പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിലൂടെ കോവിഡ് വാക്സിൻ സ്വീകരിച്ച് പ്രണവ്; സംസ്ഥാനത്ത് ആദ്യം

ഇരു കൈകളുമില്ലാത്ത പ്രണവ് സൈക്കിൾ ചവിട്ടിയാണ് പ്രണവ് വാക്സിൻ കേന്ദ്രത്തിലെത്തിയത്

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി ഒരാൾ കാലിലൂടെ കോവിഡ് വാക്സിൻ സ്വീകരിച്ചു. ജന്മന ഇരു കൈകളുമില്ലാത്ത പാലക്കാട് ജില്ലയിലെ ആലത്തൂർ പെരുങ്കുളം സ്വദേശി പ്രണവാണ് ഇത്തരത്തിൽ വാക്സിൻ സ്വീകരിച്ചത്. ആലത്തൂർ പഴയ പൊലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുപത്തിരണ്ടുകാരനായ പ്രണവ് കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ വകുപ്പിൽ നിന്ന് പ്രത്യേക അനുമതിയും തേടിയിരുന്നു.

ഐഎന്‍എല്ലിലെ പിളര്‍പ്പ് മന്ത്രിയുടെ രാജിയിലേക്ക്? യുഡിഎഫില്‍ എത്തുമോ.. നിര്‍ണ്ണായകം സിപിഎം തീരുമാനംഐഎന്‍എല്ലിലെ പിളര്‍പ്പ് മന്ത്രിയുടെ രാജിയിലേക്ക്? യുഡിഎഫില്‍ എത്തുമോ.. നിര്‍ണ്ണായകം സിപിഎം തീരുമാനം

vaccine

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

ഇരു കൈകളുമില്ലാത്ത പ്രണവ് സൈക്കിൾ ചവിട്ടിയാണ് പ്രണവ് വാക്സിൻ കേന്ദ്രത്തിലെത്തിയത്. പ്രണവിനെ കണ്ടതോടെ എങ്ങനെ വാക്സിൻ നൽകുമെന്ന ആശങ്കയിലായിരുന്നു ആരോഗ്യ പ്രവർത്തകർ. എന്നാൽ ആരോഗ്യ വകുപ്പിന്റെ നിർദേശം എത്തിയതോടെ കാലിൽ നൽകാൻ തീരുമാനമാവുകയായിരുന്നു. സൈക്കിൾ ചവിട്ടി തന്നെയാണ് പ്രണവ് വീട്ടിലേക്കും മടങ്ങിയത്.

ആരും എറിയുന്നതല്ല; ഇടുക്കിയിലെ കല്ലുമഴയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്?ആരും എറിയുന്നതല്ല; ഇടുക്കിയിലെ കല്ലുമഴയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്?

സൈക്കിൾ ചവിട്ടിയും പടം വരുച്ചുമെല്ലാം മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളയാളാണ് പ്രണവ്. മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള സെൽഫിയും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ചിത്രപ്രദർശനം നടത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പ്രണവിൻ്റെ കഴിവ് അറിഞ്ഞ് രജനികാന്ത് നേരിട്ട് തമിഴ്നാട്ടിലേക്ക് വിളിപ്പിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

വാക്സിൻ എടുക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് തന്റെ വാക്സിനേഷനെന്ന് പ്രണവ് പറഞ്ഞു. വാക്സിനേഷൻ മടിക്കുന്നവർക്കുള്ള സന്ദേശം കൂടിയാണു കാൽവഴിയുള്ള തന്റെ വാക്സിനേഷനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Pranav vaccinated through legs; Story of variety vaccination for first time in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X