• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട....പച്ചക്കറിയെന്ന രീതിയില്‍ കടത്ത്, 45 ലക്ഷം രൂപ, 7 കെട്ടുകള്‍!!

വാളയാര്‍: സംസ്ഥാനത്ത് സ്വര്‍ണക്കടത്തിന് പിന്നാലെ കുഴല്‍പ്പണ കടത്തും. വാളയാറില്‍ നിന്ന് വലിയ തോതിലാണ് കുഴല്‍പ്പണം പിടിച്ചത്. വാളയാര്‍ പോലീസും പാലക്കാട് ജില്ലയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിക്കപ്പ് വാനില്‍ രേഖകളില്ലാതെ കടത്തിയ 45 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തില്‍ സമ്പത്ത് കുമാര്‍, ബാലമുരുകസ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്കാണ് പണം കൊണ്ടുപോയിരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഗെലോട്ടിനെ വീഴ്ത്തിയാല്‍ 2000 കോടി, എംഎല്‍എയ്ക്ക് 25, ഭീകരബന്ധവും, ബിജെപിക്ക് പൂട്ടൊരുങ്ങുന്നു!!

കേസില്‍ പിടിയിലായ രണ്ട് പേരും പണം കടത്തുന്ന ഇടനിലക്കാര്‍ മാത്രമാണ്. ഇവര്‍ക്ക് ആരാണ് പണം കൈമാറിയത് വ്യക്തമായിട്ടില്ല. അത് ചോദ്യം ചെയ്യലില്‍ അറിയാം. ആര്‍ക്കാണ് കൊണ്ടുപോയതെന്നാണ് അറിയേണ്ടത്. കോയമ്പത്തൂര്‍ വിമാനത്താവളം വഴിയായിരിക്കാം ഈ പണമെത്തിച്ചതെന്നും സംശയിക്കുന്നുണ്ട്. തൃശൂരിലേക്കുള്ള പച്ചക്കറിയെന്ന വ്യാജേനയാണ് പണം കടത്തിയിരുന്നത്. വാഹനത്തില്‍ പച്ചക്കറിക്ക് പകരം കാലിപ്പെട്ടികള്‍ മാത്രമാണ് ഉള്ളത്. സംശയം തോന്നി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ മുന്‍വശത്തെ സീറ്റിനടിയിലും പ്രതികളും ജാക്കറ്റിനുള്ളിലുമായി പണം കണ്ടെത്തുകയായിരുന്നു.

അഞ്ഞൂറ് രൂപയുടെ 62 കെട്ടും രണ്ടായിരം രൂപയുടെ ഏഴ് കെട്ടുമായിട്ടാണ് പണമുണ്ടായിരുന്നത്. അതേസമസമയം കേസ് ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരും അന്വേഷിക്കും. നേരത്തെ വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന സംയുക്ത പരിശോധനയില്‍ 1.75 കോടി രൂപ പിടികൂടിയിരുന്നു. അതേസമയം ജില്ലയില്‍ കുഴല്‍പ്പണക്കേസുകളില്‍ കാര്യമായ തുടര്‍ നടപടികള്‍ ഇല്ലാത്തതാണ് കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം. അറസ്റ്റിലാവുന്ന പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും ചെയ്യും.

കുഴല്‍പ്പണ കേസില്‍ സാധാരണ മിക്ക പ്രതികള്‍ക്കും ശിക്ഷ ലഭിക്കാറില്ല. ആദായനികുതി വകുപ്പിനടക്കം കൈമാറിയാലും പലരും രേഖകള്‍ കാണിച്ച് പണം തിരികെ വാങ്ങി രക്ഷപ്പെടുകയാണ് പതിവ്. കേസിലെ മാഫിയകള്‍ പലപ്പോഴും പിടിക്കപ്പെടാതെ പോവുകയാണ്. പണം കൊണ്ടുപോകുന്ന വ്യക്തിയും ആര്‍ക്ക് വേണ്ടിയാണോ കൊണ്ടുപോകുന്നത്, അയാളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകില്ല. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പോലീസിന് ഇക്കാര്യങ്ങള്‍ പല വിവരങ്ങളും ലഭിക്കാറില്ല.

സരിത്തിനെ ചോദ്യം ചെയ്യുന്നു, ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ, സ്വപ്‌ന കസ്റ്റഡിയില്‍!!

ബെംഗളൂരുവില്‍ വീണ്ടും ലോക്ഡൗണ്‍... ജൂലായ് 14 മുതല്‍ 23 വരെ, അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും!!

English summary
palakkad: hawala money seized in walayar, police says it coming from tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X