Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്തു; സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം

പത്തനംതിട്ട: മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം. ആത്മഹത്യ ചെയ്ത കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടന്‍റെ കുടുംബമാണ് സിപിഎമ്മിനെ തിരെ രംഗത്ത് എത്തിയിരിക്കുന്നത്. ചരിവ്കാലയിലെ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ബുധനാഴ്ച രാവിലെയോടെയാണ് ഒമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്‍റെ കാരണം വ്യക്തമല്ലെങ്കിലും മരണത്തിന് കാരണം പാര്‍ട്ടിയാണെന്നാണ് കുടുബം ആരോപിക്കുന്നത്.

സിപിഎമ്മില്‍ നിന്നും ഓമനക്കുട്ടന്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നുവെന്നാണ് ഭാര്യ രാധ ആരോപിക്കുന്നത്. തദ്ദേശ തിരഞ്ഞടുപ്പിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഭര്‍ത്താവിന് ഭീഷണി നേരിടേണ്ടി വന്നതെന്നാണ് ഭാര്യ പറയുന്നത്. തിരഞ്ഞെടുപ്പില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ഇതിന് പിന്നാലെ ഓമനക്കുട്ടന് നേരെ കയ്യേറ്റ ശ്രമങ്ങളും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഓമനക്കുട്ടന്‍ വലിയ മാനസിക സംഘര്‍ഷാവസ്ഥയിലായിരുന്നെന്നും ഭാര്യ പറഞ്ഞു.

cpim

Recommended Video

cmsvideo
    Sabumon troll v for Kochi team | Oneindia Malayalam

    പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോന്നി ഏരിയാ സെക്രട്ടറിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. തന്‍റെ ഭര്‍ത്താവ് അറിയുക പോലും ഇല്ലാത്ത കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ ഒരുവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തിയതെന്നും ഭാര്യ ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍ നിഷേധിച്ചു. ഓമനക്കുട്ടനും ഭാര്യയും തന്നെ വന്ന് കണ്ടിരുന്നുവെങ്കിലും പ്രാദേശിക പാര്‍ട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+