പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് നഗരസഭ പിടിക്കും,15-20 സീറ്റ് നേടുമെന്ന് എൽഡിഎഫ്.. ഭരണതുടർച്ചയെന്ന് ബിജെപി.. യുഡിഎഫ് പ്രതീക്ഷ ഇങ്ങനെ

Google Oneindia Malayalam News

പാലക്കാട്; ഇക്കുറി അതിശക്തമായ ത്രികോണമത്സരമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നടന്നത്. ഇത്തവണ എന്ത് വിലകൊടുത്തും അധികാര തുടർച്ച നേടുമെന്നും ഭൂരിപക്ഷം ഉയർത്തുമെന്നാണ് ബിജെപി ഉയർത്തിയ വെല്ലുവിളി. അതേസമയം ബിജെപിയെ ഇനി അധികാരത്തിലേറ്റില്ലെന്നും ഭരണം പിടിച്ചെടുക്കുമെന്നും യുഡിഎഫും എൽഡിഎഫും പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ അടിയൊഴുക്കുകളിലാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷ. പുതിയ വിവരങ്ങളിലേക്ക്

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം നേടാനായി. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലുമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.ഇവർ എൽഡിഎഫിനൊപ്പമായിരുന്നു.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

യുഡിഎഫും എൽഡിഎഫും കൈകോർത്താൽ ബിജെപിയെ പുറത്ത് നിർത്താമായിരുന്നുവെങ്കിലും ഇതിന് മുന്നണികൾ തയ്യാറാകാതിരുന്നതോടെ ബിജെപി ഭരണത്തിലേറി. എന്നാൽ പിന്നീട് കോൺഗ്രസുമായി ചേർന്ന് സിപിഎം ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ഒരു കോണ്‍ഗ്രസ് അംഗത്തിന്‍റെ കൂറുമാറ്റത്തോടെ പരാജയപ്പെടുകയായിരുന്നു.

പോളിംഗ് കുറഞ്ഞു

പോളിംഗ് കുറഞ്ഞു

തന്ത്രങ്ങളെല്ലാം പിഴച്ചതോടെ ബിജെപി അധികാരത്തിൽ തുടർന്നു. അതേസമയം ഇക്കുറി ബിജെപിയെ പുറത്താക്കാൻ അരയും തലയും മുറുക്കിയാണ് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് മൂന്ന് മുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

അനുകൂലമാണെന്ന്

അനുകൂലമാണെന്ന്

2015 ൽ 73.73 ശതമാനം പോളിങ്ങുണ്ടായിരുന്നിടത്ത് ഇത്തവണ 67.15 ശതമാനം മാത്രമാണ് ഉള്ളത്.ഇത് തങ്ങൾക്ക് അനുകൂലമാണെന്ന് ബിജെപി അവകാശപ്പെടുന്നത്.പാലക്കാട് 30 മുതൽ 35 സീറ്റുകൾ മുന്നണിക്ക്‌ ലഭിക്കുമെന്നാണ് പാർട്ടി പറയുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങളിൽ ഇത്തവണ മുന്നേറ്റം ഉണഅടാക്കിമെന്നും മൂന്ന് പുതിയ വാർഡുകൾ കൂടി ലഭിക്കുമെന്നും പാർട്ടി കണക്കാക്കുന്നു.

 പ്രതീക്ഷ ഉയർന്ന് എൽഡിഎഫ്

പ്രതീക്ഷ ഉയർന്ന് എൽഡിഎഫ്

അതേസമയം പാലക്കാട് പ്രതീക്ഷ ഉയർന്ന നിലയിലാണ് ഇടതുപക്ഷം. സർക്കാരിന്റെ വികസന പദ്ധതികളും കൊവിഡ് കാല പ്രവർത്തനങ്ങളും ഇടതുപക്ഷത്തിനെ തുണച്ചെന്ന് നേതത്വം കരുതുന്നു. ഇത്തവണ 15-20 സീറ്റുകൾ വരെയാണ് ഇടതുമുന്നണി ഇവിടെ പ്രതീക്ഷിക്കുന്നത്.

കേവല ഭൂരിപക്ഷം നേടും

കേവല ഭൂരിപക്ഷം നേടും

എട്ട്, ഒമ്പത്, 10 വാർഡുകളും മുൻ എം.എൽ.എ. എം. നാരായണൻ കഴിഞ്ഞതവണ പരാജയപ്പെട്ട മുറിക്കാവ് വാർഡ് തിരിച്ച് പിടിക്കുമെന്നും എൽഡിഎഫ് അവകാശപ്പെടുന്നത്. യുവാക്കൾ ഉൾപ്പെടെയുള്ള പുതുമുഖങ്ങളുടെ വോട്ട് തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ കേവലഭൂരിപക്ഷം നേടി ഭരണം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടികെ നൗഷാദ് പറഞ്ഞു.

യുഡിഎഫുമായി സഖ്യമുണ്ട്, പ്രാദേശിക തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി, യുഡിഎഫിന് ഗുണം ചെയ്യും!!യുഡിഎഫുമായി സഖ്യമുണ്ട്, പ്രാദേശിക തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി, യുഡിഎഫിന് ഗുണം ചെയ്യും!!

ഭരണം പിടിക്കുമെന്ന്

ഭരണം പിടിക്കുമെന്ന്

അതേസമയം നഗരസഭയിൽ യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടു. 28 മുതൽ 32 സീറ്റുകൾ വരെ നേടാനാകും. കഴിഞ്ഞതവണ നഗരസഭ ഭരിച്ചവർ കാണിച്ച അലംഭാവം ജനങ്ങളിൽ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

കൈപ്പത്തിക്ക് അല്ലാതെ ആദ്യമായി വോട്ട് ചെയ്തു; ഇനി പറയാലോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍കൈപ്പത്തിക്ക് അല്ലാതെ ആദ്യമായി വോട്ട് ചെയ്തു; ഇനി പറയാലോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കണ്ണൂരില്‍ കള്ളവോട്ട്; പ്രേമദാസന് പകരം പ്രേമരാജന്‍... ചലഞ്ച് വോട്ട് ചെയ്യാന്‍ അനുമതികണ്ണൂരില്‍ കള്ളവോട്ട്; പ്രേമദാസന് പകരം പ്രേമരാജന്‍... ചലഞ്ച് വോട്ട് ചെയ്യാന്‍ അനുമതി

Recommended Video

cmsvideo
വികസനം വോട്ടായിമാറുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ | Oneindia Malayalam

English summary
local body election; LDF hopes to win palakkad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X