്‍ ചോദിച്ചതായും സഞ്ജയ് റാവത്ത് പറഞ്ഞു.












Click it and Unblock the Notifications