ആം ആദ്മി ദില്ലിക്കു പുറത്തേക്ക് പ്രവര്‍ത്തനം നീട്ടുന്നു
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും അപ്രസക്തമാക്കിയ പ്രകടനം നടത്തിയ ആം ആദ്മി പാര്‍ട്ടി ദില്ലിക്കു പുറത്തേക്കും തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. വരുന്ന നാല് അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നാലു സംസ്ഥാനങ്ങളിലെങ്കിലും നിര്‍ണായക ശക്തിയായി വളരാനാണ് ആം ആദ്മിയുടെ ശ്രമമെന്ന് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
ദില്ലിയില്‍ മാത്രം കഴിവു തെളിയിച്ച പാര്‍ട്ടി എന്ന ലേബല്‍ മാറ്റുകയാണ് ആം ആദ്മിയുടെ ആദ്യ ശ്രമം. ഇതിനായി പഞ്ചാബില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. കൂടാതെ വരാനിരിക്കുന്ന ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാര്‍ട്ടിക്ക് പരിപാടിയുണ്ട്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടാതെയാകും പാര്‍ട്ടി മത്സരിക്കുക.

നിലവില്‍ ഏതെങ്കിലും കക്ഷിയുമായി കൂട്ടുചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് മുതലായ കക്ഷികള്‍ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുമായി യാതൊരു സഖ്യവും പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘടനാ ശക്തി ബലപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ പ്രഥമ പരിഗണന. മികച്ച നേതാക്കളെ കണ്ടെത്തുകയും ജനപിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയും ചെയ്യുകയെന്നത് ആം ആദ്മിക്കു മുന്നിലെ വലിയ വെല്ലുവിളിയാകും. ദില്ലിപോലെ നഗരകേന്ദ്രീകൃത സ്ഥലത്തുനിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ എത്രമാത്രം വിജയിക്കാന്‍ സാധിക്കുമെന്നതും ആം ആദ്മി പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.












Click it and Unblock the Notifications