Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ്: ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്ന് എകെ ബാലന്‍

പാലക്കാട്: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഇടതുമുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രി എകെ ബാലന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് പിഎംജി ഹയർ സെക്കൻഡറി സ്കൂളിലാണ് മന്ത്രി എകെ ബാലനും കുടുംബവും വോട്ട് ചെയ്തത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കും. സീറ്റുകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോവും. കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലുമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് കൂടുതല്‍ ശക്തമാവും. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

ജമാഅത്തെ ഇസ്ലാമിയും ലീഗുമാണ് യുഡിഎഫിന് നേതൃത്വം കൊടുക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണം മാറ്റം വേണമെന്ന എന്‍എസ്എസ് അധ്യക്ഷന്‍ സുകുമാരന്‍ നായരുടെ പ്രസ്താവനയോടും എകെ ബാലന്‍ പ്രതികരിച്ചു. അദ്ദേഹം അങ്ങനെ ഒരു പ്രതികരണം നടത്തുമെന്ന് കരുതുന്നില്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവനയിലുള്ള എകെ ബാലന്‍റെ മറുപടി.

cpm

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ളൊരു പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ഒരു ബോധത്തിലേക്ക് അദ്ദേഹം തരം താണ് പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്നായിരുന്നു സുകുമാരന്‍ നായര്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി. എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്‍ക്കാറിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണ മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായാണ് താൻ മനസിലാക്കുന്നതെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+