ഇതുവരെ ഒരു പ്രതിയെയും പിടിച്ചില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്; കൊലക്ക് പിന്നില്‍ ജാമ്യത്തിലിറങ്ങിയവര്‍?
പാലക്കാട്: ആര്‍എസ്എസ് ഭീഷണി നിലനില്‍ക്കുന്ന കാര്യം സുബൈര്‍ പലതവണ പരാതിപ്പെട്ടിട്ടും പോലീസ് അലംഭാവം തുടരുകയായിരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുബൈറിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിന് പകരം പോലീസ് ആര്‍എസ്എസിന് സുരക്ഷയൊരുക്കാനാണ് ശ്രമിക്കുന്നത്. കൃത്യമയാ അന്വേഷണം നടത്തി കൊല നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ ജനകീയ പ്രതിഷേധം ആരംഭിക്കും.
നാട്ടില്‍ സമാധാനം പുലരണമെങ്കില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവെയ്ക്കണം. ജനങ്ങള്‍ പവിത്രമായി കരുതുന്ന ആഘോഷവേളകളെ രക്തത്തില്‍ മുക്കി ഹോളി ആഘോഷിക്കുകയാണ് ആര്‍.എസ്.എസ്. ഉത്തരേന്ത്യയില്‍ രാമനവമിയുടെ മറവില്‍ മുസ്ലിംവിരുദ്ധ കലാപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ വിഷുവും ദുഃഖവെള്ളിയും റമദാനിലെ വെള്ളിയാഴ്ചയും ഒരുമിച്ചുവന്ന ദിവസത്തില്‍ ഒരു നിരപരാധിയെ വെട്ടിയരിഞ്ഞാണ് ആര്‍.എസ്.എസ് ആഘോഷം നടത്തുന്നതെന്നും സിപി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

അതേസമയം, പോലീസ് അന്വേഷണം മറ്റൊരു കേസിലെ പ്രതികളെ കേന്ദ്രീകരിച്ചെന്ന് സൂചന. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ വെട്ടിയ കേസിലെ പ്രതികളെയാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ പിടികൂടാന്‍ വൈകുന്നത് പുതിയ അക്രമത്തിന് കാരണമാകുമോ എന്ന ആശങ്കയുണ്ട്. പാലക്കാട്ട് സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
അതിനിടെ, സുബൈറിന്റെ കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് പുറത്ത് വരുന്നു. കൊലായളികള്‍ സഞ്ചരിച്ചെന്ന് സംശയിക്കുന്ന കാര്‍ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകനായ രമേശ് ആണെന്ന് പറയപ്പെടുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാര്‍. അലിയാര്‍ എന്ന വ്യക്തിയാണ് കാര്‍ കൈകാര്യം ചെയ്യുന്നത്. അലിയാരില്‍ നിന്ന് രമേശ് ആണ് വാടകയ്‌ക്കെടുത്ത് കാര്‍ കൊണ്ടുപോയത്. രമേശ് കാര്‍ ആവശ്യപ്പെട്ട് അലിയാരെ വിളിക്കുന്ന ഫോണ്‍ കോള്‍ പുറത്തുവന്നു. വിഷു ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് പോകാന്‍ കാര്‍ വേണമെന്നാണ് രമേശ് ആവശ്യപ്പെടുന്നത്. മഴയായതിനാല്‍ വെള്ളിയാഴ്ച രാവിലെ വന്നെടുക്കാമെന്നും രമേശ് പറയുന്നു. ഇപ്പോള്‍ രമേശിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സുബൈറിന്റെ അയര്‍വാസിയാണ് രമേശ്. ബിജെപിക്കോ ആര്‍എസ്എസിനോ സുബൈര്‍ വധത്തില്‍ പങ്കില്ല എന്നാണ് ബിജെപി സംസ്ഥാന നേതാവ് കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നത്.


Click it and Unblock the Notifications