കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലും ബിജെപി സര്‍ക്കാര്‍?

Google Oneindia Malayalam News

ദില്ലി: ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തലസ്ഥാന നഗരിയായ ദില്ലിയും ബി ജെ പി ഭരണത്തിന് കീഴിലേക്കെന്ന് സൂചന. ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ബി ജെ പിയെ ക്ഷണിക്കാന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങിന് പ്രസിഡണ്ട് പ്രണബ് മുഖര്‍ജി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖ ദേശീയ ദിനപ്പത്രമാണ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ അനുമതി കിട്ടിയതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ അഞ്ചിന് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദില്ലിയില്‍ സാധ്യതകള്‍ പരീക്ഷിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. 70 അംഗ നിയമസഭയില്‍ ബി ജെ പി - അകാലിദള്‍ സഖ്യം 32 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.

bjp

എന്നാല്‍ നിലവില്‍ ബി ജെ പിക്ക് 29 എം എല്‍ മാരാണ് ദില്ലിയില്‍ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഡോ ഹര്‍ഷവര്‍ദ്ധനന്‍ അടക്കം മൂന്ന് പേര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ രൂപീകരിക്കാനായി അഞ്ച് എം എല്‍ എമാരുടെ പിന്തുണ കൂടി ബി ജെ പിക്ക് കിട്ടണം. നവംബര്‍ 25 നാണ് ദില്ലിയിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുക.

അതേസമയം ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി വളഞ്ഞവഴിക്ക് ശ്രമം നടത്തുന്നതായി എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപികരിക്കാനുള്ള അംഗബലം ബി ജെ പിക്ക് ഇല്ലെന്നും എങ്ങിനെയാണ് അവര്‍ സര്‍ക്കാരുണ്ടാക്കുകയെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു. തോല്‍ക്കും എന്ന് പേടിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പില്‍ നിന്നും ഒളിച്ചോടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി മുതല്‍ രാഷ്ട്രപതി ഭരണത്തിലാണ് ദില്ലി.

English summary
After taking over Haryana and Maharashtra in the recent Assembly elections, looks like the BJP is also likely to form a government in Delhi, which has been under the President's rule since February this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X