കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിദിനം 50000 കടന്ന് രാജ്യത്തെ രോഗികള്‍; ആകെ വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രതിദിന രോഗികളുടെ എണ്ണം 50000 ന് അടുത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 50,362 പേര‍്ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 1436019 പേരാണ് രാജ്യത്തെ ആകെ രോഗബാധിതര്‍. 24 മണിക്കൂറിനിടെ 708 പേര്‍ വൈറസ് ബാധമൂലം മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 32,771 ആയി.

നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം രോഗബാധിര്‍ ഉള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9431 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 267 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി. തമിഴ്നാട്ടിൽ ഇന്നലെ 6986 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 85 പേര്‍ ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 3494ആയി. അതേസമയം 5471 പേർ കൂടി രോഗ മുക്തി നേടി. 53703 ആളുകൾ ഇപ്പോൾ ചികിത്സയിലുണ്ട്. ചെന്നൈയിൽ പുതിയ രോഗികൾ 1155 ആണ്.

coronavirus

Recommended Video

cmsvideo
Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam

കർണാടകയിൽ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. രോഗികളുടെ എണ്ണം 96,000 കടന്നു. വനം വകുപ്പ് മന്ത്രി ആനന്ദ് സിംഗിന് അടക്കം ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 5199പേർക്കാണ്. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58417ആയി വർധിച്ചു.
ബംഗളുരുവിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് ഇന്നുണ്ടായി 1950പുതിയ വൈറസ് ബാധിതരെയാണ് ഇവിടെ കണ്ടെത്തിയത്. അതേസമയം,
ബെല്ലാരിയിൽ നിന്നു ഒറ്റ ദിനം കൊണ്ട് 579പേരും മൈസൂരുവിൽ നിന്നു
230പേരും ബെംഗളൂരു റൂറലിൽ നിന്നു 219പേരും കോവിഡ് പോസിറ്റീവായത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

അതേസമയം, കേരളത്തില്‍ ഇന്നലെ 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാകുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ളകശ്മീര്‍ കേന്ദ്രഭരണ പ്രദേശമാകുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

English summary
50,362 covid 19 cases in 24 hours, india's tally crossed 14 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X