• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ വരവ് വൈകില്ല, 4 മാസത്തിനുള്ളില്‍ മാറ്റങ്ങള്‍, 5 സംസ്ഥാനങ്ങള്‍ മുന്നില്‍, ടീം സോണിയ തന്നെ

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും ചര്‍ച്ചയാവുന്നു. അത് ഉടനുണ്ടാവുമെന്ന് സോണിയാ ഗാന്ധി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രാഹുലിന് ഗുണകരമായി മാറിയിരിക്കുകയാണ്. ഇന്നലെ എതിരാളികളെ പരസ്യമായി ബിജെപിയുമായി ബന്ധമുള്ളവരെന്ന് രാഹുല്‍ ചിത്രീകരിച്ചത് വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ എല്ലാ മാറ്റങ്ങള്‍ക്കും ഈ ടീമാണ് തടസ്സം നില്‍ക്കുന്നതെന്ന രാഹുലിന്റെ വാദവും വിജയിച്ചു. കപില്‍ സിബല്‍ അടക്കമുള്ളവര്‍ രാഹുല്‍ വരണമെന്ന ശക്തമായ വാദത്തിലാണ്.

രാഹുല്‍ തിരിച്ചുവരും

രാഹുല്‍ തിരിച്ചുവരും

പാര്‍ട്ടിക്കുള്ളില്‍ നടന്ന നിയമനങ്ങളിലെല്ലാം രാഹുലിന്റെ മുദ്ര പതിയുന്നുണ്ട്. അതുകൊണ്ട് രാഹുല്‍ തിരിച്ചുവരും എന്നത് വെറുതെ പറഞ്ഞ് പോകുന്ന കാര്യമാണ്. നിലവില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് രാഹുലാണ്. ആര്‍ക്കൊക്കെ എന്തൊക്കെ റോള്‍ കൊടുക്കണമെന്നും രാഹുലാണ് തീരുമാനിക്കുന്നത്. പക്ഷേ ഔദ്യോഗികമായി രാഹുല്‍ തിരിച്ചുവരുന്നത് അടുത്ത വര്‍ഷം ജനുവരിക്കുള്ളില്‍ ഉണ്ടാവും. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ മാറ്റം കാണാന്‍ സാധിക്കും.

എന്തുകൊണ്ട് 2021

എന്തുകൊണ്ട് 2021

അഞ്ച് വമ്പന്‍ തിരഞ്ഞെടുപ്പുകളാണ് നടക്കാന്‍ പോകുന്നത്. ബംഗാള്‍, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ പുതുച്ചേരി കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരാം. അസമിലും അങ്ങനെ തന്നെയാവാനാണ് സാധ്യത. ഇതെല്ലാം അനുകൂല ഘടകമായിട്ടാണ് രാഹുല്‍ കാണുന്നത്. അതേസമയം ബീഹാര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ രാഹുല്‍ തിരിച്ചുവരണമെന്നുള്ള വാദം ശക്തമാകും.

സോണിയക്ക് ചുറ്റും നിയമനം

സോണിയക്ക് ചുറ്റും നിയമനം

സോണിയാ ഗാന്ധിക്ക് ചുറ്റും തന്റെ വിശ്വസ്തരെ നിയമിക്കുന്ന തിരക്കിലാണ് രാഹുല്‍. ഘട്ടം ഘട്ടമായി ഓരോ അധികാര കേന്ദ്രവും ടീം രാഹുലിലേക്ക് എത്തിക്കാനുള്ള നീക്കമാണിത്. നാലംഗ കമ്മിറ്റിയില്‍ അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ രാഹുലിന്റെ ടീമിലേക്ക് മാറിയവരാണ്. ശശി തരൂരിനെ പോലുള്ളവര്‍ പുറത്താവും. കേരള ഘടകത്തില്‍ നിന്നും തരൂരിന് അത്ര നല്ല വരവേല്‍പ്പല്ല കത്തയച്ച വിഷയത്തില്‍ ലഭിച്ചത്. പാര്‍ലമെന്റില്‍ കൂടുതല്‍ പ്രാതിനിധ്യം തരൂരിന് ലഭിച്ചേക്കും.

വൈസ് പ്രസിഡന്റുമാര്‍

വൈസ് പ്രസിഡന്റുമാര്‍

രാഹുലിന്റെ വിശ്വസ്തന്‍ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായി വരും. നേരത്തെ ഇതിനെ എതിര്‍ത്ത രാഹുല്‍ ഇന്ന് നിലപാട് മയപ്പെടുത്തിയതായിട്ടാണ് സൂചന. നാലംഗ കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കും കോണ്‍ഗ്രസില്‍ ഉപാധ്യക്ഷനാവുക. എന്നാല്‍ ഈ പദവി അത്തരത്തിലല്ല ഉണ്ടാവുക. ഈ കമ്മിറ്റിയെ നിയന്ത്രിക്കുന്നതും രാഹുലായിരിക്കും. സോണിയയുടെ പ്രവര്‍ത്തനം ലഘൂകരിച്ച് കൊണ്ടുവരാനുള്ള നീക്കമാണിത്. അടുത്ത നാല് മാസത്തിനുള്ളില്‍ സോണിയ പൂര്‍ണമായും ഒഴിയും. രാഹുലിനെ അവര്‍ ചൂണ്ടിക്കാണിക്കുന്നതും അതുകൊണ്ടാണ്.

മുമ്പും കമ്മിറ്റി

മുമ്പും കമ്മിറ്റി

സോണിയ ഇത് ആദ്യമായിട്ടല്ല കമ്മിറ്റിയെ വെച്ച് അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നത്. 2012ല്‍ സബ് ഗ്രൂപ്പിനെ സോണിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ നിയമിച്ചിരുന്നു. അഹമ്മദ് പട്ടേല്‍, എകെ ആന്റണി, ജനാര്‍ദന്‍ ദ്വിവേദി എന്നിവരായിരുന്നു ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. അന്ന് വിജയകരമായി തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നു. ഇത്തവണ പക്ഷേ രാഹുലിന്റെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുക. പല നേതാക്കളും പാര്‍ട്ടിയിലെ സ്ഥാനം പോകുമെന്ന് ഭയപ്പെടുന്നുണ്ട്.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

രാഹുല്‍ പല നേതാക്കളെയും വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ രാജ്യത്ത് ഉടനീളം നടത്താനും നിര്‍ദേശമുണ്ട്. യുവാക്കള്‍ വരുന്നില്ലെന്ന പരാതിയാണ് രാഹുലിനുള്ളത്. തിരിച്ചുവരാന്‍ രാഹുല്‍ മടികാണിക്കുന്നതും അതുകൊണ്ടാണ്. യുവാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെങ്കില്‍ അധികാരം വേണമെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സര്‍പ്രൈസുകള്‍ അടുത്ത നാല് മാസം കോണ്‍ഗ്രസിലുണ്ടാവും.

പ്രിയങ്ക വരും

പ്രിയങ്ക വരും

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് പ്രമോട്ട് ചെയ്യാനാണ് രാഹുല്‍ ഒരുങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ കത്ത് ചോര്‍ന്നത് രാഹുലിനെ പാര്‍ട്ടിയില്‍ കരുത്തനാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ വിഭാഗീയത തല്‍ക്കാലത്തേക്കെങ്കിലും അവസാനിച്ചു. സോണിയയുടെ ടീമിലുണ്ടായിരുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ രാഹുലിന് താല്‍പര്യമില്ലായിരുന്നു. മിലിന്ദ് ദേവ്‌റയും ജിതിന്‍ പ്രസാദയും പോലുള്ള നേതാക്കള്‍ രാഹുലിന്റെ ടീമില്‍ നിന്ന് പുറത്തായി കഴിഞ്ഞു. പ്രസാദയ്ക്ക് യുപിയില്‍ ബ്രാഹ്മണ കേഡര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാത്തതും രാഹുലിന്റെ ഈ കലിപ്പ് കാരണമാണ്.

English summary
rahul gandhi will return to congress presiden post, all his rivals are gone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X