പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൽപ്പാത്തി രഥോത്സവം ഇക്കുറി ആചാരത്തിലൊതുങ്ങും; കർശന നിർദ്ദേശവുമായി ജില്ലാ ഭരണകുടം

Google Oneindia Malayalam News

പാലക്കാട്; കോവിഡ് പശ്ചാത്തലത്തില്‍ ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോൽസവം ഇക്കുറി ചടങ്ങുകളിൽ മാത്രം ഒതുങ്ങു. നവംബര്‍ ആറ് മുതല്‍ നവംബര്‍ 16 വരെയാണ് ഉത്സവം. ഉത്സവം ആചാരങ്ങള്‍ മാത്രമായി ആചരിക്കണമെന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കല്‍പ്പാത്തി രഥോത്സവ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡിബാലമുരളി അറിയിച്ചു.

kalpathy

PC: Kerala Tourism Official Site

രാത്രി ഒമ്പത് വരെ മാത്രമാണ് ചടങ്ങുകള്‍ നടത്താന്‍ പാടുള്ളു. ആളുകള്‍ കൂട്ടംകൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടെന്നും ക്ഷേത്രഭാരവാഹികള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. കൽപ്പാത്തി രഥോത്സവ്തിന് അഗ്രഹാര തെരവുുകളിൽ ആയിരത്തിലധികം ഭക്തരാണ് എത്താറുള്ളത.് അഞ്ചുരഥങ്ങൾ പങ്കുചേരുന്ന ദേവരഥ സംഗമത്തിൽ അഴക് വിരിയിച്ച രഥങ്ങളെ തൊടാനും രഥം വലിക്കാനുമെല്ലാം ആയിരങ്ങൾ കൂടും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ചടങ്ങുകൾ അവതാളത്തിലാകുമെന്ന ആശങ്ക നേരത്തേ തന്നെ നിലനിന്നിരുന്നു. ചടങ്ങുകൾ മാത്രമായെങ്കിലും ഉത്സവം നടത്താൻ അനുവദിക്കണമെന്നായിരുന്നു ക്ഷേത്രഭാരവാഹികളും ഗ്രാമക്കാരും ആവശ്യപ്പെട്ടത്. നിലവില് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ്് ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചത്.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ആര്‍.പി സുരേഷ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. കാവേരിക്കുട്ടി, ഉദ്യോദസ്ഥര്‍, കല്‍പ്പാത്തി ക്ഷേത്രഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു

ഇഡിയെ പോലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി;സർക്കാരിനെതിരെ സുരേന്ദ്രൻഇഡിയെ പോലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി;സർക്കാരിനെതിരെ സുരേന്ദ്രൻ

ബീച്ചിൽ അശ്ലീല വിഡീയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെ അറസ്റ്റിൽബീച്ചിൽ അശ്ലീല വിഡീയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെ അറസ്റ്റിൽ

യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

English summary
Palakkad Kalpathy Chariot Festival will be limited To Rituals This Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X