Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ അല്ലേ പാലക്കാട് താരം, അപരന്മാരുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് സിപിഎമ്മും ബിജെപിയും'

പാലക്കാട്: സി പി എമ്മിനും ബി ജെ പിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ ഭയമായതിനാലാണ് അപരൻമാരെ ഇറക്കിയതെന്ന് വി കെ ശ്രീകണ്ഠൻ എംപി. രാഹുൽ ആണ് താരം എന്നാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സ്വന്തം സ്ഥാനാർത്ഥികളോട് പ്രതിബദ്ധത ഇല്ലാത്തവരാണ് ഇരുകൂട്ടരും. അവരുടെ ഗതികേട് യു ഡി എഫിന് ഇല്ല', വികെ ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരാണ് ഉള്ളത്. രാഹുല്‍ ആര്‍ മണലാഴി വീട്, രാഹുല്‍ ആര്‍ വടക്കന്തറ എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകിയത്. ഇരുവരും ബി ജെ പി, സി പി എം പ്രവർത്തകരാണെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. അതേസമയം തനിക്കെതിര അപരൻമാരെ നിർത്തിയത് സി പി എം - ബി ജെ പി ഡീൽ ആണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തുറന്നടിച്ചത്.

rahulvk2-1

സി പി എമ്മിന്റേയും ബി ജെ പിയുടേയും സ്ഥാനാർത്ഥികൾക്ക് അപരൻമാരില്ല. തന്റെ പേരിൽ മാത്രമാണ് അപരൻമാരുള്ളത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഡീൽ ആണിതെന്നും രാഹുൽ വിമർശിച്ചു. അതേസമയം പാലക്കാട് 10 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഇടത് സ്ഥാനാർത്ഥി പി സരിന് ചിഹ്നവും അനുവദിച്ചു. സ്റ്റെതസ്കോപ്പ് ആണ് ചിഹ്നമായി ലഭിച്ചത്.

അതേസമയം ചിത്രം തെളിഞ്ഞതോടെ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ശക്തമായ പോരാട്ടത്തിനാണ് പാലക്കാട് കളമൊരുങ്ങിയിരിക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ച് പാലക്കാട് അഭിമാനപോരാട്ടമാണ്. മൂന്ന് തവണ തുടർച്ചയായി ഷാഫി വിജയിച്ച മണ്ഡലത്തിൽ വമ്പൻ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കുകയെന്നതാണ് യു ഡി എഫിന് മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 3800 ഓളം വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം. ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് വികെ ശ്രീകണ്ഠൻ നേടിയത് ഒൻപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇതാണ് യു ഡി എഫിന് നൽകുന്ന ആശ്വാസക്കണക്ക്.

മറുവശത്ത് സി പി എമ്മും വാശിയേറിയ പോരാട്ടത്തിലാണ്. പി സരിനിലൂടെ മണ്ഡലം പിടിക്കുകയാണ് ലക്ഷ്യം. യു ഡി എഫ് വിട്ട് സരിൻ ഇടതുപാളയത്തിലെത്തിയത് തങ്ങളുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് സി പി എം പറയുന്നത്. അതേസമയം സി കൃഷ്ണകുമാറിലൂടെ മണ്ഡലത്തിൽ അട്ടിമറിയാണ് ബി ജെ പിയുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+