പൊലീസുകാരാണ് വോളണ്ടിയര്‍മാരെ ആവശ്യപ്പെട്ടത്; സേവാഭാരതി വിഷയത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രിക്കാന്‍ പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകര്‍ ഇടപെട്ടത് സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.യിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ച് വോളന്റീയര്‍സിനെ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം നിയന്ത്രിച്ചതെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ.കൃഷ്ണദാസിനെ വിളിച്ച് പോലീസിനെ സഹായിക്കാന്‍ കുറച്ച് വളണ്ടിയേഴ്‌സിനെ വേണം എന്ന് ആവശ്യപ്പെടുന്നു.
വൈസ് ചെയര്‍മാന്‍ സേവാഭാരതി, ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പാലക്കാട് നഗരത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ വിളിക്കുന്നു.
തുടര്‍ന്ന് ഡിവൈഎഫ്‌ഐ 10 പേരുടെ ലിസ്റ്റ് നല്‍കുന്നു . യുവമോര്‍ച്ച 10 പേരുടെ ലിസ്റ്റ് നല്‍കുന്നു. സേവാഭാരതി 20 പേരുടെ ലിസ്റ്റ് നല്‍കുന്നു . എല്ലാം പോലീസിന് കൈമാറുന്നു
യൂത്ത് കോണ്‍ഗ്രസ് ലിസ്റ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും വൈസ് ചെയര്‍മാന്‍ വിളിക്കുന്നു . ലഭിക്കുന്നില്ല .
കാള പെറ്റു എന്ന് കേട്ടതോടെ ടി.സിദ്ദീഖ് കയറെടുക്കുന്നു . പുറകെ ചില മാധ്യമങ്ങളും.
നാട്ടിലിറങ്ങി നാട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ വിയര്‍പ്പിന്റെ അസുഖമുള്ളവരാണ് സിദ്ദീഖിന്റെ യൂത്ത് കോണ്‍ഗ്രസുകാര്‍ . നാട്ടുകാര്‍ക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസുകാര്‍ മുന്നിലുണ്ടാവും.












Click it and Unblock the Notifications