വിവാഹമോചന കേസിനായി കുടുംബകോടതിയിലെത്തിയ യുവതിയെ വെട്ടി ഭര്‍ത്താവ്; അറസ്റ്റ്
പാലക്കാട്: വിവാഹ മോഹന കേസിനായി കുടുംബ കോടതിയില്‍ എത്തിയ യുവതിയെ വെട്ടി ഭര്‍ത്താവ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സംഭവം. മനിശ്ശേരി കരുവാന്‍പറമ്പില്‍ സുബിതക്ക് (24) ആണ് വെട്ടേറ്റത്. ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത്പറമ്പില് രഞ്ജിത്ത് (33) ആണ് സുബിതയെ വെട്ടിയത്.
സംഭവത്തില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ട രാവിലെ 11 മണിയോടെ ആണ് സംഭവം. തോട്ടക്കരയിലെ കുടുംബ കോടതിയില്‍ വിവാഹ മോചനവമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സുബിതയും രഞ്ജിത്തും. രഞ്ജിത്തുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കൗണ്‍സിലിംഗിന് എത്തിയതായിരുന്നു സുബിത.

സുബിത കൗണ്‍സിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്നത് കാത്ത് നിന്ന രഞ്ജിത് പിന്നീട് ഇവരുമായി വഴക്കായി. ഇതിനിടെ സ്കൂട്ടറില്‍ സൂക്ഷിച്ച വാളെടുത്ത് സുബിതയെ രഞ്ജിത്ത് വെട്ടുകയായിരുന്നു. പരസ്പരം പിരിയാന്‍ ഇരുവരും ഉഭയസമ്മതപ്രകാരം തീരുമാനിച്ചതായിരുന്നു.
ഇതിനിടെ കഴിഞ്ഞ ഒരുമാസമായി സുബിത മീറ്റ്ന സ്വദേശിയുമൊത്ത് താമസം തുടങ്ങി. സുബിത ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ഉണ്ടായ അടുപ്പമാണ് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസിക്കാന്‍ ഇടയായത് എന്നാണ് വിവരം.
ഇതില്‍ പ്രകോപിതനായ രഞ്ജിത് സുബിതയെ ആക്രമിക്കുകയായിരുന്നു. സുബിതയുടെ വലത് കൈയിലെ നടുവിരലിനും ഇടത് കൈയിലെ ചെറുവിരലിനുമാണ് വെട്ടേറ്റിട്ടുണ്ട്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം ആക്രമണത്തിന് ശേഷം രഞ്ജിത്ത് പൊലീസില്‍ കീഴടങ്ങി. രഞ്ജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications