• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ വില്ലനായി ഗാര്‍ഗെ, പ്രശ്‌നങ്ങള്‍ക്ക് കാരണം ആ പദവി, ശര്‍മയ്ക്ക് പിന്നില്‍ രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ കത്തിലൂടെ പുറത്ത് വന്നതല്ലെന്ന് നേതാക്കള്‍. അത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രശ്‌നങ്ങളാണ് നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്യുകയല്ല, മറിച്ച് അവരുടെ ചില നിയമനങ്ങള്‍ മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. യഥാര്‍ത്ഥത്തില്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയിലൂടെയാണ് ഈ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് വ്യക്തമാക്കുകയാണ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് എത്തിച്ചത് മുതലുള്ള പ്രശ്‌നങ്ങളാണ് ഒടുവില്‍ വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്.

രാജ്യസഭാ നോമിനേഷന്‍

രാജ്യസഭാ നോമിനേഷന്‍

ഈ വര്‍ഷം രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്ന രീതിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് വിജയിക്കാന്‍ സാധിക്കുമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ രാജീവ് ഗൗഡ വീണ്ടും രാജ്യസഭയിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. ഐഐഎമ്മിലെ മുന്‍ പ്രൊഫസറായിരുന്ന ഗൗഡയെ തള്ളിയാണ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ രാജ്യസഭയിലേക്ക് എത്തുന്നത്. ഒമ്പത് തവണ ലോക്‌സഭയിലെത്തിയ മുതിര്‍ന്ന നേതാവിനെ പുതുമുഖത്തിന് പകരം മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

തോറ്റ് തുന്നംപാടി

തോറ്റ് തുന്നംപാടി

മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഗുലബര്‍ഗയില്‍ നിന്ന് മത്സരിച്ച് തോറ്റ നേതാവാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു തോല്‍വി. മുന്‍ കേന്ദ്ര മന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ ഒരാള്‍ രാജ്യസഭയിലേക്ക് വരുന്നത് കോണ്‍ഗ്രസിലെ ആര്‍ക്കും യോജിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. ലോക്‌സഭയിലേക്ക് മത്സരിച്ച് തോല്‍ക്കുന്നവര്‍ രാജ്യസഭയിലേക്ക് ടിക്കറ്റ് കൊടുക്കുന്ന പതിവുമില്ല. ഇതാണ് ഗാര്‍ഗെയെ വില്ലനാക്കി മാറ്റിയത്. രാഹുലിനും എതിര്‍പ്പുണ്ടായിരുന്നു.

ദളിത് മുസ്ലീം കാര്‍ഡ്

ദളിത് മുസ്ലീം കാര്‍ഡ്

ദളിത് മുസ്ലീം കാര്‍ഡാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതായിരുന്നു പാര്‍ലമെന്റിലെ തന്ത്രവും. ഖാര്‍ഗെ ലോക്‌സഭയിലും ഗുലാം നബി ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകുന്ന ഫോര്‍മുലയായിരുന്നു ഇത്. ലോക്‌സഭയില്‍ ഖാര്‍ഗെയുടെ പ്രവര്‍ത്തനം നല്ലതുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശക്തി പാര്‍ലമെന്റില്‍ കുറഞ്ഞതോടെ ഖാര്‍ഗെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാല്‍ ഗുലാം നബി ആസാദ് ശരിക്കും താരമാവുകയും ചെയ്തു. പ്രതിപക്ഷ നേതാവെന്ന നില പോലും ഇല്ലായിരുന്നു ഖാര്‍ഗെയ്ക്ക് എന്നത് അദ്ദേഹത്തെ നിരാശനാക്കിയിരുന്നു.

cmsvideo
  Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam
  കോണ്‍ഗ്രസിന് ചാഞ്ചാട്ടം

  കോണ്‍ഗ്രസിന് ചാഞ്ചാട്ടം

  ഖാര്‍ഗെ തോറ്റതോടെ കോണ്‍ഗ്രസിന്റെ ദളിത് മുസ്ലീം കാര്‍ഡ് ശരിക്കും തകര്‍ന്ന് പോയി. ഒടുവില്‍ അധീര്‍ രഞ്ജന്‍ ചൗധരിയെയാണ് ലോക്‌സഭയിലെ നേതാവായി തിരഞ്ഞെടുത്തത്. എന്നാല്‍ അടുത്ത പ്രശ്‌നം ഇതിലൂടെ തുടങ്ങി. ഈ പദവിക്ക് വേണ്ടി മുന്നിലുണ്ടായിരുന്നത് മനീഷ് തിവാരിയും ശശി തരൂരുമായിരുന്നു. ഇവര്‍ രണ്ട് പേരും സോണിയക്ക് അയച്ച കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിമാര്‍ മാത്രമാണ്. ഇവരൊക്കെ ഗാര്‍ഗെയുടെ രാജ്യസഭയിലേക്കുള്ള വരവും ചൗധരിയുടെ നിയമനവും ചോദ്യം ചെയ്തിരിക്കുകയാണ്.

  പ്രശ്‌നങ്ങള്‍ ഇങ്ങനെ

  പ്രശ്‌നങ്ങള്‍ ഇങ്ങനെ

  ഖാര്‍ഗെയുടെ വരവ് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ രീതികളെ പൊളിക്കും. ഗുലാം നബി ആസാദിന്റെ കാലാവധി അടുത്ത ഫെബ്രുവരിയില്‍ അവസാനിക്കുകയാണ്. അദ്ദേഹത്തെ വീണ്ടും നാമനിര്‍ദേശം ചെയ്യാനും പാര്‍ലമെന്ററി നേതാവായി വീണ്ടും പ്രഖ്യാപിക്കാനും സാധ്യത കൂടുതലാണ്. ഖാര്‍ഗെ ഈ പദവിക്കായി കാത്തിരിക്കുകയാണ്. അത് അടുത്ത പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. മുന്‍നിരയില്‍ തന്നെ ഇടംപിടിക്കാന്‍ ഖാര്‍ഗെയ്ക്ക് താല്‍പര്യവുമുണ്ട്. ഖാര്‍ഗെയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ അതുകൊണ്ട് ശക്തമാണ്.

  ആനന്ദ് ശര്‍മയുടെ താല്‍പര്യം

  ആനന്ദ് ശര്‍മയുടെ താല്‍പര്യം

  സോണിയക്കുള്ള കത്ത് തയ്യാറാക്കിയത് ആനന്ദ് ശര്‍മയാണ്. എന്നാല്‍ ഇതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഗുലാം നബി ആസാദ് കഴിഞ്ഞാല്‍ പാര്‍ലമെന്ററി കാര്യ ഉപനേതാവ് ആനന്ദ് ശര്‍മയാണ്. അടുത്ത പാര്‍ലമെന്ററി കാര്യ നേതാവായി വരേണ്ടിയിരുന്നത് ആനന്ദ് ശര്‍മയാണ്. ഇത് ഖാര്‍ഗെയുടെ വരവ് താളം തെറ്റിച്ചു. കത്തിന്റെ കാരണം ഇപ്പോള്‍ ഏകദേശം വ്യക്തമായല്ലോ. പദവിക്ക് വേണ്ടിയുള്ള പ്രശ്‌നമാണ് നടന്നതെന്ന് വ്യക്തമാണ്. അതുകൊണ്ട് ഒരൊറ്റ തീരുമാനം മൊത്തം നേതാക്കളെയും ബാധിച്ചതായി മാറി. രാഹുലിന്റെ മൗനസമ്മതവും ആനന്ദ് ശര്‍മയ്ക്കുണ്ടെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്.

  സര്‍പ്രൈസ് ഇങ്ങനെ

  സര്‍പ്രൈസ് ഇങ്ങനെ

  മുകുള്‍ വാസ്‌നിക്കും സോണിയക്ക് കത്തയച്ചതാണ് ഞെട്ടിച്ചത്. സോണിയയുടെ വിശ്വസ്തനാണ് അദ്ദേഹം. ഇതിന് പ്രധാന കാരണം മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് രാജീവ് സതവിനെ നാമനിര്‍ദേശം ചെയ്തതാണ്. ഇത് വാസ്‌നിക്കിന് കിട്ടുമെന്നായിരുന്നു. പ്രതീക്ഷ. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നടന്ന എല്ലാ നിയമനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഖാര്‍ഗെയുടേത് അങ്ങനെ അല്ലായിരുന്നു. നേരത്തെരാജ്യസഭാ എംപിമാര്‍ സോണിയയുമായി നടത്തിയ യോഗത്തില്‍ ഇതേ പ്രശ്‌നം ഉണ്ടായിരുന്നു. അന്ന് സോണിയ ഗൗരവത്തിലെടുക്കാത്തത് കൊണ്ടാണ് കത്ത് പരസ്യമാക്കി അയച്ചത്.

  English summary
  mallikarjun garge's nomination to rajya sabha creates cwc problems
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X