Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാർ കേസ്; പെൺകുട്ടികളുടെ സഹപാഠികളുടെ മൊഴിയെടുത്ത് സിബിഐ സംഘം

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി മരിച്ച പെൺകുട്ടികളുടെ സഹപാഠികളിൽ നിന്നും സി ബി ഐ സംഘം മൊഴിയെടുത്തു. മരിക്കുന്നതിന് മുൻപ് കുട്ടികൾ കഴിഞ്ഞ ഗുരുവായൂരിലെ ഹോസ്റ്റലിലെ കുട്ടികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. അന്ന് പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന 20 പേരോടാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.

ഫോട്ടോ കാണിച്ചപ്പോൾ പെൺകുട്ടികളെ സഹപാഠികൾ തിരിച്ചറിഞ്ഞു. വീട്ടിൽ സാമ്പത്തികബുദ്ധിമുട്ട് ഉള്ളതായി പെൺകുട്ടികൾ ഇടക്കിടെ പറയാറുണ്ടായിരുന്നതായി കുട്ടികൾ സിബിഐ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ വിരങ്ങൾ സിബിഐ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വിഎസ് ഉമയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

 wal-1

സിബിഐ ആദ്യം നടത്തിയ അന്വേഷണ റിപ്പോർട്ട് പാലക്കാട് പോക്സോ കോടതി മരവിപ്പിച്ചിരുന്നു.ഓഗസ്റ്റ് പത്തിനായിരുന്നു സി ബി ഐ കുറ്റപത്രം തള്ളിക്കൊണ്ട് കേസിൽ പുനരന്വേഷണത്തിന് പോസ്കോ കോടതി ഉത്തരവിട്ടത്. പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.

ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സിബിഐ കുറ്റപത്രത്തിലും ഉളളതെന്ന വിമര്‍ശനമായിരുന്നു പെൺകുട്ടിയുടെ അമ്മ ഉന്നയിച്ചത്. കേരളത്തിന് പുറത്ത് ഉള്ള ഉദ്യോഗസ്ഥരെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ സി ബി ഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്ന ക്രൈംബ്രാഞ്ച് കുറ്റപത്രത്തെ ശരിവെയ്ക്കുന്നതായിരുന്നു സി ബി ഐ കുറ്റപത്രം. ഇരു പെൺകുട്ടികളുടേതും ആത്മഹത്യ ആണെങ്കിലും കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

അതേസമയം സി ബി ഐ കുറ്റപത്രത്തിനെതിരെ കടുത്ത വിമർശനമായിരുന്നു കോടതിയും ഉയർത്തിയത്. സി ബി ഐ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും അലസവും അപൂർണവുമായ അന്വേഷണമാണ് കേസിൽ ഉണ്ടിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ നീതി ഉറപ്പാക്കണമെങ്കിൽ തുടരന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

2017 ലായിരുന്നു വാളയാറിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തത്. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയായിരുന്നു ആദ്യം ആത്മഹത്യ ചെയ്തത്. വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+