കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന്റെ സഹോദര പുത്രന്‍ ഷിന്‍ഡെ പക്ഷത്ത്; താക്കറെ കുടുംബത്തിലും വലിയ വിള്ളല്‍!!

Google Oneindia Malayalam News

മുംബൈ: ശിവസേനയും ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും നടത്തുന്ന പോരിനിടെ ഉദ്ധവ് താക്കറെ പുതിയ തിരിച്ചടി. ഉദ്ധവ് താക്കറെയുടെ സഹോദര പുത്രന്‍ ഷിന്‍ഡെ പക്ഷത്ത് ചേര്‍ന്നിരിക്കുകയാണ്. താക്കറെ കുടുംബത്തിനുള്ളില്‍ തന്നെയാണ് വിള്ളല്‍. ശിവസേനയുടെ സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ പേരക്കുട്ടി കൂടിയാണ് കളം മാറിയ നിഹാര്‍ താക്കറെ.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!

1

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പില്‍ യഥാര്‍ത്ഥ ശിവസേന ആരാണെന്ന പോരാട്ടം നടക്കുകയാണ്. ഈ ഘട്ടത്തില്‍ ഷിന്‍ഡെ ക്യാമ്പിന് വലിയ ഊര്‍ജമാണ് നിഹാറിന്റെ വരവ്. കഴിഞ്ഞ ദിവസം ബാലാ സാഹേബ് താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ ഏക്‌നാഥ് ഷിന്‍ഡെയെ വന്ന് കണ്ടിരുന്നു.

ഇതെല്ലാം താക്കറെ കുടുംബത്തില്‍ കാര്യങ്ങളൊന്നും ഉദ്ധവിന് അനുകൂലമല്ലെന്ന് വ്യക്തമാണ്. ഷിന്‍ഡെയ്ക്ക് എല്ലാ വിധ പിന്തുണയും നിഹാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാല്‍ താക്കറെയുടെ മൂത്ത പുത്രന്‍ ബിന്ദു മാധവ് താക്കറെയുടെ മകനാണ് നിഹാര്‍. ബിന്ദു മാധവിനെ പോലെ തന്നെ രാഷ്ട്രീയ രംഗത്ത് സജീവമല്ല നിഹാര്‍. എന്നാല്‍ നിഹാറിന്റെ സന്ദര്‍ശനം രാഷ്ട്രീയ പ്രവേശനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

മുംബൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് നിഹാര്‍. ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍ പാട്ടീലിന്റെ മകള്‍ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ. ബാല്‍ താക്കറെയുടെ പുത്രന്മാരില്‍ ഉദ്ധവ് താക്കറെ മാത്രമാണ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിയത്.

ഷിന്‍ഡെയും വിമത എംഎല്‍എമാരും ഉയര്‍ത്തിയ ഭീഷണി താക്കറെ കുടുംബത്തില്‍ എത്തി നില്‍ക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ബിന്ദു മാധവ് 1996ല്‍ അപകടത്തില്‍ മരിച്ചതാണ്. അതേസമയം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് സ്മിത താക്കറെ അവകാശപ്പെടുന്നത്. പഴയ പരിചയക്കാരന്‍ എന്ന നിലയിലും ശിവസൈനിക് എന്ന നിലയിലുമാണ് അദ്ദേഹത്തെ കണ്ടത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല.

ബാല്‍ താക്കറെയുമായി വളരെ അടുത്തിരുന്നു സ്മിത. അവരായിരുന്നു ശിവസേന രാഷ്ട്രീയത്തെ നയിച്ചിരുന്നതും. ബോളിവുഡ് മൊത്തം അവരുടെ കൈയ്യിലായിരുന്നു. പിന്നീട് ശിവസേനയ്ക്ക് കരുത്ത് കുറഞ്ഞതോടെയാണ് അതെല്ലാം മാറിയത്.

അതേസമയം നിഹാര്‍ രാഷ്ട്രീയ തുടക്കത്തിന് കാത്തിരിക്കുകയാണെന്ന് സൂചനയുണ്ട്. ഇതിനിടെ മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനസംഘടന ഉടനുണ്ടാവുമെന്ന് സൂചന. ഓഗസ്റ്റ് ഒന്നിന് തന്നെ പുതിയ മന്ത്രിമാര്‍ എത്തുമെന്നാണ് സൂചന. സുപ്രീം കോടതിയിലെ വിധിയും, അതോടൊപ്പം പല നേതാക്കളും വലിയ മന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നതുമാണ് മന്ത്രിസഭാ പ്രഖ്യാപനം വൈകാന്‍ കാരണം.

ഇത് റസൂലിന്റെ അന്നയൊന്നുമല്ല, ഒരുപാട് മാറി, ഒന്നൊന്നര ഹോട്ട് ലുക്കില്‍ ആന്‍ഡ്രിയ ജെറെമിയ; ചിത്രങ്ങള്‍ വൈറല്‍

സിറ്റിംഗ് എംഎല്‍എമാരുടെ മന്ത്രിസ്ഥാനത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. എന്നാല്‍ മള്ളുള്ളവര്‍ അതിലേറെ മോഹിക്കുന്നുണ്ട്. 15 മന്ത്രിമാര്‍ വരെ ആദ്യ പുനസംഘടനയിലുണ്ടാവുമെന്നാണ് സൂചന. എന്നാല്‍ മന്ത്രിസഭാ പുനസംഘടന ശരിക്കുമൊരു വെല്ലുവിളിയാണ് ഷിന്‍ഡെ പക്ഷത്തിന്.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!

English summary
uddhav thackeray's nephew joins with eknath shinde trouble brewing in family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X