ജോലിക്ക് വന്ന ശേഷം ആളെ കണ്ടില്ല; സിവില്‍ പോലീസ് ഓഫീസര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലങ്കോട് (പാലക്കാട്):പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സിവില്‍ പോലീസ് ഓഫീസറെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വണ്ടിത്താവളം വിളയോടി വടുകത്തറയില്‍ ശ്രീല്‍സന്‍ (40) ആണ് മരിച്ചത്.
ജോലിക്കു വന്ന ശേഷം ആളെ കാണാത്തതിനെ തുടര്‍ന്നു സ്റ്റേഷനില്‍നിന്നും വീട്ടില്‍നിന്നും ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു വൈകിട്ട് ആറരയോടെ ഇന്‍സ്‌പെക്ടര്‍ എ.വിപിന്‍ദാസും സംഘവും മുറി പരിശോധിച്ചപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.

ശിക്ഷപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍
മുറി കുറ്റിയിട്ട നിലയിലായിരുന്നു. രാവിലെ സംഭവിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ചിറ്റൂര്‍ ഡിവൈഎസ്പി സുന്ദരന്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്‍
ശ്രീല്‍സന്റെ മാതാവ്: ചെമ്പകവല്ലി. ഭാര്യ: ലിനി (റെയില്‍വേ ഉദ്യോഗസ്ഥ, പൊള്ളാച്ചി) മക്കള്‍: ശ്രിനിഹ, ശ്രീശ. മറ്റു പരിശോധനകള്‍ നടത്തിയ ശേഷം മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുമെന്നു പോലീസ് പറഞ്ഞു.












Click it and Unblock the Notifications