പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 11 സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കോവിഡ് രോഗികൾക്ക്

Google Oneindia Malayalam News

പാലക്കാട്; സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശപ്രകാരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനൽഡ് ചെയ്യപ്പെട്ട ജില്ലയിലെ 11 സ്വകാര്യ ആശുപത്രികൾ ഓക്സിജൻ സൗകര്യം ഉള്ളതും ഐ.സി.യു യൂണിറ്റ് ഉൾപ്പെടുന്നതുമായ 10% ബെഡുകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വെക്കണമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.

palakkad corona

50 ബെഡുകളിൽ കൂടുതലുള്ള കിടത്തി ചികിത്സാ സൗകര്യം ഉള്ളതുമായ ആശുപത്രികളാണ് എം പാനൽഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പദ്ധതിപ്രകാരം സാമ്പത്തിക നിയന്ത്രണങ്ങളുള്ള കോ വിഡ് രോഗികൾക്കാണ് മേൽപ്പറഞ്ഞ എംപാനൽഡ് ഹോസ്പിറ്റലുകളിൽ പ്രവേശനം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാകും
കെ.എ.എസ്.പി കാർഡുള്ള കോവിഡ് രോഗികൾ താമസം കൂടാതെ മേൽപ്പറഞ്ഞ ഹോസ്പിറ്റലുകളിൽ പ്രവേശിക്കേണ്ടതാണ്.

എംപാനൽഡ് ഹോസ്പിറ്റൽ അധികൃതർ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ഗവൺമെൻറ് മെഡിക്കൽ ഓഫീസറുടെ കത്തിനായി കാത്തുനിൽക്കാതെ മുൻഗണന കൊടുക്കേണ്ടതാണ്. കോവിഡ് രോഗികൾ മേൽ പറഞ്ഞ ആശുപത്രികളിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ ഗവൺമെൻറ് മെഡിക്കൽ ഓഫീസറുടെ കത്ത് നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എല്ലാം സ്വകാര്യ ആശുപത്രികളും കോവിഡ് പടരുന്ന സാഹചര്യം പരിഗണിച്ച് കെ.എ.എസ്.പി പദ്ധതിയിൽ എൻറോൾ ചെയ്യണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം, സംസ്ഥാനങ്ങള്‍ക്ക് കൊടിയ ബാധ്യത... പുതിയ നയത്തിന്റെ പ്രത്യാഘാതങ്ങള്‍

തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം ആവർത്തിച്ച ചെന്നിത്തല; പുകഴ്ത്തി ആലപ്പി അഷ്റഫ്തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം ആവർത്തിച്ച ചെന്നിത്തല; പുകഴ്ത്തി ആലപ്പി അഷ്റഫ്

'ആകാശത്തു നിന്ന് പൊട്ടിവീണതല്ല...പാടിപ്പുകഴ്ത്താന്‍ 'വി.എം ആര്‍മി' ഇല്ലെന്നേയുള്ളൂ';ജയരാജനെതിരെ മുരളീധരൻ'ആകാശത്തു നിന്ന് പൊട്ടിവീണതല്ല...പാടിപ്പുകഴ്ത്താന്‍ 'വി.എം ആര്‍മി' ഇല്ലെന്നേയുള്ളൂ';ജയരാജനെതിരെ മുരളീധരൻ

English summary
11 private hospitals have 10% bed for Covid patients in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X