കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പില്‍ ചേരിപ്പോര് രൂക്ഷം, കെജ്രിവാള്‍ അവധിയില്‍!

Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയും തര്‍ക്കവും രൂക്ഷമാകുന്നതിനിടെ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അവധിയില്‍. നാളെ (മാര്‍ച്ച് 5, 2015 വ്യാഴാഴ്ച) മുതല്‍ 10 ദിവസത്തേക്കാണ് കെജ്രിവാള്‍ അവധിയെടുത്തിരിക്കുന്നത്. പാര്‍ട്ടിയിലെ ചേരിപ്പോരും കെജ്രിവാളിന്റെ അവധിയും തമ്മില്‍ ബന്ധമൊന്നുമില്ല എന്നാണ് അറിയുന്നത്.

കടുത്ത ചുമയെത്തുടര്‍ന്ന് പ്രകൃതിചികിത്സ തേടുന്നതിന് വേണ്ടിയാണ് കെജ്രിവാള്‍ 10 ദിവസത്തേക്ക് അവധിയെടുത്തിരിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടുകയും ചുമ കടുക്കുകയും ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ കെജ്രിവാളിനോട് എത്രയും വേഗം ചികിത്സ തേടാന്‍ നിര്‍ദേശിച്ചത്. ആം ആദ്മി പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികളില്‍ തനിക്ക് പങ്കില്ല എന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

aap

മുന്‍പ് കെജ്രിവാളിന്റെ കടുത്ത അനുയായികളായിരുന്ന യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമാണ് കെജ്രിവാളിനെതിരെ ഇപ്പോള്‍ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത് അനുവദിക്കാനാവില്ല എന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. എ എ പി ഒരു വണ്‍മാന്‍ ഷോ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടിയുടെ പരമാധികാര സഭയായ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കണോ എന്ന കാര്യം ഇന്ന് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും. പ്രശാന്ത് ഭൂഷന്റെ കത്ത് ചോര്‍ന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കങ്ങളും പുറത്തറിഞ്ഞത്.

English summary
Arvind Kejriwal, the chief minister of New Delhi and the chief convener of AAP is going on a 10-day leave for naturopathy treatment on March 5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X