• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയ ഇത്തവണ ഒറ്റയ്ക്കല്ല, നാലംഗ ടീം, തീരൂമാനങ്ങള്‍ മാറും, അണിയറയില്‍ കളിച്ചത് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ നാടകം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറിയുന്നു. കോണ്‍ഗ്രസില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ വരികയാണ്. ആനന്ദ് ശര്‍മ അടക്കമുള്ളവര്‍ സോണിയയോട് ക്ഷമ ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കത്തയച്ചത് കോണ്‍ഗ്രസിനുള്ളില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ എതിര്‍പ്പുകളുണ്ടാക്കിയെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇനി സോണിയ ഒറ്റയ്ക്കല്ല കാര്യങ്ങള്‍ തീരുമാനിക്കുക. അതിന് മറ്റ് സഹായങ്ങളും ഉണ്ടാവും. രാഹുല്‍ ഗാന്ധിയാണ് എല്ലാ പുതിയ നീക്കങ്ങള്‍ക്കും പിന്നിലുള്ളത്.

സോണിയ ഒറ്റയ്ക്കല്ല

സോണിയ ഒറ്റയ്ക്കല്ല

സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. ഇപ്പോഴവര്‍ ആശുപത്രിയില്‍ നിന്ന് വന്നതേയുള്ളൂ. അതുകൊണ്ട് അധ്യക്ഷ പദവിയില്‍ സോണിയ തുടരണമെങ്കില്‍ മറ്റ് ഫോര്‍മുല കോണ്‍ഗ്രസിന് ആലോചിക്കേണ്ടതുണ്ടായിരുന്നു. സോണിയയെ സഹായിക്കാന്‍ നാലംഗ കമ്മിറ്റിയെ നിയമിക്കാനാണ് തീരുമാനം. അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. ഇവരാണ് സുപ്രധാന കാര്യങ്ങള്‍ സോണിയക്ക് കൈമാറുക. കോണ്‍ഗ്രസിലെ പാരലല്‍ ഭരണകേന്ദ്രം ഇവരായിരിക്കും.

ആരാണ് വരാന്‍ പോകുന്നത്

ആരാണ് വരാന്‍ പോകുന്നത്

നാല് സീനിയര്‍ നേതാക്കളാണ് അധ്യക്ഷയെ സഹായിക്കാന്‍ ഉണ്ടാവുക. മന്‍മോഹന്‍ സിംഗ്, എകെ ആന്റണി, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്. ഇതില്‍ മന്‍മോഹന്‍ സിംഗ് ഉണ്ടാവുമെന്ന് ഉറപ്പാണ്. ബാക്കിയുള്ളവര്‍ ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ കമ്മിറ്റിയുടെ ഭാഗമാവും. സീനിയര്‍ നേതാക്കളുമായി യോജിച്ച് പോകാന്‍ സോണിയക്ക് സാധിക്കും. അതാണ് ഇത്തരമൊരു രീതി പരിഗണിച്ചത്.

ബീഹാര്‍ തിരഞ്ഞെടുപ്പ്

ബീഹാര്‍ തിരഞ്ഞെടുപ്പ്

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തന്ത്രമൊരുക്കുക ഇവരായിരിക്കും. അതേസമയം തിരഞ്ഞെടുപ്പ് നയിക്കുന്നത് ഇവരായത് കൊണ്ട് കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്താനും സാധ്യതയുണ്ട്. കാരണം സീനിയര്‍ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് വിജയത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലൊക്കെ സീനിയര്‍ നേതാക്കളായിരുന്നു കോണ്‍ഗ്രസിനെ മുന്നിലെത്തിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവ ഭരിക്കുന്നതും സീനിയേഴ്‌സാണ്. അതുകൊണ്ട് ഭരണകാര്യങ്ങളില്‍ ഏറ്റവും മിടുക്ക് പുലര്‍ത്താന്‍ സീനിയര്‍ നേതാക്കള്‍ക്ക് സാധിച്ചിരുന്നു. അതേസമയം മന്‍മോഹന്‍ അടക്കമുള്ളവര്‍ സോണിയയുമായി അടുത്ത ബന്ധമുള്ളവരാണ്.

cmsvideo
  If Sonia Gandhi Refuses To Continue What Are The Possibilities For Congress
  പിന്നണിയില്‍ രാഹുല്‍

  പിന്നണിയില്‍ രാഹുല്‍

  വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധിയുടെ ആധിപത്യമാണ് കണ്ടത്. നാലംഗ കമ്മിറ്റിയെ നിയമിക്കാന്‍ ആവശ്യപ്പെട്ടത് രാഹുലാണ്. രണ്ട് ഉപാധ്യക്ഷന്‍മാര്‍ എന്ന ഫോര്‍മുല നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും രാഹുല്‍ ഇതിനെ എതിര്‍ത്തു. സോണിയയുടെ സ്റ്റൈല്‍ മുമ്പുള്ളതില്‍ നിന്ന് ഈ കമ്മിറ്റി വരുന്നതോടെ മാറും. കൂടുതല്‍ പേരുടെ അഭിപ്രായം തേടിയ ശേഷമേ എന്തും പ്രഖ്യാപിക്കൂ. അന്തിമ തീരുമാനം സോണിയക്ക് തന്നെയായിരിക്കും. പക്ഷേ നിയമനങ്ങള്‍ക്കൊക്കെ ഇനി ഒരു രാഹുല്‍ ടച്ച് വരുമെന്നാണ് വ്യക്തമാകുന്നത്.

  കളിച്ച് ജയിച്ച് ജൂനിയേഴ്‌സ്

  കളിച്ച് ജയിച്ച് ജൂനിയേഴ്‌സ്

  സീനിയേഴ്‌സ് ശരിക്കും അടിപതറിയിരിക്കുകയാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍. ഇത്രയും കാലം സോണിയക്കുണ്ടായിരുന്ന വിശ്വാസതയ്ക്കാണ് ഇടിവ് വന്നത്. കത്തിലുള്ള നീരസം സോണിയ തുറന്ന് കാണിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി ഈ അവസരം ശരിക്കും ഉപയോഗിച്ചു. പല ജൂനിയര്‍ നേതാക്കളും മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള രാഹുലിന്റെ തീരുമാനത്തിന് കൂടിയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന സമിതികളില്‍ രാഹുലിന് വേണ്ടപ്പെട്ടവര്‍ ഇനിയും എത്തും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥിരാംഗങ്ങളായും കൂടുതല്‍ യുവനേതാക്കളെ രാഹുല്‍ കൊണ്ടുവരും. പ്രായമായവര്‍ ഉപദേശ റോളിലേക്ക് മാറണമെന്ന രാഹുലിന്റെ വാദം കൂടിയാണ് ജയിച്ചത്.

  രാത്രി വൈകി കൂടിക്കാഴ്ച്ച

  രാത്രി വൈകി കൂടിക്കാഴ്ച്ച

  കത്തയച്ച നേതാക്കള്‍ കടുത്ത നിരാശയിലാണ്. ഇവര്‍ സോണിയയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കൂടിക്കാഴ്ച്ചയ്ക്ക് സോണിയ താല്‍പര്യം കാണിച്ചിട്ടില്ല. ഇതോടെ ഗുലാം നബി ആസാദിന്റെ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. ശശി തരൂര്‍, കപില്‍ സിബല്‍, മുകുള്‍ വാസ്‌നിക്, മനീഷ് തിവാരി എന്നിവരുമുണ്ടായിരുന്നു. ഒമ്പത് നേതാക്കള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തങ്ങള്‍ കത്ത് ആര്‍ക്കും ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഈ കത്ത് മാധ്യമങ്ങള്‍ നല്‍കി ജനങ്ങളിലേക്ക് എത്തിക്കണമെന്നും, അപ്പോഴാണ് പ്രശ്‌നങ്ങള്‍ അവര്‍ അറിയുകയെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

  ഇനിയും ഉയര്‍ത്തും

  ഇനിയും ഉയര്‍ത്തും

  അധ്യക്ഷന്റെയും വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെയും കാര്യത്തില്‍ ഇവര്‍ ഇനിയും കത്തുകള്‍ അയക്കും. യോഗങ്ങളും നടത്തും. കോണ്‍ഗ്രസ് യോഗത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാഹുലിന്റെ ബിജെപി ബന്ധമുണ്ടെന്ന പരാമര്‍ശം. രാഹുലാണ് മറ്റ് നേതാക്കള്‍ക്ക് പ്രശ്‌നം വഷളാക്കാന്‍ അവസരം നല്‍കിയതെന്ന് ആസാദ് പറഞ്ഞു. പത്ത് ദിവസം മുമ്പാണ് ഈ കത്ത് തയ്യാറാക്കിയത്. സോണിയ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി ആറ് ദിവസം കഴിഞ്ഞാണ് ഈ കത്ത് അയച്ചത്. അവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഓഫീസ് അറിയിച്ചെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാഹുലിന്റെ വാദങ്ങളെ ഇത്തരത്തിലാണ് ആസാദ് പൊളിച്ചത്.

  English summary
  4 member committe will assist sonia gandhi to take decisions in congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X