പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ണാഭമായി പത്തനംതിട്ടയിലെ റിപ്പബ്ലിക് ദിനാഘോഷം: വീണ ജോർജ് പതാകയുയർത്തി

ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനം രാജ്യത്തുടനീളം വിപുലമായ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്

Google Oneindia Malayalam News
pta

പത്തനംതിട്ട: ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു.

ഒന്‍പതിന് മുഖ്യാതിഥിയായ രോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. 10 ന് മികച്ച പ്ലറ്റൂണുകള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള സമ്മാനദാനം നടന്നു. 10.10 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

'ഹിന്ദു കൊല്ലപ്പെട്ടാല്‍ ഡിവൈഎഫ്ഐക്ക് ആനന്ദം, അന്തം കമ്മികളെ ആട്ടി ഓടിക്കണം': സംവിധായകന്‍ അഖില്‍'ഹിന്ദു കൊല്ലപ്പെട്ടാല്‍ ഡിവൈഎഫ്ഐക്ക് ആനന്ദം, അന്തം കമ്മികളെ ആട്ടി ഓടിക്കണം': സംവിധായകന്‍ അഖില്‍

പരേഡില്‍ ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ റ്റി. മോഹനന്‍പിള്ള നയിച്ച ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണ്‍, സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പൊലീസ് പ്ലാറ്റൂണ്‍, അടൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എസ് ധന്യ നയിച്ച വനിതാ പൊലീസ് പ്ലാറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂണ്‍, എഎസ്ടിഒ എംഡി ഷിബു നയിച്ച ഫയര്‍ഫോഴ്സ് പ്ലാറ്റൂണ്‍, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഷിജു എസ്.വി. നായര്‍ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണ്‍ എന്നിവ അണിനിരന്നു.

അധിരത് എം കുമാര്‍ നയിച്ച ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശേരിക്കയുടെ ബാന്‍ഡ് വിഭാഗം, അമില്‍ മേരി ജേക്കബ് നയിച്ച 14 കേരള ബറ്റാലിയന്‍ എന്‍സിസി പത്തനംതിട്ട വിഭാഗം, ദേവാനന്ദ് നയിച്ച ഗവണ്‍മെന്റ് എച്ച്എസ്എസ് പത്തനംതിട്ടയുടെ എസ്പിസി വിഭാഗം, ശ്രീനന്ദ നയിച്ച അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസിന്റെ എസ്പിസി എച്ച്എസ്എസ് വിഭാഗം, ജി അപര്‍ണ നയിച്ച ജിവിഎച്ച്എസ്എസിന്റെ എസ്പിസി എച്ച്എസ് വിഭാഗം, അര്‍ജുന്‍ സന്തോഷ് നയിച്ച ജിഎച്ച്എസ്എസ് കോന്നിയുടെ എസ്പിസി എച്ച്എസ് വിഭാഗം, അന്‍സല്‍ അബ്ബാസ് നയിച്ച തട്ട എന്‍എസ്എസ് എച്ച്എസ്എസിന്റെ എസ്പിസി എച്ച്എസ് വിഭാഗം എന്നിവ അണിനിരന്നു.
ജെസീക്ക നയിച്ച സെന്റ് തെരേസാസ് ചെങ്ങരൂരിന്റെ ബാന്‍ഡ് വിഭാഗം, സിറില്‍ സി തോമസ് നയിച്ച എസ്എച്ച്എച്ച്എസ് മൈലപ്രയുടെ എസ്പിസി എച്ച്എസ് വിഭാഗം, ഫിലിപോസ് നയിച്ച ഫയര്‍ഫോഴ്സ് ഡിഫന്‍സിന്റെ സിവില്‍ ഡിഫന്‍സ് വിഭാഗം, മുഹമ്മദ് റാഷിദ് നയിച്ച മൗണ്ട് ബഥനി മൈലപ്രയുടെ സ്‌കൗട്ട്സ് വിഭാഗം, ദ്രൗപതി നയിച്ച ചന്ദനപ്പള്ളി റോസ് ഡേല്‍ സ്‌കൂളിന്റെ സ്‌കൗട്ട് വിഭാഗം, എം.കെ ആര്‍ച്ച നയിച്ച പത്‌നതംതിട്ട മാര്‍ത്തോമ എച്ച്എസിന്റെ ഗൈഡ്സ് വിഭാഗം, ആന്‍ മേരി മാത്യൂസ് നയിച്ച പ്രമാടം നേതാജി എച്ച്എസ് ഗൈഡ്സ് വിഭാഗം, സിയ അന്ന ജോസഫ് നയിച്ച സെന്റ്.ഫിലോമിനാസ് യുപി സ്‌കൂള്‍ മല്ലപ്പള്ളിയുടെ ബാന്‍ഡ് വിഭാഗം എന്നിവ അണിനിരന്നു.

അക്സാ മേരി ബിജു നയിച്ച മൗണ്ട് ബഥനി മൈലപ്രയുടെ ഗൈഡ്സ് വിഭാഗം, എഫ്.ഐ അബ്ദുള്ള നയിച്ച പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിന്റെ റെഡ്ക്രോസ് വിഭാഗം, വിഷ്ണുപ്രിയ. എം. നായര്‍ നയിച്ച പ്രമാടം നേതാജി എച്ച്എസ്എസിന്റെ റെഡ്ക്രോസ് വിഭാഗം, സുബിന്‍ മാത്യു നയിച്ച എസ്എച്ച്എച്ച്എസിന്റെ റെഡ്ക്രോസ് വിഭാഗം, ആല്‍വിന്‍ സുനില്‍ നയിച്ച ആര്യഭാരതി എച്ച്എസ് ഓമല്ലൂരിന്റെ റെഡ്ക്രോസ് വിഭാഗം എന്നിവരാണ് പരേഡില്‍ പങ്കെടുത്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ ജോണ്‍ സാം നിര്‍വഹിച്ചു.

English summary
Colorful Republic Day celebrations in Pathanamthitta: Veena George hoisted the flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X