വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തുണയായി ലുലു മാള്‍ കാണാന്‍ ട്രെയിന്‍ കയറിയ യുവാക്കള്‍
കൊച്ചി: വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് തുണയായി രണ്ട് യുവാക്കള്‍. പാലക്കാട് സ്വദേശിനിയായ 18 വയസുകാരിയാണ് വീട്ടില്‍ പറയാതെ ഇറങ്ങിയത്. ഈ പെണ്‍കുട്ടി രക്ഷകരായാണ് യുവാക്കള്‍ മാതൃകയായത്. ശബരി എക്‌സ്പ്രസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ഇതേ ട്രെയിനില്‍ യാത്ര ചെയ്ത യുവാക്കള്‍ വീട്ടുകാരെ കണ്ടെത്തി എല്‍പ്പിക്കുകയായിരുന്നു. പാലക്കാട്ടെ ഹോട്ടലില്‍ വെയിറ്റര്‍മാരായ മണക്കാവ് ചെമ്മുക്ക കളരിക്കല്‍ വീട്ടില്‍ വിഷ്ണുവും കിഴക്കുപ്പുറം പള്ളത്തുവീട്ടില്‍ സുമിന്‍ കൃഷ്ണയുമാണ് വീട്ടിലേക്ക് എത്തിച്ചത്.
ട്രെയിനില്‍ വച്ച് പെണ്‍കുട്ടി കരയുന്നത് കണ്ട ഇവര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് വീട് വിട്ടിറങ്ങിയതാണെന്ന് മനസിലായത്. പെണ്‍കുട്ടി മൊബൈല്‍ ഫോണിലേക്ക് നിരന്തരം കോളുകള്‍ വരുന്നതും എടുക്കാതിരുന്നതും ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ നോര്‍ത്ത് സ്‌റ്റേഷനില്‍ നിര്‍ബന്ധിപ്പിച്ച് ഇറക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു. ഈ സമയത്ത് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു വീട്ടുകാര്‍. തുടര്‍ന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ കളമശേരിയിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ നിന്ന് വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൊണ്ടു പോകുകയായിരുന്നു.
അതേസമയം, യുവാക്കളുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവാക്കള്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ഇവര്‍ക്ക് പ്രത്യേകമായി അനുമോദിച്ചു. ഹോട്ടലിലെ മികച്ച ജീവനക്കാര്‍ കൂടിയാണ് ഈ യുവാക്കളെന്ന് അധികൃതര്‍ പറഞ്ഞു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു പ്രത്യേക ഡിന്നര്‍ ഒരുക്കിയിട്ടുണ്ടെന്നും ഹോട്ടല്‍ മാനേജ്‌മെന്റ് അറി












Click it and Unblock the Notifications