പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രപതി കഴിഞ്ഞാല്‍ സ്വന്തമായി പോസ്റ്റല്‍ പിന്‍കോഡുള്ളത് ശബരിമല അയ്യപ്പന് മാത്രം; അറിയാം ആ പിന്‍കോഡ്‌

Google Oneindia Malayalam News

നിങ്ങളുടെ സങ്കടങ്ങളും വിഷമങ്ങളും ആ​ഗ്രഹങ്ങളുമൊക്കെ അയ്യപ്പനെ നേരിട്ട് അറിയിച്ചാലോ. എങ്ങനെയാണ് എന്നല്ലേ. കത്തിലൂടെ..അതെ, ശബരിമല അയ്യപ്പന് തന്നെ നിങ്ങൾക്ക് കത്തെഴുതാം. ശബരിമല അയ്യപ്പ സ്വാമിക്ക് സ്വന്തമായി പിൻകോഡ് ഉണ്ട്. ഈ പിൻകോഡിൽ അയ്യപ്പ സ്വാമിക്ക് നിങ്ങൾക്ക് കത്തെഴുതാം.

രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് തപാൽ പിൻകോഡുള്ളത് ശബരിമല അയ്യപ്പനു മാത്രമാണ്. ശബരിമല അയ്യപ്പ സ്വാമിയുടെ പേരിലാണ് 689713 എന്ന പിൻകോഡ്. എന്നാൽ എല്ലാ സമയത്തും ഈ പിൻകോഡ് സജീവമായിരിക്കില്ല. എപ്പോഴൊക്കെയാണ് അയ്യപ്പ സ്വാമിയുടെ പിൻകോഡ് സജീവമാകുന്നതെന്നും പിൻകോഡിന്റെ സവിശേഷതകൾ എന്താണെന്നും നോക്കാം..

1

വർഷത്തിൽ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തു മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും സന്നിധാനം തപാൽ ഓഫിസും സജീവമാകുന്നത്. വർഷത്തിൽ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവർത്തനം.

കൊല്ലത്തെ വീട്ടില്‍ നടന്ന വിചിത്ര സംഭവങ്ങളില്‍ വഴിത്തിരിവ്; എല്ലാം ചെയ്തത് 8ാം ക്ലാസുകാരന്‍കൊല്ലത്തെ വീട്ടില്‍ നടന്ന വിചിത്ര സംഭവങ്ങളില്‍ വഴിത്തിരിവ്; എല്ലാം ചെയ്തത് 8ാം ക്ലാസുകാരന്‍

2

പതിനെട്ടാംപടിയും അയ്യപ്പ വിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടത്തെ തപാൽ മുദ്ര. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം വേറിട്ട തപാൽ മുദ്ര ഇല്ല. ഇതു ചാർത്തിയ കത്തുകൾ വീടുകളിലേക്ക് സ്വന്തക്കാർക്കും അയയ്ക്കാൻ നിരവധി തീർഥാടകരാണ് നിത്യവും തപാൽ ഓഫീസിൽ എത്തുന്നത്. തീർഥാടനം കഴിഞ്ഞാൽ തപാൽ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലെ ലോക്കറിലേക്കു മാറ്റും.

4

അയ്യപ്പസ്വാമിക്കു ദിവസവും ഒരുപാട് കത്തുകളാണ് എത്തുന്നത്. വിഷനം പറഞ്ഞും സങ്കടം പറഞ്ഞും ഉദ്ദിഷ്ട കാര്യത്തിനു മണിഓർഡറുകളും വീട്ടിലെ വിശേഷങ്ങൾക്ക് ക്ഷണക്കത്തുകൾ തുടങ്ങി തങ്ങളുടെ ഇഷ്ട ദേവനോട് വിശേഷങ്ങൾ പറഞ്ഞുകൊണ്ടുള്ള കത്തുകൾ ഒരുപാട് എത്താറുണ്ട്. ഈ കത്തുകള്‍ അയ്യപ്പന് മുന്നിൽ സമർപ്പിച്ച ശേഷം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്.

4

1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്. വിവിധ കമ്പനികളുടെ മൊബൈൽ ചാർജിങ്, മണി ഓർഡർ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെൻറ് സംവിധാനം, പാഴ്സൽ സർവീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാൽ ഓഫീസിൽ ലഭ്യം ആണ്. പോസ്റ്റ് മാസ്റ്റർക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മൾട്ടി ടാസ്‌കിങ് സ്റ്റാഫുമാണ് സന്നിധാനം തപാൽ ഓഫീസിലുള്ളത്.

English summary
Apart from the President, only Sabarimala Ayyappan has a postal pin code in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X