കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നാളെ, രാഹുലിന്റെ തിരിച്ചുവരവിന് സീനിയേഴ്‌സ്, നടക്കാന്‍ പോകുന്നത്...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ നിര്‍ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ നടക്കുകയാണ്. വലിയ ട്വിസ്റ്റുകള്‍ നടക്കുമെന്ന് തന്നെയാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. അതേസമയം വര്‍ക്കിംഗ് കമ്മിറ്റി മുമ്പ് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതും ഞെട്ടിക്കുന്ന നീക്കമാണ്. രാഹുല്‍ ഗാന്ധിയുടെ വരവുണ്ടാകുമോ അതോ ഇടക്കാല അധ്യക്ഷന്‍ വേറെ വരുമോ എന്നാണ് ഇനി അറിയാനുള്ളത്. രാഹുല്‍ തിരിച്ചുവരുന്ന കാര്യം ഉറപ്പാണ്. പക്ഷേ അതിന് മുമ്പ് ഇടക്കാല അധ്യക്ഷനെ നിയമിച്ച് വരവ് നീട്ടുമോ എന്നാണ് അറിയേണ്ടത്.

നാളെ യോഗം

നാളെ യോഗം

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ടീം രാഹുല്‍ സീനിയേഴ്‌സിനെ നേരിടുന്നതാണ് കണ്ടിരുന്നത്. ഇത്തവണയും ട്വിസ്റ്റുകള്‍ ഉണ്ടാവും. രാഹുലിന്റെ നിര്‍ദേശപ്രകാരം സ്ഥിരാംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും യോഗത്തിനെത്തും. പുതിയ അധ്യക്ഷന്റെ കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാഹുല്‍ തന്നെയായിരിക്കും വര്‍ക്കിംഗ് കമ്മിറ്റിയിലെ ചര്‍ച്ചാ കേന്ദ്രമെന്ന് ഉറപ്പായിരിക്കുകയാണ്.

സോണിയ തുടരില്ല

സോണിയ തുടരില്ല

സോണിയാ ഗാന്ധി ഇനിയും തുടരാനില്ലെന്ന് നേതാക്കളോട് പറഞ്ഞ് കഴിഞ്ഞു. നാളെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സോണിയ തുടരണമെന്ന ആവശ്യം വീണ്ടും ഉയരും. എന്നാല്‍ ഇത് സോണിയ തള്ളുമെന്ന് ഉറപ്പാണ്. അതോടെ എല്ലാ വിഭാഗവും രാഹുല്‍ ഗാന്ധിയുടെ വരവിനായി ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയും മുന്‍നിരയില്‍ തന്നെ വേണമെന്നും, അവര്‍ അധ്യക്ഷയാവണമെന്നും ആവശ്യപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്. കോണ്‍ഗ്രസിന്റെ നിര്‍ണായക തിരഞ്ഞെടുപ്പ് തന്ത്രങ്ങളും നാളെ പുറത്തുവിടും.

സീനിയേഴ്‌സ് മാറുന്നു

സീനിയേഴ്‌സ് മാറുന്നു

കോണ്‍ഗ്രസിന്റെ നേതൃത്വം ഇപ്പോള്‍ മാറിയില്ലെങ്കില്‍ അത് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വരെ കോണ്‍ഗ്രസിനെ ബാധിക്കുമെന്നാണ് സീനിയേഴ്‌സിന്റെ വിലയിരുത്തല്‍. നിരവധി സംസ്ഥാനങ്ങളില്‍ യുവ വോട്ടര്‍മാര്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് പോവുകയാണ്. രാഹുല്‍ ഗാന്ധിയുണ്ടായിരുന്നപ്പോള്‍ ഈ വോട്ടില്‍ ഇടിവുണ്ടായിരുന്നില്ല. നഗര മേഖലയിലെ യുവ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് കൂടുതലായി പോവുകയാണ്. ഇത് തടയാന്‍ രാഹുല്‍ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. 2019ന് ശേഷമുള്ള കണക്കുകളും സീനിയേഴ്‌സ് ഉയര്‍ത്തി കാണിക്കുന്നു.

സോണിയക്ക് കത്ത്

സോണിയക്ക് കത്ത്

വര്‍ക്കിംഗ് കമ്മിറ്റിക്ക് മുമ്പ് 23 നേതാക്കള്‍ സോണിയക്ക് കത്തയച്ചതിന് പിന്നിലും വലിയൊരു തന്ത്രമുണ്ട്. രാഹുലിനെ സോണിയ തന്നെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിലും ഉയര്‍ത്തി കാണിക്കുന്നത് യുവാക്കള്‍ മോദിക്ക് വലിയ തോതില്‍ വോട്ട് ചെയ്യുന്നു എന്നാണ്. പാര്‍ട്ടിയുടെ അടിത്തറ ഇല്ലാതാവുന്നതും യുവാക്കളുടെ വിശ്വാസം നഷ്ടമാകുന്നതും വലിയ ആശങ്കയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സഞ്ജയ് ജായുടെ കത്ത്

സഞ്ജയ് ജായുടെ കത്ത്

സഞ്ജയ് ജാ നേരത്തെ തന്നെ നിരവധി നേതാക്കള്‍ സോണിയക്ക് നേതൃമാറ്റത്തെ കുറിച്ച് കത്തയച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് പാര്‍ട്ടി തള്ളിയെങ്കിലും ഇപ്പോള്‍ സത്യമായിരിക്കുകയാണ്. വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന വാദവും ശക്തമായി വരുന്നുണ്ട്. ശശി തരൂരും ഗുലാം നബി ആസാദും അടക്കമുള്ളവരും കത്തയച്ചവരിലുണ്ട്. അധികാര വികേന്ദ്രീകരണം എന്ന വാക്ക് കൃത്യമായി ഇതില്‍ പറയുന്നുണ്ട്. രാഹുല്‍ മാറാന്‍ ഇടയുള്ള സാഹചര്യത്തിലാണ് ഈ നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തിയത്.

രാഹുലിന്റെ നിലപാട്

രാഹുലിന്റെ നിലപാട്

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ വരണമെന്നാണ് രാഹുലിന്റെ നിലപാട്. ബിജെപിയുടെ രണ്ട് പ്രചാരണങ്ങളെ ഇത് ദുര്‍ബലമാക്കും. ഒന്ന് കുടുംബാധിപത്യമാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന വാദം ഇല്ലാതാവും. ഗാന്ധി കുടുംബത്തിന്റെ പേരില്‍ രാഹുലിനെതിരെ നടക്കുന്ന ആക്രമണങ്ങളും കരുത്തില്ലാതെ ചോര്‍ന്നുപോകും. പുതിയ നേതാവിനെ വിഷയങ്ങള്‍ നിരത്തി മാത്രമേ ബിജെപിക്ക് പ്രതിരോധിക്കാനാവൂ. അപ്പോള്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് നിരവധി വിഷയങ്ങളുമുണ്ട്. ഇത്തരമൊരു ട്രാപ്പിലേക്ക് ബിജെപിയെ കൊണ്ടുവരണം എന്നാണ് രാഹുലിന്റെയും നിലപാട്.

സംസ്ഥാനങ്ങളിലും മാറും

സംസ്ഥാനങ്ങളിലും മാറും

സംസ്ഥാന സമിതികളെ ശക്തമാക്കണമെന്ന ആവശ്യം ഇവര്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് രാഹുലിന്റെ നിലപാടാണ്. എന്തുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടി നേതൃത്വം വിലയിരുത്തിയില്ലെന്നും ചോദ്യമുയരുന്നുണ്ട്. പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് നിര്‍ത്താനുള്ള കാര്യത്തിനും വര്‍ക്കിംഗ് കമ്മിറ്റിയില്‍ ധാരണയുണ്ടാവും. കോണ്‍ഗ്രസില്‍ നിന്ന് മുമ്പ് കൊഴിഞ്ഞുപോയവരെ ഒപ്പം ചേര്‍ക്കണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ്, ദേശീയ സ്റ്റുഡന്റ്‌സ് യൂണിയന്‍, എന്നിവയില്‍ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാഹുല്‍ തന്നെ വരണമെന്നാണ് സീനിയര്‍ നേതാക്കളുടെ കത്തിന്റെ പരോക്ഷമായി സൂചിപ്പിക്കുന്നത്.

English summary
congress working committee to meet on august 24, all eyes on rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X