പേവിഷ ബാധയേറ്റുള്ള മരണങ്ങള്‍; മരുന്ന് പരാജയയം: സർക്കാരിന്റെ അനാസ്ഥയെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികൾ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികൾ മരിക്കാൻ ഇടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെ എം എസ് സി എല്ലിൽ നടക്കുന്ന അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്മക്ക് കാരണം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചതെന്ന് വ്യക്തമാണ്.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളുടേയും ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തയ്യാറാവണം. മരുന്ന് കമ്പനികൾക്ക് വേണ്ടി ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്. സർക്കാർ ആശുപത്രിയിൽ കെ എം എസ് സി എൽ വിതരണം ചെയുന്ന മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ കാരണം സർക്കാർ ഡോക്ടർമാർ പോലും രോഗികൾക്ക് അത് എഴുതാൻ മടിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ആധുനിക കാലത്ത് പേവിഷ ബാധിച്ച് ആളുകൾ മരിക്കുന്നത് ലജ്ജാകരമാണ്. ആരോഗ്യമേഖലയിൽ നമ്പർ വണ്ണാണ് കേരളമെന്ന് പറയുന്നവർ മലർന്ന് കിടന്ന് തുപ്പുകയാണ്. സർക്കാരിന്റെ പിടിപ്പ്കേട് കാരണം ജീവൻ നഷ്ടമായവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാൻ ആരോഗ്യമന്ത്രി തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
'വിജയ് ബാബുവിനെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല'; പുതിയ നീക്കവുമായി പരാതിക്കാരിയായ നടി
അതേസമയം, ജില്ലയില്‍ പേവിഷബാധ പ്രതിരോധം ലക്ഷ്യമിട്ട് ബോധത്ക്കരണം നല്‍കുന്നതിനായി പാലക്കാട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പേവിഷബാധയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പേവിഷബാധ പ്രതിരോധത്തില്‍ ബോധവത്ക്കരണം നടത്തുന്നതിന് തീരുമാനമായി.
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും, പൊതുഇടങ്ങളില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തെരുവ് നായ്ക്കള്‍ പെരുകാനിടവരുത്തുന്നതിനാല്‍ അത് ഒഴിവാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൃത്യമായി ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. നായകളുടെ വദ്ധ്യകരണം, തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ് എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡി.എം.ഒ. കെ.പി. റീത്ത, അനിമല്‍ ഹസ്ബന്ററി ജില്ലാ ഓഫീസര്‍ ഡോ. പത്മജ, മൃഗസംരക്ഷണം, ആരോഗ്യം, മുനിസിപ്പാലിറ്റികള്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു