പാലക്കാട്ട് ട്രബിള്‍ ഷൂട്ടറായി ഉമ്മന്‍ ചാണ്ടി, ഗോപിനാഥിനെ കാണും, ആന്റണിയും നേരിട്ട് വിളിച്ചു!!
പാലക്കാട്: എവി ഗോപിനാഥിന്റെ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ഇടപെടുന്നു. പാലക്കാട് കോണ്‍ഗ്രസിന്റെ തോല്‍വിയിലേക്ക് നയിക്കാന്‍ ഗോപിനാഥിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ ഗോപിനാഥ് വീണ്ടും രംഗത്ത് വന്നിരുന്നു. പാലക്കാട്ട് പണം വാങ്ങിയാല്‍ സീറ്റുകള്‍ അനുവദിക്കുന്നതെന്നും, ജില്ലയില്‍ കോണ്‍ഗ്രസിന്റെ അസ്തമനം തുടങ്ങിയെന്നും ഗോപിനാഥ് പറഞ്ഞിരുന്നു. ഇതോടെയാണ് ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ ഇടപെട്ടത്. നാളെ അദ്ദേഹവുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും. എന്നാല്‍ ഗോപിനാഥ് ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കപ്പെടുമോ എന്ന് ഉറപ്പില്ല.

നേരത്തെ കെ സുധാകരന് വിമത നീക്കം പരിഹരിക്കുന്നതിനായി ഗോപിനാഥിനെ കാണാന്‍ വന്നിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം പരിഹരിക്കുമെന്നായിരുന്നു സുധാകരന് ഉറപ്പ് നല്‍കിയത്. എന്നാല്‍ കെപിസിസിയെ ഇക്കാര്യം അറിയിച്ചിട്ടും അവര്‍ വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. ഗോപിനാഥിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുത്താല്‍ അത് മറ്റുള്ളവരുടെ മുന്നിലും വഴങ്ങി കൊടുക്കുന്നതിന് കാരണമാകും. അദ്ദേഹത്തിന് ഡിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് സൂചന. ഗോപിനാഥിനൊപ്പം പോകാന്‍ തയ്യാറായി നിരവധി പ്രവര്‍ത്തകരും നിന്നിരുന്നു.
എകെ ആന്റണിയും ഗോപിനാഥിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പരാതികള്‍ക്ക് വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കള്‍ ഗോപിനാഥിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ പാലക്കാട് സീറ്റിലേക്ക് ഗോപിനാഥിനെ പരിഗണിച്ചിരുന്നു. ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാനും നീക്കമുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. അതേസമയം ഗോപിനാഥിനൊപ്പമുള്ളവരെയും കൂടി അനുനയിപ്പിക്കുന്ന നീക്കങ്ങളാവും ഉമ്മന്‍ ചാണ്ടി നടത്തുക. ഡിസിസി പ്രസിഡന്റായി നിയമിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഇനിയും വൈകിക്കില്ലെന്നാണ് സൂചന.
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന് വിവാഹ ഫോട്ടോസ് കാണാം
പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ പ്രചാരണത്തില്‍ ഗോപിനാഥ് സജീവമാകും. ഇക്കാര്യം അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ ഇടപെട്ടിട്ടും താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അധികകാലം പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് ഗോപിനാഥ് നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. ജില്ലയില്‍ ഗുരുതരമായ സംഘടനാ പ്രശ്നങ്ങളാണ് ഉള്ളത്. ഇതില്‍ നേതൃത്വം ഇടപെടണം. കൂടുതല്‍ പ്രകോപനമുണ്ടാക്കി, തന്നെ പുറത്താക്കി യുഡിഎഫ് എംഎല്‍എമാരെ തോല്‍പ്പിക്കുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും ഗോപിനാഥ് കുറ്റപ്പെടുത്തുന്നു. വികെ ശ്രീകണ്ഠനെതിരെയുള്ള ഒളിയമ്പാണ് ഇതെന്നാണ് സൂചന.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ
Recommended Video
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications