പന്തളം നഗരസഭയിലെ ബിജെപി ഭരണ സമിതിയില്‍ ഭിന്നത: പ്രതിഷേധവുമായി എല്‍ഡിഎഫും യുഡിഎഫും
പത്തനംതിട്ട: ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ഭരണ പ്രതിസന്ധിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ബി ജെ പിയിലെ ഒരു വിഭാഗം സെക്രട്ടറിയെ ഉപരോധിച്ചതോടെ വാർഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് കഴിഞ്ഞ ദിവസം ചേരാനും സാധിച്ചില്ല. അധ്യക്ഷ ഉള്‍പ്പടെ ഉപോധത്തെ എതിർത്തപ്പോഴായിരുന്നു ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ കെവി പ്രഭ ഉൾപ്പടെ ഏഴുപേർ സെക്രട്ടറി മുംതാസിനെ ഉപരോധിച്ചത്.
സ്ഥിരം സമിതി അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, കെ.കിഷോർ കുമാർ, സൂര്യ എസ്.നായർ, എസ്.ശ്രീലേഖ, മഞ്ജുഷ സുമേഷ്, ജെ.കോമളവല്ലി എന്നിവരായുന്നു ഉപരോധത്തില്‍ പങ്കുടെത്ത അംഗങ്ങള്‍. നഗരസഭാ അധ്യക്ഷയും എൽ ഡി എഫ്, യു ഡി എഫ് കൗൺസിലർമാരുമെത്തിയെങ്കിലും ഉപരോധം നടക്കുന്നതിനാല്‍ യോഗം തുടങ്ങാന്‍ സാധിച്ചില്ല. ധനകാര്യ സ്ഥിരം സമിതി അംഗീകരിച്ച ശേഷമാണ് വാർഷിക പദ്ധതി അംഗീകരിക്കേണ്ടതെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ബി ജെ പിയിലെ ഒരു വിഭാഗത്തിന്റെ ഉപരോധം.

കൗൺസിൽ ചേരാനാകാതെ വന്നതോടെ എൽ ഡി എഫ്, യു ഡി എഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഭരണപക്ഷത്തെ ഒരു വിഭാഗമാണ് അടിയന്തര കൗൺസിൽ തടസ്സപ്പെടാൻ കാരണമെന്നാണ് എൽ ഡി എഫ് ആരോപിക്കുന്നത്. പദ്ധതി നിർവ്വഹണം ബി ജെ പിയിലെ വിഭാഗീയത മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികൾ തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്. വ്യക്തിഗതാനുകൂല്യങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും എല്‍ ഡി എഫ് ആരോപിച്ചു.
'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി
നഗരസഭയില്‍ ഭരണ സ്തംഭനമാണെന്ന് യു ഡി എഫും ആരോപിച്ച്. ചെയർപേഴ്സണ്‍ എതിർത്തപ്പോള്‍ ബി ജെ പി പാർലമെന്ററി പാർട്ടി ലീഡറാണ് സെക്രട്ടറിയെ ഉപരോധിച്ച സമരത്തിനു നേതൃത്വം നൽകിയത്. അധ്യക്ഷയും മറ്റൊരു വിഭാഗവും തമ്മില്‍ തുടക്കം മുതല്‍ തന്നെ തർക്കം നിലനില്‍ക്കുന്നുണ്ട്. ഇത് നഗരസഭ ഭരണത്തെ കാര്യമായി ബാധിക്കുന്നുവെന്നും യു ഡി എഫ് അംഗങ്ങള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications