പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റാന്നി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും: മന്ത്രി

Google Oneindia Malayalam News

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ 816 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നിയിലെ വിവിധ പൊതുമരാമത്ത് പദ്ധതികള്‍ വിലയിരുത്താന്‍ പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ബജറ്റ്, റീബില്‍ഡ് കേരള, കിഫ്ബി എന്നീ പദ്ധതികള്‍ വഴി റാന്നിയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ക്ക് ഭരണ, സാമ്പത്തിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുള്ള പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

pathanamthitta-

Recommended Video

cmsvideo
അടിയന്തരമായി തകർന്ന റോഡുകൾ നവീകരിക്കും: മുഹമ്മദ് റിയാസ്

യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എ രാജു എബ്രഹാം, സിപിഐഎം ഏരിയാ സെക്രട്ടറി പി ആര്‍ പ്രസാദ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലത എന്നിവര്‍ പങ്കെടുത്തു

English summary
Activities of Public Works Department in Ranni constituency Will be completed immediately: riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X