Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായി രാത്രിയിലും രക്ഷാപ്രവര്‍ത്തനം, സൈന്യം ഉടനെത്തും

മലമ്പുഴ: ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രാത്രി വൈകിയും രരക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സൈന്യം അപകടസ്ഥലത്ത് ഉടനെത്തും. ബെംഗളൂരുവില്‍നിന്ന് വ്യോമസേനയും എത്തുന്നുണ്ട്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നത്. ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി തന്നെയാണ് കേന്ദ്ര സേന ഉടന്‍ പാലക്കാട് എത്തുമെന്ന് അറിയിച്ചത്. തന്റെയും ജില്ലാ പോലീസ് മേധാവ് ആര്‍ വിശ്വനാഥിന്റെയും നേതൃത്വത്തില്‍ രാത്രിയും ആവശ്യമെങ്കില്‍ നാളെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.

1

യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി നേരത്തെ പരാജയപ്പെട്ടിരുന്നു. നിലവില്‍ എന്‍ഡിആര്‍എഫ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു സുഹൃത്തക്കള്‍ക്കൊപ്പമാണ് മല കയറിയത്. എന്നാല്‍ കാല്‍വഴുതി താഴേക്ക് വീണ് മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു. രാത്രിയോടെ തന്നെ പോലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്ക് പോകാന്‍ സാധിച്ചില്ല. ഇവര്‍ രാത്രി മലമുകളില്‍ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു. വന്യമൃഗങ്ങളെ അകറ്റാന്‍ തീപ്പന്തങ്ങള്‍ അടക്കം ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്.

അതേസമയം ബെംഗളൂരുവില്‍ നിന്ന് വ്യോമസേന പാരാ കമാന്റോകളും എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. മദ്രാസ് റെജിമെന്റ് സെന്ററില്‍നിന്ന് രണ്ട് ഓഫീസര്‍മാര്‍, രണ്ട് ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍മാര്‍, ഏഴ് അദര്‍ ഓഫീസര്‍മാര്‍, എന്നിവരടങ്ങുന്ന സംഘം റോഡ് മാര്‍ഗം മലമ്പുഴയിലേക്ക് തിരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇതില്‍ രണ്ട് പേര്‍ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. നാവിക സേന നാളെ രക്ഷാപ്രവര്‍ത്തനം നടത്തും. എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനവും മലമ്പുഴയിലേക്ക് തിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. യുവാവ് പാറക്കെട്ടില്‍ കുടുങ്ങിയിട്ട് 32 മണിക്കൂര്‍ പിന്നിട്ടും. യുവാവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് താഴെയിറക്കാന്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

നേരത്തെ റോപ്പ് ഉപയോഗിച്ചായിരുന്നു ബാബു കുടുങ്ങി കിടക്കുന്ന സ്ഥലത്തേക്ക് എത്താനായിരുന്നു ആദ്യത്തെ ശ്രമം. എന്നാല്‍ ചെങ്കുത്തായ മലയായതിനാല്‍ റോപ് കെട്ടാനോ താഴേക്ക് ഇറക്കാനോ സാധിക്കാതെ വന്നു. ഇതോടെ ആ ശ്രമവും ഉപേക്ഷിച്ചു. പിന്നീടായിരുന്നു ഹെലികോപ്ടര്‍ എത്തിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനായിരുന്നു ശ്രമം. യുവാവ് 30 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല. ബാബുവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഭയപ്പെടാനില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടില്ല. ഇനിയും വൈകിയാല്‍ ബാബു ബോധരഹിതനാകാനുള്ള സാധ്യത ശക്തമാണ്. ക്ഷീണിതനാവാനുള്ള സാധ്യത നിലവിലുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗം വര്‍ധിക്കേണ്ടതുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+