• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാടും മലമ്പുഴയിലും വോട്ട് കച്ചവടം നടന്നുവെന്ന് ബിജെപി: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ പാർട്ടി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വോട്ട് കച്ചവടം ആരോപിച്ച് ബിജെപി. പാലക്കാട്ടും മലമ്പുഴയിലും വോട്ട് കച്ചവടം നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. മലമ്പുഴയിൽ സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചെന്നും പാലക്കാട് സിപിഎം പ്രത്യുപകാരം ചെയ്തുവെന്നുമാണ് ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിക്കുന്നു. മെട്രോ മാൻ ഇ ശ്രീധരനെ മത്സരിപ്പിച്ച പാലക്കാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടം നടന്നുവെങ്കിലും യുഡിഎഫ് ഷാഫി പറമ്പിലിനെ ഉപയോഗിച്ച് മണ്ഡലം പിടിക്കുകയായിരുന്നു.

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

കെടി ജലീല്‍ സ്പീക്കറായേക്കും; വീണ ജോര്‍ജിനും സാധ്യത, സിപിഎമ്മില്‍ നിന്ന് 13 പേര്‍ മന്ത്രിസഭയിലേക്ക്

പാലക്കാടും മലമ്പുഴയും

പാലക്കാടും മലമ്പുഴയും

മലമ്പുഴ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലങ്ങളിൽ പോലും വലത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നത് വോട്ട് കച്ചവടം നടത്തി എന്നതിന്റെ തെളിവാണെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തന്നെ ബിജെപിയുടെ സംഘടനാ സംവിധാനം മലമ്പുഴയിൽ ശക്തമായിരുന്നുവെന്നുമാണ് ബിജെപിയുടെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൌണ്ട് തുറന്ന ബിജെപി കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടുമെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറിച്ചായിരുന്നു. ആകെയുണ്ടായിരുന്ന നേമം സീറ്റും ബിജെപിയ്ക്ക് നഷ്ടമായിരുന്നു. തൃശ്ശൂരിലും പാലക്കാട്ടും നേമത്തും വിജയം പ്രതീക്ഷിച്ച പാർട്ടിയ്ക്ക് ഒഴിഞ്ഞ കയ്യുമായി മടങ്ങേണ്ടി വന്നിരുന്നു.

 രണ്ടിടത്ത് കാലിടറി

രണ്ടിടത്ത് കാലിടറി

മഞ്ചേശ്വരത്തും റാന്നിയിലും കെ സുരേന്ദ്രനെ മത്സിരിപ്പിച്ച പാർട്ടിയ്ക്ക് ഒരിടത്ത് പോലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. കേരളത്തിൽ ബിജെപിക്ക് നേരിടേണ്ടി വന്ന ദയനീയപരാജയത്തിന്റെ കാരണങ്ങൾ ദേശീയ നേതൃത്വത്തിന് മുമ്പാകെ വിശദീകരിക്കുന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ശ്രമകരമായ അധ്യായമായിരിക്കും. എൻഡിഎ വിജയപ്രതീക്ഷ വെച്ച മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് സുരേന്ദ്രൻ സ്വയം പ്രതിരോധം തീർത്തിട്ടുള്ളത്. പാർട്ടി പരാജയപ്പെട്ട മൂന്ന് മണ്ഡലങ്ങളിലും വർഗ്ഗീയ ധ്രുവീകരണമുണ്ടായെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

ബിജെപി നേതാക്കളുടെ ഒഴുക്ക്

ബിജെപി നേതാക്കളുടെ ഒഴുക്ക്

കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് മഞ്ചേശ്വരത്ത് പരാജയപ്പെട്ട കെ സുരേന്ദ്രനെ തന്നെയിറക്കി മഞ്ചേശ്വരം പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയത്. രണ്ട് തവണയും പരാജയം കൊണ്ട് മടങ്ങേണ്ടതായും വന്നു. സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ജില്ലയിൽ പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ കയ്യിലെടുക്കാൻ കന്നഡയിൽ വരെ പ്രചാരണം നടത്തിയിരുന്നു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ 65,013 വോട്ട്‌ നേടിയെങ്കിലും കെ സുരേന്ദ്രന് വിജയിക്കാനായില്ല. സുരേന്ദ്രനെതിരെ മുസ്ലിംലീഗിലെ എ കെ എം അഷ്റഫ് 745 വോട്ടുകൾക്കാണ് വിജയിച്ചത്‌. സിപിഐ എം സ്ഥാനാർഥി വി വി രമേശൻ 40,639 വോട്ട് നേടി യിരുന്നു. കർണാടകയിലെ ബിജെപി മന്ത്രിമാരും എംപിമാരും എംഎൽഎമാരും മഞ്ചേശ്വരത്ത്‌ കാര്യമായ പ്രചാരണം തന്നെ നടത്തിയിരുന്നു.

 കോന്നിയിൽ നിലംതൊട്ടില്ല

കോന്നിയിൽ നിലംതൊട്ടില്ല

ശബരിമല പ്രശ്നത്തിൽ ഇടപെട്ട സമരനായകനെന്ന പ്രതിച്ഛായതോടെ കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിച്ചെങ്കിലും കോന്നിയും കൈവിട്ടു. ഇവിടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിശ്വാസികളെ കയ്യിലെടുത്ത് വോട്ടാക്കാമെന്ന ബിജെപി തന്ത്രവും നല്ല രീതിയിൽ പൊളിഞ്ഞ കാഴ്ചയാണ് ഇവിടെയുണ്ടായത്. രണ്ടിടത്ത് കെ സുരേന്ദ്രൻ മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ നിന്ന് വരെ വിർമശനമുയർന്നിരുന്നു. ഇതൊന്നും വകവെക്കാതെയായിരുന്നു പോരിനിറങ്ങിയത്.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  Sandheepanandha giri praises pinarayi vijayan

  English summary
  Kerala assembly election result 2021: BJP leveled allegation over vote sale in Palakkad and Malambuzha constituencies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X