Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ-നിലയ്ക്കൽ ചെയിന് വരുമാനം 48 ലക്ഷം: നിരക്ക് വർധനവെന്നത് നുണപ്രചരണമെന്ന് കെസ്ആർടിസി

പത്തനംതിട്ട: കെ എസ് ആർ ടി സിയുടെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 48 ലക്ഷം രൂപ വരുമാനം. കണ്ടക്ടർ ഇല്ലാത്ത ബസുകളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാവരും ബസില്‍ കയറുന്നതിന് മുമ്പ് തന്നെ കൌണ്ടറില്‍ നിന്നും ടിക്കറ്റെടുക്കണം. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ കെട്ടിയ താൽക്കാലിക ഷെഡിലാണ് ടിക്കറ്റ് കൗണ്ടർ.

തിരക്ക് കണക്കിലെടുത്ത് പത്തോളം കൌണ്ടറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 163 ലോ ഫ്ലോർ ബസുകളാണ് ഇന്നലെ സർവ്വീസിന് ഉണ്ടായിരുന്നത്. സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത് പോലെ സർവ്വീസിന് അമിതമായ നിരക്ക് ഈടാക്കുന്നില്ല. എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് നിരക്ക്.

നിലയ്ക്കൽ നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള

നിലയ്ക്കൽ നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റും ഒരുമിച്ചെടുക്കാന്‍ സാധിക്കും. യാത്രക്കായി ഈ ടിക്കറ്റുകള്‍ സൂക്ഷിച്ച് വെക്കണം. നിലവില്‍ പമ്പയില്‍ ടിക്കറ്റ് കൌണ്ടർ തുറന്നിട്ടില്ല. ഭക്തർ കയറിയതിന് ശേഷം 3 കണ്ടക്ടർമാർ കയറി ടിക്കറ്റ് ഇല്ലാത്തവർക്ക് വേഗം നൽകും. ഇതിന് ശേഷമാണ് ബസ് പുറപ്പെടുന്നത്. ഇടയ്ക്ക് എവിടേയും നിർത്താതെയാണ് ബസിന്റെ യാത്ര.

പമ്പ ത്രിവേണിയില്‍ നിന്നും പുറപ്പെട്ടാല്‍

പമ്പ ത്രിവേണിയില്‍ നിന്നും പുറപ്പെട്ടാല്‍ നിലയ്ക്കല്‍ സ്റ്റാന്‍ഡില്‍ മാത്രാണ് നിർത്തുക. ത്രിവേണി ചെറിയ പാലത്തിനു സമീപം മണപ്പുറത്ത് ദേവസ്വം ബോർഡ് ടിക്കറ്റ് കൗണ്ടറിനുള്ള താൽക്കാലിക ഷെഡ് നിർമ്മിക്കുമെന്ന വ്യക്തമാക്കിയിരുന്നെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല. ഇത് അയ്യപ്പമന്മാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ബസ് വരുമ്പോള്‍ സീറ്റ് ലഭിക്കാനുള്ള തിക്കും തിരക്കും സ്ഥിരമാണ്.

നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളിൽ

അതേസമയം, നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളിൽ അമിത നിരക്ക് ഈടാക്കുന്നു എന്ന വാർത്ത മനപൂർവ്വം
മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും കെട്ടിച്ചമച്ചതാണെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി. മുൻ വർഷങ്ങളിലേതുപോലെ ശബരിമലയുമായി ബന്ധപ്പെട്ടുള്ള കെ എസ് ആർ ടി സി സർവീസുകളിൽ അമിത ചാർജ്ജ് എന്ന നുണ പ്രചരണങ്ങൾ പല കോണിൽ നിന്നും പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചിട്ടുള്ളത് യാത്രക്കാരായ അയ്യപ്പഭക്തർക്കറിയാവുന്ന ഒന്നാണ്. കെഎസ്ആർടിസിയുടെ പേരിലാണ് നുണ പ്രചരണങ്ങളുടെ തുടക്കം. "തൃശൂർ മുതൽ ഗുരുവായൂർ വരെ 30 കിലോമീറ്റർ ബസ്സ്‌ ചാർജ്ജ് 25 രൂപ; നിലക്കൽ മുതൽ പമ്പ വരെ 18 കിലോമീറ്റർ ബസ്സ്‌ ചാർജ്ജ് 100 രൂപ" എന്ന തലക്കെട്ടോടെയാണ് ഇത്തവണ വ്യാജവാർത്തകൾ പ്രചരിക്കുന്നതെന്നും കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.

വൃശ്ചികമാസം ഒന്നാം തിയ്യതിയായ നവംബർ

വൃശ്ചികമാസം ഒന്നാം തിയ്യതിയായ നവംബർ 17 രാവിലെ മുതലാണ് ഈ വ്യാജവാർത്ത നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി ശബരിമല സീസണുകളിലെല്ലാം കെഎസ്ആർടിസിയെക്കുറിച്ച് സമാനമായ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നുവെന്നും വകുപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ചാർജ്ജ് വർധനയെക്കുറിച്ച്

ഇനി ! ചാർജ്ജ് വർധനയെക്കുറിച്ച്
പുറത്തു വരുന്ന വാർത്തയുടെ നിജസ്ഥിതി.

2022 മെയ് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാർജ്ജ് വർദ്ധിപ്പിച്ചത്. അടിക്കടിയുള്ള ഡീസൽ വില വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അടക്കമുള്ളവയുടെ നിരക്കുകൾ പുനർ നിർണ്ണയിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഇതു പ്രകാരം മുഴുവൻ റൂട്ടുകളിലെയും നിരക്കുകൾ കെഎസ്ആർടിസിയും വർദ്ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മത മതേതര വ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസ്സുകളിൽ 30% അനുവദിച്ചിട്ടുണ്ട്. ഈ ഷെഡ്യൂൾ കാലയളവിൽ മാത്രമാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി

ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർദ്ധനവ്. ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവ്വീസുകൾക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സർവ്വീസ് നടത്തുന്നുണ്ട്. എന്തിന് ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന ഫെയർ/ ഫെസ്റ്റിവൽ സ്‌പെഷ്യൽ സർവീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവ്വീസിലും 30 ശതമാനം ചാർജ്ജ് വർദ്ധനവ് നിലവിലുണ്ടെന്നർത്ഥം.

നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ

നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെരണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാർജ്ജ് ഈടാക്കുന്നത്. നിലക്കൽ മുതൽ പമ്പ വരെ ഒമ്പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആർടിസി ഈടാക്കാറുള്ളത്. ഒമ്പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22 .1 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ്ജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കിൽ ( 19.6 x 1.0 = 19.6 രൂപ) ചാർജ്ജ് ഈടാക്കുന്നത്. ഇതടക്കം 29.6 അതായത് 30 രൂപയാണ് വരുന്നത്. ഈ മേഖല പൂർണ്ണമായും ഗാട്ട് ഏരിയയിൽ വരുന്നതിനാൽ നോർമൽ ചാർജായ 30 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ്ജ് (G.O 37/2020) ആയി ഈടാക്കുന്നുണ്ട്.

 അതായത് 7.5 രൂപ. രൂപ (മിനിമം ചാർജ്ജ്)

അതായത് 7.5 രൂപ. രൂപ (മിനിമം ചാർജ്ജ്) + 30 (ഫെയർ ചാർജ്ജ്) + 7.5 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ്ജ് ) = 37.5 രൂപ നിയമപ്രകാരം റൗണ്ട് ചെയ്ത് 38 രൂപയാണ ആകെ ഫെയർ. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്. അതായത് 38 x 30 % = Rs 11.40 ഇത് കൂടി ചേർത്താൽ ആകെ ഫെയർ 49.4 ലോഫ്ലോർ നോൺ എ.സി ബസ്സിന്റെ റൗണ്ടിംഗ് നിയമം ഇനം B& F പ്രകാരം ടിക്കറ്റ് ചാർജ് 50 രൂപയും കൂടാതെ സെസ് ഇനത്തിൽ 3 രൂപയും ചേർത്ത് 53 രൂപയാണ് യഥാർത്ഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ നിരക്കിൽ നിന്ന് 3 രൂപയോളം കുറച്ചു കൊണ്ടാണ് 50 രൂപ നിരക്കിൽ കെഎസ്ആർടിസി നിലവിൽ സർവ്വീസ് നടത്തുന്നത്. ഇത്തരത്തിൽ 102 രൂപ ഫെയർ വാങ്ങാവുന്ന സ്ഥാനത്ത് 80 രൂപ മാത്രമാണ് AC ബസ്സുകൾക്ക് നിലക്കൽ പമ്പ സെക്ടറിൽ ഡിസ്കൗണ്ട് നൽകി ഈടാക്കി വരുന്നത്.

 പച്ചക്കള്ളവും വ്യാജവാർത്തകളും വ്യാപകമായി

പലപ്പോഴും മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്ക് അനുഭവപ്പെടാറുള്ള, ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ നിലക്കൽ മുതൽ പമ്പ വരെയുള്ള മലയോര പാതയിലൂടെ സ്പെഷ്യൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് വരുന്ന ചെലവുകളെക്കുറിച്ച് മനസ്സിലാക്കാവുന്നതല്ലെ ഒള്ളു. നിലക്കൽ മുതൽ പമ്പ വരെയുള്ള യാത്രക്ക് നോൺ എസി ബസ്സുകൾക്ക് 50 രൂപയും എസി ബസ്സുകൾക്ക് 80 രൂപയുമാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാൽ മനസ്സിലാകും.

പച്ചക്കള്ളവും വ്യാജവാർത്തകളും വ്യാപകമായി പടച്ചു വിടുന്നവർ ലക്ഷമിടുന്നതിൽ നിന്നും വ്യത്യസ്ഥമായി KSRTC ജാതിയൊ, മതമൊ, വർഗ്ഗമോ വർണ്ണമോ വ്യതാസമില്ലാത്ത
കേരളത്തിൻ്റെ സർക്കാർ പൊതുഗതാഗതമായി എല്ലാ തീർത്ഥാടകർക്കും യാത്രക്കാർക്കും സുഖകരവും സുരക്ഷിതവും സാർവ്വത്രികവുമായ യാത്രാസൗകര്യം പ്രദാനം ചെയ്യുക എന്ന ദൗത്യം കലർപ്പില്ലാതെ നിറവേറ്റി വരുന്നുവെന്നും കെ എസ് ആർ ടി സി ഫേസ്ബുക്ക് കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+