സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയക്കുരുക്കിൽ പെടുത്തി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ടു പുരയ്ക്കലിൽ സൽമാനുൾ ഫാരിസ് (23) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതെതിരെ നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.

വയനാട് സ്വദേശിനിയാണ് പെൺകുട്ടി.
പേരും വിലസവും ഒന്നും വെളിപ്പെടുത്താതെയായിരുന്നു ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഈ മാസം 24നായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ നോർത്ത് പോലീസിൽ പരാതി നൽകിയത്. ഇതറിഞ്ഞ പ്രതി ഒളിവിൽ പോയി.
അന്വേഷണത്തിലാണ് ഇയാളുടെ പേരും വിലാസവും വ്യാജമാണെന്ന് തെളിഞ്ഞത്.തുടർന്ന് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിവാണ് ഇയാളുടെ പൂർണവിലാസം പോലീസിന് ലഭിച്ചത്. തുടർന്ന് നോർത്ത് ഇൻസ്പെക്ടർ ആർ.സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ച് പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
തമിഴ്നാട്ടിലേക്ക് മുങ്ങാനുള്ള ശ്രമത്തിനിടയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ആർ സുജിത്ത്കുമാർ, സീനിയർ സി പി ഒ വി ബിജു, എം കലാധരൻ, സി പി ഒ അബ്ദുൽ സത്താർ, പി മണികണ്ഠദാസ്, ആർ രഘു, എസ് നൗഷാദ്, വി സുസ്മിത, നാട്ടുകൽ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എ സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.












Click it and Unblock the Notifications