കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിയെ ദില്ലി മുഖ്യമന്ത്രിയാക്കാന്‍ ബിജെപി?

Google Oneindia Malayalam News

ദില്ലി: അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ ക്യാംപിലെ സജീവാംഗവും മുന്‍ ഐ പി എസ് ഓഫീസറുമായ കിരണ്‍ ബേദിയെ ബി ജെ പി ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണച്ച കിരണ്‍ ബേദി കഴിഞ്ഞ ഏതാനും മാസങ്ങളുമായി ബി ജെ പിയുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്.

ദില്ലി തിരഞ്ഞെടുപ്പിന് ബി ജെ പി തയ്യാറാണ്. കെജ്രിവാളിനെതിരെ കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും - മുതിര്‍ന്ന ബി ജെ പി നേതാവായ നിതിന്‍ ഗഡ്കരിയുടെ ട്വിറ്ററിലൂടെയാണ് ഇത് പുറത്തുവന്നത്. ദില്ലിയുടെ പാര്‍ട്ടി ചുമതലയുള്ള നേതാവാണ് മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ ഗഡ്കരി. എന്നാല്‍ മറ്റ് ദേശീയ നേതാക്കളോ പാര്‍ട്ടി വക്താക്കളോ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.

kiran-bedi

നിതിന്‍ ഗഡ്കരിയും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറായിട്ടില്ല. ഗഡ്കരിയുടെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ദില്ലി ബി ജെ പിയിലെ പ്രമുഖ നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഡോ ഹര്‍ഷ വര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതില്‍ ദില്ലി പാര്‍ട്ടി പ്രസിഡണ്ട് വിജയ് ഗോയലിന് നീരസുമണ്ടായിരുന്നു.

അണ്ണാ ഹസാരെ ക്യാംപിലെ സജീവാംഗമായിരുന്ന കിരണ്‍ ബേദി ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. കിരണ്‍ ബേദിയുടെ ക്ലീന്‍ ഇമേജ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെങ്കിലും രാഷ്ട്രീയരംഗത്തെ പരിചയക്കുറവ് എതിര്‍ഘടമായേക്കും. അണ്ണാ ക്യാംപില്‍ നിന്നും കെജ്രിവാളിന് അവിടെ നിന്നും തന്നെ ഒരു മറുപടി എന്ന അടവ് നയമാണ് ബേദിയെ തിരഞ്ഞെടുത്താല്‍ ബി ജെ പി ലക്ഷ്യം വെക്കുന്നത്.

English summary
Kiran Bedi to be Delhi CM candidate, tweets Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X