കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി യൂണിവേഴ്‌സിറ്റിയിലും ലൗ ജിഹാദിനെതിരെ ക്യാംപെയ്ന്‍?

Google Oneindia Malayalam News

ദില്ലി: ലൗ ജിഹാദിന് ദില്ലി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എന്താണ് കാര്യം. ഉത്തരം എ ബി വി പി പറയും. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ലൗ ജിഹാദിനെതിരെ പ്രചാരണത്തിന് ഒരുങ്ങുകയാണ് ആര്‍ എസ് എസിന്റെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പി. സ്ത്രീ സുരക്ഷ, സ്ത്രീകള്‍ക്ക് ബഹുമാനം, മദ്യവിമുക്ത സമൂഹം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിയാണ് എ ബി വി പി പ്രചാരണം.

ഉത്തര്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി - ആര്‍ എസ് എസ് കേന്ദ്രങ്ങളാണ് ലൗ ജിഹാദ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത്. ഇതിന്റെ തുടര്‍ച്ചയായി പ്രചാരണങ്ങള്‍ ക്യാംപസുകളിലേക്കും വ്യാപിപ്പിക്കാനാണ് എ ബി വി പിയുടെ പരിപാടി. ഒക്ടോബര്‍ മധ്യത്തോടെ കോളേജുകള്‍ തുറക്കുമ്പോള്‍ പ്രചാരണം ആരംഭിക്കാനാണ് എ പി വി പിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

DELHI

ലൗ ജിഹാദ് മാത്രമായിരിക്കില്ല എ ബി വി പി പ്രചാരണ പരിപാടികളിലൂടെ ഉയര്‍ത്തുന്ന വിഷയം എന്ന് ദേശീയ വൈസ് പ്രസിഡണ്ട് മമ്ത യാദവ് ഒരു ദിനപ്പത്രത്തിനോട് പറഞ്ഞു. സമീപകാലങ്ങളിലായി ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ലൗ ജിഹാദ്. ഇതും പ്രചാരണത്തില്‍ ഉണ്ടാകും. പ്രേമത്തെ തങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ പ്രേമം ഉപയോഗിച്ച് മതംമാറ്റുന്നതിനോട് എതിര്‍പ്പാണ്.

എ ബി വി പിയുടെ പ്രചാരണ പരിപാടിക്കെതിരെ എന്‍ എസ് യു ഐ രംഗത്തെത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട വിഷയങ്ങളുമായി പ്രചാരണത്തിനെത്തുന്നത് എ ബി വി പിയുടെ ആദര്‍ശ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് എന്‍ എസ് യു ഐ ദില്ലി ഇന്‍ ചാര്‍ജ് മോഹിത് ശര്‍മ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ദില്ലി യൂണിവേഴ്‌സിറ്റിയടക്കം രാജ്യത്തെ വിവിധ വിദ്യായലങ്ങളില്‍ മനുഷ്യചങ്ങല തീര്‍ക്കാനും എ ബി വി പിക്ക് പദ്ധതിയുണ്ട്.

English summary
The Akhil Bharatiya Vidyarthi Parishad is all set to launch a campaign in the Delhi University to create awareness on three basic issues of women’s safety, respect for women alcohol free society and love jihad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X