പാലക്കാട് കൊലപാതകം; രേഖാചിത്രം തയ്യാറാക്കി പൊലീസ്; ഐ.ജി കേസന്വേഷണ പുരോഗതി വിലയിരുത്തി
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സജിത്തിൻ്റെ കൊലപാതകത്തിൽ ഒരു പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ രേഖചിത്രം അന്വേഷണ സംഘം പുറത്തുവിട്ടേക്കും. കേസന്വേഷണത്തിൻ്റെ പുരോഗതി വിലയിരുത്താൻ ഉത്തരമേഖല ഐ.ജി അശോക് യാദവിൻ്റെ നേതൃത്വത്തിൽ പാലക്കാട് എസ്.പി ഓഫീസിൽ യോഗം ചേർന്നു. തൃശൂര്‍ റേയ്ഞ്ച് ഡിഐജി എ.അക്ബറും യോഗത്തില്‍ പങ്കെടുത്തു.
സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ ഒരു പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിൻ്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് സര്‍ക്കാര്‍ തന്നെ സംരക്ഷണം ഒരുക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്കിടയാണ് എത്രയും വേഗം പിടികൂടാനാവശ്യമായ ഊർജ്ജിതമായ ശ്രമങ്ങൾ അന്വേഷണസംഘം നടത്തുന്നത്.

അതിനിടെ, കേസന്വേഷണത്തിൻ്റെ പുരോഗതി വിലയിരുത്താൻ ഉത്തരമേഖല ഐ.ജി അശോക് യാദവിൻ്റെ നേതൃത്വത്തിൽ പാലക്കാട് എസ്.പി ഓഫീസിൽ യോഗം ചേർന്നു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എ.അക്ബർ, പാലക്കാട് എസ്.പി, ഡി.വൈ.എസ്.പി, സി.ഐ.മാർ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച രാവിലെ 8.58 ന് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത് അക്രമി സംഘം എത്തിയത് പകൽ 7 മണിയോടെയെന്നും വ്യക്തമായി. ഒന്നര മണിക്കൂറിലധികം സഞ്ജിത്തിനെ കാത്ത് പ്രതികൾ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നു.

അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവമ്പില്‍ 6.35 ഓടെ പ്രതികളെത്തിയിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ദീര്‍ഘകാലമായി നടത്തിയ ആസൂത്രണമായതിനാൽ പ്രതികളിലേക്ക് എത്താൻ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തുന്നത്.പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കാറിൻ്റെ നമ്പര്‍ മാത്രം ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന വിലയിരുത്തലിലാണ് ഇപ്പോഴും പൊലീസുള്ളത്. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ.
സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചിരുന്നു.

അതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ടെന്നാണ് സൂചന. കോയമ്പത്തൂരിൽ നിന്നുള്ളവരാണ് പ്രതികൾ എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംശയമുള്ള മൂന്നുപേരെ ഇന്നലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications