ആസിഡ് ആക്രമണത്തിന്റെ ഇര സൊനാലി മുഖര്‍ജിക്ക് പ്രണയ സാഫല്യം
ദില്ലി: ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ജീവിതം ഇരുണ്ട മുറിക്കുള്ളില്‍ തള്ളി നീക്കേണ്ടതല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്ത ജാര്‍ഖണ്ഡ് സ്വദേശിനി സൊനാലി മുഖര്‍ജി വിവാഹിതയായി. സോഷ്യല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡല്‍ഹി സ്വദേശി ചിത്തരാഞ്ചന്‍ തിവാരിയാണ് സൊനാലിയെ വിവാഹം ചെയ്ത് മാതൃക കാട്ടിയത്.
2003 ഏപ്രില്‍ 22നാണ് സൊനാലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ബലാത്സംഗം ചെറുത്തതിനെ തുടര്‍ന്ന് കുപിതയായ യുവാവ് സൊനാലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രാത്രിയില്‍ സൊനാലിയുടെ വീട്ടില്‍ ഒളിച്ചുകടന്നായിരുന്നു ആക്രമണം. മാരകമായി പൊള്ളലേറ്റ സൊനാലിക്ക് ശബ്ദവും കാഴ്ചയുമെല്ലാം പാതി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

22 ശസ്ത്രക്രിയകളാണ് സൊനാലിയുടെ ശരീരം നേരിട്ടത്. ദയാവധത്തിന് കരുണ തേടി സര്‍ക്കാരിനെ സമീപിച്ച സൊനാലി അന്ന് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി. സൊനാലിയുടെ ചികിത്സയ്ക്കുവേണ്ടി പിതാവ് തന്റെ സ്വത്തുക്കളെല്ലാം വിറ്റഴിക്കുകയായിരുന്നു. ദയാവധം നിരസിക്കപ്പെട്ടതോടെ അപകര്‍ഷതാബോധം മാറ്റിവെച്ച് സമൂഹത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണ് സൊനാലിയുടെ ജീവിതം മാറ്റിമറിച്ചത്.
2012ല്‍ 'കോന്‍ ബനേഗാ കരോര്‍പതി' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ 2.5 മില്യന്‍ രൂപയാണ് സൊനാലിക്ക് സമ്മാനമായി ലഭിച്ചത്. അവരുടെ ജീവിതകഥ ലോകം മുഴുവന്‍ അറിയുകയും ചെയ്തതോടെ സമാനമായ അവസ്ഥയിലുള്ളവര്‍ സൊനാലിയെപ്പോലെ പുറലോകത്തേക്ക് നയിക്കപ്പെട്ടു. ഇത്തരക്കാര്‍ക്കുവേണ്ടിയുള്ള സംഘടനയുടെ സജീവ പ്രവര്‍ത്തക കൂടിയാണ് ഇന്ന് സൊനാലി.












Click it and Unblock the Notifications