വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയ വിവാഹം; യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍
പാലക്കാട്: യുവതിയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരുഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയാണ് കഴിഞ്ഞ ശനിയാഴ്ച ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് കൃഷ്ണപ്രിയ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍. വിശദാംശങ്ങളിലേക്ക്...
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഭര്‍ത്താവ് ശിവരാജിന്റെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷ്ണപ്രഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒരുമിച്ച് പഠിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയിച്ചത്. തുടര്‍ന്ന് കൃഷ്ണപ്രഭയുടെ വീട്ടുകാരുടെ സമ്മതമില്ലരാതെ വിവാഹം കഴിക്കുകയായിരുന്നു.

പ്രണയ വിവാഹത്തിന് ശേഷം കൃഷ്ണപ്രഭ സ്വന്തം വീട്ടുകാരുമായി അത്ര ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കൃഷ്ണ പ്രഭ സ്വന്തം വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വലിയ പീഡനം നേരിടുകയാണെന്ന് കൃഷ്ണപ്രഭ പറഞ്ഞതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബന്ധുക്കളുടെ പീഡനം കാരണമാണ് കൃഷ്ണപ്രഭ ജീവനൊടുക്കിയതെന്നാണ് പിതാവ് ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. വിവാഹ ശേഷം വീട്ടില്‍ നിന്ന് സ്ത്രീധനം വാങ്ങി നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ ഇപ്പോള്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹം പരിശോധനയില്‍ ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവ് ശിവരാജിനെയും ഭര്‍തൃവീട്ടുകാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, വീട്ടില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് ഭര്‍ത്താവ് ശിവരാജിന്റെ അമ്മ പറയുന്നത്. എറണാകുളത്ത് ജോലി ആവശ്യത്തിന് വേണ്ടി പോയ കൃഷ്ണപ്രഭവ തലേദിവസാണ് വീട്ടിലെത്തിയതെന്നും പിറ്റേ ദിവസം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.












Click it and Unblock the Notifications