Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റ സംഭവം;കുട്ടികൾക്ക് സംഭവിച്ച പിഴവ്,ആസൂത്രിതമല്ലെന്ന് പോലീസ്

അട്ടപാടി; അട്ടപാടി ഷോളയൂരിൽ ആദിവസി യുവതിക്ക് നേരെ നടന്ന ആക്രമം ആസൂത്രിതമല്ലെന്ന് പോലീസ്. കുട്ടികള് കത്തിയെറിഞ്ഞ് പരിശീലിക്കുമ്പോൾ ദിശതെറ്റിയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് വിശദീകരണം. ശനിയാഴ്ചയാണ് ഷോളയൂര്‍ ബോഡിചാള ആദിവാസി ഊരിലെ രേഷ്മയ്ക്ക് കത്തിയേറിൽ പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റിആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ്​ സഹകരണ ആശുപത്രിയിലും എത്തിച്ചു.

 20-1442724647

Recommended Video

cmsvideo
    പാലക്കാട്; അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് 12 വയസുകാരൻ എന്ന് നിഗമനം

    ബ്രിഡ്ജ് സ്കൂൾ അധ്യാപികയാണ് പരിക്കേറ്റ രേഷ്മ. ഓൺലൈൻ ക്ലാസിന് പോകും വഴിയാണ് രേഷ്മയെ പുറകിൽ നിന്ന് ആക്രമിച്ചതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ബോഡിച്ചാളയിലെ കുട്ടികൾ മരത്തിൽ കത്തിയെറിഞ്ഞ് പരിശീലിക്കുന്നതിനിടെ രേഷ്മ അതുവഴി പോകുകയായിരുന്നുവെന്നും ഇതിനുടെ ദിശതെറ്റ് കത്തി അവരുടെ ശരീരത്തിൽ തുളച്ച് കയറുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

    അപകടമുണ്ടാക്കിയത് പ്രായപൂർത്തി ആകാത്ത രണ്ട് പേരാണെന്നും യുവതിയുടെ വിശദമായ മൊഴി കിട്ടിയ ശേഷം കേസ് എടുക്കുമെന്നും ഷോളയാർ പോലീസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
    അതേസമയം സ്വകാര്യ തോട്ടമുടമയുടെ സമ്മർദ്ദത്താൽ പോലീസ് നടപടികൾ വൈകിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
    പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആദിവാസി ആക്ഷൻ കൗൺസിൽ അഗളിയിൽ റോഡ് ഉപരോധിച്ചു.നിരോധനജ്ഞ ലംഘിച്ച് സമരം ചെയ്തതിന് ഇവര്ക്കെതിരെ അഗളി പോലീസ് കേസെടുത്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+