പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടി മേഖലയില്‍ വിവിപാറ്റ് പരിചയപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രത്യേക പ്രചാരണവും

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം), വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വാഹനപര്യടനം തുടരുന്നു. രണ്ടുദിവസങ്ങളിലായി അട്ടപ്പാടിയില്‍ തുടരുന്ന വാഹനപര്യടനം താവളം, കല്‍ക്കണ്ടി, നക്കുപ്പതി, ഗൂളിക്കടവ്, അഗളി, വയലൂര്‍, ഷോളയൂര്‍, വെള്ളക്കുളം, മൂലഗംഗ, നരകംപാടി എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി. ഇന്നത്തോടെ പ്രചാരണം അവസാനിക്കും.

1

അട്ടപ്പാടി മേഖലയിലെ പ്രത്യേക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വീപ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ 'വോട്ടു ചെയ്യാം നല്ല നാളേക്കായി' എന്ന വീഡിയോയും വോട്ടു വണ്ടിയോടൊപ്പം പ്രദര്‍ശിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞ മേഖലകള്‍, പൊതുസ്ഥലങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വാഹനപര്യടനം നടത്തുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മെഷീനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കും.

മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വോട്ടിങ് മെഷീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ പ്രസ്തുത മെഷീനുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് വാഹനപര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്. ഒറ്റപ്പാലം, പാലക്കാട് മേഖലകള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസങ്ങളിലായാണ് വാഹനപര്യടനം നടക്കുന്നത്. അതേസമയം സ്വീപിന്റെ ആഭിമുഖ്യത്തില്‍ അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. അട്ടപ്പാടി മേഖലയില്‍ നിന്നും നെഹ്റു യുവകേന്ദ്രയുടെ 10 യൂത്ത് ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ടൂര്‍ണമെന്റ് ഉദ്ഘാടനം നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറും സ്വീപ് നോഡല്‍ ഓഫീസറുമായ എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. ഇലക്ഷന്‍ കമ്മീഷന്റെയും സ്വീപിന്റെയും ലോഗോ പതിച്ച ജേഴ്സിയണിഞ്ഞ പുതൂര്‍ കനവ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും പട്ടിമാളം റൈസിംഗ് സ്റ്റാര്‍ ക്ലബും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ കനവ് ടീം ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി അഗളി എ.എസ്.പി. പദംസിംഗ് വിതരണം ചെയ്തു.

English summary
election commission explains vvpat importance in attapadi tribal areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X